അഖില ആനന്ദം 1 [Appunni Nair] 405

കിടന്നു ഫോണിൽ കളിചോണ്ടിരുന്നപ്പോൾ എന്തോ ചിൽ ചിൽ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും എന്റെ മുഖത്തേക്ക് ഒരു കെട്ട് ചാർട്ടാണ് വന്നുവീണത്. ഞെട്ടിപിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോ ‘നീയേതാടാ നായെ’ എന്ന ഭാവത്തിൽ ഒരു തടിച്ചി ഉണ്ടക്കണ്ണി തല ഉയർത്തി നോക്കുന്നു. ഞാൻ പതിയെ എണീറ്റ് നിന്നപ്പോൾ തിരിഞ്ഞുനോക്കികൊണ്ട് പതിയെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി. നാട്ടിലൊരു മുറപ്പെണ്ണ് ഉണ്ടെന്നു അമ്മ കളിയാക്കി പറയുമെന്നല്ലാതെ ഞാൻ ഇതിനെക്കുറിച്ചു ഒട്ടും ബോതേര്ഡ് അല്ലായിരുന്നു. ഇവൾ പട്ടാമ്പിയിലെക്ക് കല്യാണം കഴിച്ചുകൊടുത്ത അക്കാവോടെ അടുത്ത് നിന്ന് പഠിക്കുകയാണെന്നു ആന്റി പറഞ്ഞപ്പോഴും ‘അമ്മ എപ്പോഴോ ഫോണിൽ കാണിച്ചുതന്ന ചെറിയ കുട്ടിയായിരുന്നു മനസ്സിൽ..

നിലത്തുകിടന്ന ചാർട്ടൊക്കെ പെറുക്കി മൂലക്ക് ഇട്ട് ഞാൻ വീണ്ടും സിറ്റിയിലേക്ക് ചാഞ്ഞിരുന്നു . അഞ്ചു മിനിറ്റ് തികഞ്ഞില്ല ആന്റി “അപ്പൂ” എന്ന് ഈണത്തിൽ വിളിച്ചുകൊണ്ട് അടുക്കളെന്ന് വന്നു. (ആന്റിയുടെ വിളിയും സംസാരവുമെല്ലാം നടി സുകുമാരിയെപ്പോലെ പ്രത്യേക ടോണിലാണ്) ടീപ്പോയിൽ അവൽ നനച്ചതും കാപ്പിയും കൊണ്ടുവെച്ച് ആന്റി അപ്പുറത്തെ സെറ്റിയിൽ ഇരുന്നു. ആന്റിയുടെ പിറകിൽ ഉണ്ടക്കണ്ണി സ്ഥാനം പിടിച്ചിട്ടുണ്ട്.

“അവൾ അപ്പൂനെ കണ്ടില്ല.. അറിയാതെ എറിഞ്ഞതാണ്”.. ആന്റി പറഞ്ഞു നിർത്തി
“സോറി” ഉണ്ടക്കണ്ണി ഒട്ടും ആത്മാർത്ഥയില്ലാതെ ലേശം പുച്ഛം കലർത്തികൊണ്ടു പറഞ്ഞു..

ആന്റി നിർബന്ധിച്ച് സോറി പറയിപ്പിച്ചതാണെന്നു വ്യക്തം. ലേശം വലിപ്പക്കൂടുതലുള്ള അവളുടെ ഉണ്ടക്കണ്ണുകളുടെ ബോർഡർ ലൈനിലുള്ള മഷിയൊക്കെ മുഖം കഴുകിയപ്പോൾ പരന്നിട്ടുണ്ട്. ചുരുണ്ടുനീണ്ട സമൃദ്ധമായ മുടി അതിന്റെ കെട്ടിൽനിന്നഴിഞ്ഞു വെള്ളച്ചാട്ടംപോലെ ഇടതുതോൾവഴി മുന്നോട്ട് വിരിഞ്ഞുകിടക്കുന്നു. ജനൽവഴി അകത്തേക്ക് കയറിവരുന്ന അസ്തമയസൂര്യന്റെ വെളിച്ചം അവളുടെ വട്ടമുഖത്തിനു തങ്കനിറം നൽകുന്നുണ്ട്. നീണ്ടുരുണ്ട മൂക്കിൽ ചെറിയൊരു പച്ചക്കല്ല് മൂക്കുത്തി, അതിനുതാഴെ തുടുത്തുവിടർന്ന ചുണ്ടുകൾക്ക് മുകളിലായി നനവുപറ്റിയ നനുത്ത സ്വർണ്ണരോമങ്ങളുടെ നിര.. ഇതിനെല്ലാം മേമ്പൊടിയായി ഇത്തിരി പുച്ഛവും. അത് മാത്രം, അതുമാത്രം എനിക്കത്ര പിടിക്കുന്നില്ല. ഇവിടെ നിക്കുന്ന അത്രേം കാലം ഇവളുമായി അങ്കം വെട്ടേണ്ടിവരുമെന്ന് ആ നിമിഷം എനിക്ക് തോന്നി..

