ആർദ്രം [VAMPIRE] 421

ആർദ്രം

Aardhram | Author : Vampire

” അച്ചു…മഴ പെയ്യുന്നുണ്ട്….”

“കേൾക്കാം അപ്പുവേട്ടാ..”

“നനയണോ…?”

അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു……

അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു……

ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി……
അവൾ നീറി നീറി കരയുകയാണ്…….

“അച്ചു…!”

അവന്റെ ആ വിളിയിൽ… അത് വരെ അണിഞ്ഞിരുന്ന അവളുടെ ധൈര്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു…

ഒരു കൊച്ചുകുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു.. അവളുടെ കണ്ണീര്
പൊള്ളുന്നുണ്ടെന്ന് തോന്നുന്നു. പൊള്ളലേറ്റ
വേദന കൊണ്ടാവണം അവന്റെ കൺക്കോണിൽ
ഒരു മഴത്തുള്ളി പേമാരിയായ് പെയ്യാൻ കാത്തു
നിൽക്കുന്നത്…

“അപ്പുവേട്ടാ… പഴയ പോലെ ആവണം…”

“എല്ലാം പഴയ പോലെ തന്നെ ആണല്ലോ…
പിന്നെന്താ ?”

“അല്ല…എല്ലാം മാറി.. പഴേ പോലെ…എല്ലാവർക്കും
കൂടെ തറവാട്ടിൽ ഒന്ന് കൂടണം…അമ്മേം അച്ഛനും
അച്ചോളും വല്ലിമാമേം കുഞ്ഞിമ്മായീം… എല്ലാവരും കൂടെ….
അപ്പുവേട്ടനും, അനന്തുവേട്ടനും, അച്ചൂം, കുട്ടനും… പഴയ പോലെ അവിടെ ഒക്കെ കുറുമ്പ് കാട്ടി നടക്കണം… ഇനി എനിക്ക് അതിനൊന്നും പറ്റീല്ലെങ്കിലോ…” അവൾ അവന്റെ നെഞ്ചിൽ പറ്റിപിടിച്ച് കിടന്നു കരഞ്ഞു …!

“അച്ചു….എഴുന്നേൽക്ക്.” അവൻ അവളുടെ മുഖം
നെഞ്ചിൽ നിന്ന് ഉയർത്താൻ നോക്കി…

“മ്..മ്…” അവൾ വീണ്ടും ചൂട് പറ്റി ചേർന്ന് കിടന്നു…

“നീ എണീറ്റേ….നമുക്ക് മഴ നനയാം…വാ….
പഴേത് ഒക്കെ തിരിച്ച് വേണംന്ന് അല്ലേ പറഞ്ഞേ..”

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… കടുംനീല ശീല കൊണ്ട് അവളുടെ തല മറച്ചു… അവളുടെ വട്ടം മുഖം കൈക്കുള്ളിൽ കോരിയെടുത്ത്…
കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു….

” എന്റെ അച്ചു ഇങ്ങനെ അല്ല…..
വാശിക്കാരിയാ..മരംകേറിയാ..ആ കുറുമ്പൊക്കെ
തിരിച്ച് താ…അപ്പൊ പഴേത് എല്ലാം തിരിച്ച് വരും.”

കവിൾ നനച്ചൊഴുകിയ ആ പുഴ അവൻ കൈ
കൊണ്ട് തുടച്ചെടുത്തു.. അവളുടെ കൈ പിടിച്ച്
ബാൽക്കണിയിലേക്ക് നടന്നു….

പുറത്ത് മഴ കനത്ത് പെയ്യുന്നു…

കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴത്തുള്ളികൾ ശരവേഗത്തിൽ ഭൂമിയിൽ
സ്പർശിച്ചുകൊണ്ടിരുന്നു… ശക്തിയായ കാറ്റു
വീശുന്നുണ്ട്, ഭൂമി പിളർക്കുന്ന തരത്തിൽ
നിലത്തേക്കിറങ്ങി വന്നു വലിയ ശബ്ദത്തോടെ
ഇടിയും മിന്നലും ഒരുമിച്ചു പൊട്ടുന്നു… ശക്തമായ
കാറ്റിൽ മരങ്ങളും തെങ്ങുകളുമെല്ലാം ആടിയുലഞ്ഞു…..
അവിടെവിടെയായ് മരങ്ങൾ കടപുഴകി വീഴുകയും, കൊമ്പുകൾ പൊട്ടി നിലംപതിക്കുകയും ചെയ്യുന്നുണ്ട്……

