വന്ന് നിന്നതും അവളുടെ ബസ് വന്നു……… യൂണിഫോം പാവാട ഒതുക്കി പിടിച്ചവൾ ബസ്സിലേക്ക് കയറി……അവളുടെ സ്ഥിരം ജനലിനടുത്തുള്ള സീറ്റിലേക്ക് ഇരുന്നു…….
അനന്തുവിന് നേരെ എന്നത്തേയും പോലെ കൈ വീശി കാണിച്ചു… പതിവില്ലാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു……
വണ്ടി നീങ്ങിയപ്പോൾ ജനലിലൂടെ തല പുറത്തേക്ക് ഇട്ടവൾ വിളിച്ചു പറഞ്ഞു……
“അനന്തുവേട്ടൻ എല്ലാം പറഞ്ഞൂട്ടോ..!”
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവളുടെ ബസ് അകലേക്ക് പോവുന്നത് നോക്കി നിന്നു….
ഒരു പുലർകാലത്ത്..!
കരളിന്റെ കിളിവാതിലിലൂടെ കടന്നെത്തിയ അവളുടെ ഓർമകൾക്ക് നനുത്ത മഞ്ഞിന്റെ കുളിരുണ്ടായിരുന്നു…
തണുത്ത പുലരിക്കാറ്റിന്റെ
ആർദ്രതയുണ്ടായിരുന്നു…
സൂര്യന്റെ സൗവർണ രശ്മികളാൽ
എന്റെ മനസ്സിലെ ഹിമകണികകൾ
അനന്ത പ്രഭ ചൊരിയുമ്പോൾ…
ആ മഞ്ഞുതുള്ളിയിൽ കണ്ട
ഏഴഴകുള്ള മഴവില്ല്….
അത് അവളായിരുന്നു…!
പിന്നീട് ചെറിയ നോട്ടങ്ങളും, പുഞ്ചിരികളും ആയി
ദിവസങ്ങൾ കടന്ന് പോയി…….. ഇടയ്ക്കിടെ
എന്നിലേക്ക് നീളുന്ന മിഴികൾ… കുസൃതിയോടെ ഞാൻ അവയെ നോക്കുമ്പോൾ നാണിക്കുന്ന കവിളിണകൾ…
അന്നാദ്യമായി ഇടവഴിയിലെ മൺതിട്ടയിൽ തട്ടി വീഴാൻ ആഞ്ഞപ്പോൾ അവളെ ചേർത്ത് പിടിച്ചത്… പകരമായി എന്റെ കൈകളിൽ മഴ നനഞ്ഞ ചുണ്ടുകൾ ചേർത്ത് മുത്തിയത്….
അച്ചൂ, ശരിക്കും ഈ പ്രണയം എന്നാൽ എന്താണ്…?
അവൾ എന്റെ വാക്കുകൾ കേട്ട്, പൊട്ടിച്ചിരിച്ചു…..
“നിന്നോട് ചിരിക്കാനല്ല പറഞ്ഞേ, മറുപടി താടി.. ”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ
പറഞ്ഞു…
“പ്രണയം.. അത് പരമേശ്വരൻ ആണ്………
തന്റെ സതിക്ക് വേണ്ടി അവളുടെ പ്രണയത്തിനു വേണ്ടി പ്രളയം സൃഷ്ടിച്ച കൈലാസനാഥൻ…
തന്നുടലിന്റെ നേർ പാതി
പകുത്തു നൽകികൊണ്ട് അവളോടുള്ള തന്റെ
പ്രണയം തെളിയിച്ചവൻ…
തന്റെ പാതി അവൾ ആണെന്ന് തിരിച്ചറിഞ്ഞ്…
അവൾ ഇല്ലെങ്കിൽ താനില്ല എന്നും താനില്ലെങ്കിൽ
അവളില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചവൻ..