അവൾ പുച്ഛം ഒട്ടും കുറക്കാതെ പതിയെ വന്ന് ഞാൻ പെറുക്കിക്കൂട്ടി വെച്ച ചാർട്ടുകൾ എടുത്ത് റൂമിലേക്ക് പോയി.

********************

The Author

29 Comments

Add a Comment
  1. കുറച്ചു ദിവസം ആയല്ലോ
    Any update

  2. ബ്രോ ഇട്ടിട്ട് പോവല്ലേ അടുത്ത part പ്രതീക്ഷിച്ച് ഞാനൊരാൾ ഇവിടൊണ്ടെ അധികം gap ഇടാതെ കഥ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️

  3. ❤️❤️❤️

  4. വിമർശകൻ

    കിടിലൻ ???

    1. പേജ് കുറഞ്ഞുപോയി. തുടരുക. ???

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ❤❤

  6. നല്ല തുടക്കം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….!!??

  7. കമന്റുകൾ വായിച്ചുകഴിഞ് എഴുതിത്തുടങ്ങും <3

  8. Bro aduthstil natakan natikak panni kodukunnth part upload

  9. Nice

  10. Good feel bro..❤️

  11. Starting super ??
    Adutha part vegam thannekkane?

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  13. Athu polichu muthe
    Pettennu post next part

  14. ഗൊള്ളാലോ ന്റെ കുട്ട്യേ..തുടക്കത്തിൽ ഇത്രേം കത്തുംന്ന് അങ്ങോട്ട് തോന്നില്ല..നന്നായി…അങ്ങൊട്ട് പൊളിച്ചടുക്കെന്റെ മോന്നേ മേൻന്നേ നായരേ…

    1. ഷുവർ

  15. വെയിറ്റിംഗ് ലിസ്റ്റ്
    അതിൽ ഒരു കഥ കൂടെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. താങ്ക്സ് ബ്രോ.
      പിന്തുണയാണ് ശക്തി
      പേജ് കൂട്ടും

  16. Ꮆяɘץ`?§₱гє?

    കൊള്ളാം നായരേ..
    അടുത്ത part ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പരമാവധി പെട്ടെന്ന് എത്തും

  17. കഥയൊക്കെ കിടു ബട്ട്‌ എനിക്ക് തമിഴ് അറിയില്ലേ ബ്രോ, അതുകൊണ്ട് എനിക്ക് പകുതീം മുക്കാലും ഡയലോഗ്സ്‌ മനസിലായില്ല.. അതൊന്നു മലയാളത്തിൽ കൊടുത്താൽ നന്നായിരുന്നു.. ?

    1. തമിഴ് കുറക്കാൻ ശ്രമിക്കാം ഇല്ലെങ്കിൽ ട്രാൻസ്‌ലേഷൻ ചേർക്കാം

  18. കഥ കൊള്ളാം പേജ് കൂട്ട് ബ്രോ

    1. തീർച്ചയായും

  19. നായരേ കഥ പൊളിച്ചുട്ടാ

    അടുത്ത ഭാഗം കൊറച്ചൂടെ കൂട്ടി എഴുതിത്തന്നാൽ സന്തോഷം

    1. തീർച്ചയായും

  20. thudakkam nannayittund ??

    1. thanks bro ?

Leave a Reply

Your email address will not be published. Required fields are marked *