ഓരോ തുള്ളിയും മുകളിലെ അലുമിനിയം ഷീറ്റിൽ തട്ടി ഉടഞ്ഞ് തകരുന്നു.. മുറ്റത്തെ ചരൽ കല്ലിൽ വന്ന് വീണത് കൊണ്ടായിരിക്കാം… വേനൽമഴയ്ക്ക് പുതുമണ്ണിന്റെ മണമില്ല… അല്ലെങ്കിലും ടൗണിലെ മഴ ഗ്രാമത്തിലെ മഴയിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്… അത് അങ്ങനെ തന്നെ ആണല്ലോ.. നാട് ഓടുമ്പോ നടുവേ ഓടണം… മഴയും അതൊന്ന് പയറ്റി നോക്കി കാണണം….!

“അപ്പുവേട്ടന്റെ അവ്ടത്തെ കുളം നിറഞ്ഞ്
കാണുംലേ…?”

അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മഴയെ
നോക്കി അവൾ പറഞ്ഞു….

The Author

VAMPIRE

Some memories can never replaced...!!

108 Comments

Add a Comment
  1. ithum copy ano????

  2. മനോഹരം…??

  3. ❤❤?????

  4. മച്ചാനെ എന്താ ഇപ്പൊ പറയാ…
    പൊളിച്ചു, പൊളിച്ചടക്കി………. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ. കുറച്ചേ ഉള്ളെങ്കിലും സംഗതി മിന്നിച്ചു…
    ഇതുപോലത്തെ കഥകൾ ഇനിയും എഴുതണം.

  5. Don’t know what to say!!!
    Such an amazing story❤
    Marvellous work bro ❤

  6. ഒരു രക്ഷയുമില്ല. വേറെ ലെവൽ. നിങ്ങളുടെ കഥ വായിക്കുമ്പോളുള്ള ഫീൽ അത് പറഞ്ഞറിയിക്കാനാവാത്തതാണ്.
    Vampire എന്ന പേര് കണ്ടാൽ ആദ്യം നോക്കൽ ലവ് സ്റ്റോറി ആണോ എന്നാണ്. Vampire +love story അത് പകരം വെക്കാനാവാത്ത കോമ്പിനേഷൻ. ഈ സൈറ്റിൽ പ്രണയ കഥകളെഴുതുന്ന എണ്ണം പറഞ്ഞ എഴുത്തുകാരുണ്ടെങ്കിലും വളരെ ചെറിയ അതിമനോഹരമായ കുഞ്ഞു തൂലികകളാണ് എന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. ആ ഒരു ക്യാറ്റഗറിയിൽ താങ്കളെ വെല്ലാൻ ഈ സൈറ്റിൽ ആരുമില്ല you are the best.
    പുനർജ്ജിനി എന്ന സ്റ്റോറി ബെസ്റ്റ് ഇൻ my favourite ആണ്.താങ്കളുടെ പ്രണയ കഥകളോട് പെരുത്തിഷ്ടമാണ്.
    ഈ കഥയും തകർത്തു. അവസാനം വരെ ശ്വസമടക്കിപ്പിടിച്ചാണ് വായിച്ചത് കഥയുടെ പോക്ക് കണ്ടപ്പോൾ ആകെ ടെൻഷനായി. ക്ലൈമാക്സ്‌ എത്തിയപ്പോളാ സമാധാനായത്.
    മരംകേറി അച്ചുനെയും അപ്പുനെയും കുട്ടനെയും എല്ലാം വളരെ ഇഷ്ടപ്പെട്ടു. വളരെ ഹൃദയസ്പർശിയായ കഥ. ഈ കുഞ്ഞു തൂലികയും ഒരുപാട് ഇഷ്ടപ്പെട്ടു.
    സ്നേഹത്തോടെ..

Leave a Reply

Your email address will not be published. Required fields are marked *