സതിയുടെ പുനർജ്ജൻമം എങ്കിലും പാർവതി
ദേവിയെ ഒരു നോക്ക് കൊണ്ട് പോലും
കളങ്കപ്പെടുത്താത്തവൻ.. പാർവതിയുടെ
ഓർമകൾക്ക് ഉള്ളിൽ ജീവിക്കുന്ന എന്റെ
സതിയിലേക്കുള്ള യാത്ര അവസാനിക്കുന്ന
വരെ ഒരു സ്വയംഭൂവായി ഞാൻ മാറിടട്ടെ എന്ന്
ഉറക്കെ പ്രഖ്യാപിച്ച പരമശിവനോടാണ് എനിക്ക്
ആരാധന…. എന്റെ പ്രണയവും……
എന്നെ ഒന്ന് നോക്കിയതിനു ശേഷം അവൾ
തുടർന്നു…
“എന്റെ പരമശിവൻ നീയാ.. അപ്പൊ എന്റെ
പ്രണയവും….”
****************
ഒരു മഴത്തുള്ളി അവന്റെ കവിളിൽ വന്നു
വീണു…. അവനെ ഓർമകളിൽ നിന്ന്
ഉണർത്തി… വേദനയെല്ലാം മറന്ന്… അവളുടെ
പ്രിയപ്പെട്ട മഴയുടെ താരാട്ട് കേട്ട് അവൾ അവന്റെ
നെഞ്ചിൽ കിടന്ന് മയങ്ങുകയാണ്…..
അവൻ അടുത്തിരുന്ന ഫോൺ എടുത്ത്
അനന്തുവിന് ഒരു മെസ്സേജ് അയച്ചു…..
“കലാക്ഷേത്രത്തിൽ ഒരു പ്രോഗ്രാം സെറ്റ്
ചെയ്യണം… നാളെ നമുക്ക് അത് വരെ ഒന്ന്
പോവാം….”
പിറ്റേ ദിവസം രാവിലെ തന്നെ അനന്തുവും , രമ്യയും, മാളുട്ടീം അവരുടെ വീട്ടിൽ എത്തി…….
ithum copy ano????
മനോഹരം…??
❤❤?????
മച്ചാനെ എന്താ ഇപ്പൊ പറയാ…
പൊളിച്ചു, പൊളിച്ചടക്കി………. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ. കുറച്ചേ ഉള്ളെങ്കിലും സംഗതി മിന്നിച്ചു…
ഇതുപോലത്തെ കഥകൾ ഇനിയും എഴുതണം.
Don’t know what to say!!!
Such an amazing story❤
Marvellous work bro ❤
ഒരു രക്ഷയുമില്ല. വേറെ ലെവൽ. നിങ്ങളുടെ കഥ വായിക്കുമ്പോളുള്ള ഫീൽ അത് പറഞ്ഞറിയിക്കാനാവാത്തതാണ്.
Vampire എന്ന പേര് കണ്ടാൽ ആദ്യം നോക്കൽ ലവ് സ്റ്റോറി ആണോ എന്നാണ്. Vampire +love story അത് പകരം വെക്കാനാവാത്ത കോമ്പിനേഷൻ. ഈ സൈറ്റിൽ പ്രണയ കഥകളെഴുതുന്ന എണ്ണം പറഞ്ഞ എഴുത്തുകാരുണ്ടെങ്കിലും വളരെ ചെറിയ അതിമനോഹരമായ കുഞ്ഞു തൂലികകളാണ് എന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. ആ ഒരു ക്യാറ്റഗറിയിൽ താങ്കളെ വെല്ലാൻ ഈ സൈറ്റിൽ ആരുമില്ല you are the best.
പുനർജ്ജിനി എന്ന സ്റ്റോറി ബെസ്റ്റ് ഇൻ my favourite ആണ്.താങ്കളുടെ പ്രണയ കഥകളോട് പെരുത്തിഷ്ടമാണ്.
ഈ കഥയും തകർത്തു. അവസാനം വരെ ശ്വസമടക്കിപ്പിടിച്ചാണ് വായിച്ചത് കഥയുടെ പോക്ക് കണ്ടപ്പോൾ ആകെ ടെൻഷനായി. ക്ലൈമാക്സ് എത്തിയപ്പോളാ സമാധാനായത്.
മരംകേറി അച്ചുനെയും അപ്പുനെയും കുട്ടനെയും എല്ലാം വളരെ ഇഷ്ടപ്പെട്ടു. വളരെ ഹൃദയസ്പർശിയായ കഥ. ഈ കുഞ്ഞു തൂലികയും ഒരുപാട് ഇഷ്ടപ്പെട്ടു.
സ്നേഹത്തോടെ..