ആരതി കല്യാണം ? 2 [അഭിമന്യു] 716

“”മേത്തു തൊട്ടുള്ള കളിയൊന്നും വേണ്ട…!!”” എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ… പിന്നെ ചറ പറ അടിയായിരുന്നു വരുന്നവനും പോവുന്നവനും എല്ലാരും ഞങ്ങളെ തല്ലീട്ട് പോയി… രണ്ടെണ്ണം ഇങ്ങോട്ട് കിട്ടിയാൽ ഒരണെങ്കിലും തിരിച്ചു കൊടുക്കണം എന്ന പോളിസി ഞങ്ങക്കുള്ളത്കൊണ്ട് കയ്യിൽ കിട്ടിയവരെ ഒക്കെ ഞങ്ങൾ തല്ലി… ഇടക്ക് വിച്ചൂന്റെ അടികൊണ്ട് ഒരുത്തൻ എന്റെ അടുത്ത് വീണപ്പോ അവന്റെ തല പിടിച്ച് ഞാൻ മുട്ടുകാലുകൊണ്ട് മുഖം നോക്കി ഒരു കുത്ത് കൊടുത്തതും അവൻ നിലത്തുകിടന്നു, ആ കിടന്നവന്റെ ചെവി നോക്കി ഒരു ചവിട്ടു കൊടുക്കാനും ഞാൻ മറന്നില്ല, ഒരു മനസുഖം…!! അവർ കൊറേ പേരുള്ളത്കൊണ്ടും ഞാനും അവനും ഡിങ്കനൊന്നും അല്ലാത്തതൊണ്ടും സാമാന്യം നല്ല രീതിക്ക് തന്നെ തല്ല് കിട്ടി…!!

അധ്യാപകരാണെന്ന് തോന്നിക്കുന്ന ആരൊക്കെയോ വന്ന് അവരേം ഞങ്ങളേം പിടിച്ച് മാറ്റികൊണ്ട് താഴത്തു തലയും പൊത്തിപിടിച്ചികിടന്നോരുത്തനെ വാരി കൊണ്ടുപോയി…!! ഞങ്ങളോട് വന്ന് ക്ലാസ്സ്‌ എന്താന്ന് ചോദിച്ച ഒരു സാറിനോട് ബി ബി എ എന്ന് പറഞ്ഞപ്പോ അയാൾ ഞങ്ങടെ ക്ലാസ്സ്‌ കാണിച്ചു തന്ന് ഇന്ന് ഇനി ക്ലാസ്സിന്റെ പൊറത്തിറങ്ങിയാൽ മൂക്കിവലിച്ചുകേറ്റുവെന്നും പറഞ്ഞ് പോയി…!!

ഞങ്ങൾ ക്ലാസ്സിൽ ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു… മേലൊക്കെ നല്ല വേദന… അതല്ലെങ്കിലും അങ്ങനെ അവോലോ, അടി നടക്കുമ്പോ മൊത്തമൊരു തരിപ്പായിരിക്കും, എല്ലാം കഴിഞ്ഞേവേടേലും ഇരുന്ന പിന്നെ അവിടേം ഇവിടേം ഒക്കെ നല്ല വേദനയും തുടങ്ങും…

“”എടാ അവിടെ ഉണ്ടായിരുന്നത് അവളല്ലേ…??”” ഷിർട്ടിന്റെ ബട്ടൻ പൊട്ടിയ ഭാഗത്ത് എന്താപ്പോ ചെയ്യാന്നു അലോയികുമ്പഴാണ് വിച്ചു അത് ചോദിച്ചത്, അതിന് അതെ എന്ന് ഒന്ന് മൂളാൻ മാത്രേ എനിക്കായുള്ളു… കാരണം അവൾ വന്നൊന്ന് പിടിച്ചുമാറ്റികൂടിയില്ല എന്നോർത്തപ്പോ എന്റെ ചോര തിളക്കാൻ തുടങ്ങിയിരുന്നു …!!!

 

“”എന്താ ബ്രോ പ്രശ്നം…!!”” എന്നൊരു ചോദ്യം കേട്ടപ്പോ ഞാനും വിച്ചൂവും ഒരുമിച്ചുഞ്ഞെട്ടി… തിരിഞ്ഞ് നോക്കിയപ്പോ അജാനുബാഹു ആയിട്ടുള്ള ഒരുത്തൻ ഞങ്ങളേം നോക്കി നിൽക്കുന്നു… ഇനി ഇവനും ഞങ്ങളെ തല്ലാൻ വന്നതാണോ…?? ഇനി ഇപ്പൊ തല്ലല്ലേ ഏട്ടാ… പോയി നാളെ വാ…!!

 

തുടരും…

51 Comments

Add a Comment
  1. Evde next part, Katta waiting anu

  2. please kurach koode pages ezhuth

  3. അഭിമന്യു

    Next part upload cheythittund

    1. Published ayittilla

    2. വന്നിട്ടില്ല

    3. Evde bro ithvare vannittilla

  4. ആദ്യത്തെ ആ ഡയലോഗ് ചത്തില്ലെങ്കിൽ പൂർത്തിയാക്കും എന്നത്. ആ കാര്യത്തിൽ ഉള്ള വിശ്വാസം ഈ സൈറ്റിലെ എഴുത്തുകാരോട് പണ്ടേ പോയതാ. ഒരു വലിയ തള്ളു തള്ളിയ കുറച്ച് പെർ ഉണ്ടായിരുന്നു. Aegon Targaryen പിന്നെ ഒരു ഗോപിക,രാമൻ, സ്മിത, മന്ദൻ രാജ ഒക്കെ. ഇപ്പൊ ഇവരുടെ ഒന്നും address പോലും ഇല്ല. അതുകൊണ്ട് പഴയ കഥ വായിച്ചു തൃപ്തി പെടുന്നു. ഇപ്പൊ ഏതെങ്കിലും കഥ വന്നാൽ വായിക്കാം എന്നെ ഉള്ളൂ. അല്ലാതെ വലിയ പ്രതീക്ഷ ഒന്നും ഇല്ല. അതുകൊണ്ട് ബ്രോ പറ്റുന്ന പോലെ എഴുതിയാൽ മതി.

  5. Bro, Next part epola release

Leave a Reply

Your email address will not be published. Required fields are marked *