അളിയൻ ആള് പുലിയാ 8 [ജി.കെ] 1675

“അവന്റെ പേരും നാളും തിരക്കാതെ രണ്ടെണ്ണം പൊട്ടിച്ചേച്ചു ചോദിക്ക് ഭായി….സുനീർ പറഞ്ഞു….അവന്റെ ആ കോട്ടിനകത്തു നോക്കിക്കേ…..അറിയാതെ സുനീറിന്റെ വായിൽ നിന്നും വീണു…..

“സൂരജ്…..സൂരജ് പറഞ്ഞു….

“നീ സാധനം എടുത്തോ……

“ഇല്ല സാബ്….നവാസ് കണ്ണുകൊണ്ട് മുകളിലേക്ക് കാണിച്ചു……

“സൂരജ് മുകളിലേക്ക് നോക്കി…..”എസ്…..ക്യാമറ……ലോക്കർ റൂമിൽ ക്യാമറയുണ്ട്…..താൻ ആ സാധനം കൈകൊണ്ടെടുത്തത് ടോയ്‌ലറ്റിൽ വച്ച് മാത്രം….അപ്പോൾ സി.സി ടീ വി പരിശോദിച്ചാൽ അറിയാം ആരാണ് എടുത്തത് എന്നും തന്റെ പോക്കറ്റിലിട്ടതെന്നും..അവനു നവാസിനോട് ബഹുമാനം തോന്നി……

“സാബ്….ലോക്കർ റൂമിൽ സി സി ടീവി ഉണ്ടല്ലോ…..ഞാൻ എടുത്തെങ്കിൽ അതിൽ കാണാമല്ലോ……സൂരജ് പറഞ്ഞു…..പക്ഷെ ആ ചിന്താഗതി സുനീറിനു പോയില്ല……ഓർത്തില്ല….എന്ന് തന്നെ പറയാം…..

“ആ…അത് ശരിയാ…നവാസ് സുനീറിനോട് തിരിഞ്ഞു പറഞ്ഞു…..

“സി.സി ടീ വി ചെക്ക് ചെയ്‌താൽ …കൊക്കിനു വച്ചത് ചക്കിനു കൊണ്ടത് പോലാകും…താനാണ് അതെടുത്തു ഇവന്റെ പോക്കറ്റിൽ ഇട്ടത് എന്ന് മനസിയിലാകും…..അവന്റെ കൈയിൽ നിന്നും സാധനം കിട്ടിയിട്ടുമില്ല….അവന്റെ പോക്കറ്റിലുമില്ല…പിന്നെ എവിടെ…..

“അയ്യോ…..സോറി….സോറി…..എന്റെ മിസ്റ്റേക്ക് ആണ്…..സോറി മിസ്റ്റർ സൂരജ്….സോറി……ഞാൻ ഒരു ചെയിൻ ഇന്നലെ ക്ളോസ് ഔട്ട് കഴിഞ്ഞപ്പോൾ എടുത്തിരുന്നു…..സോറി….പക്ഷെ പറയാൻ മറന്നു പോയി….

“അതിനു സുനീർ എന്നോടൊപ്പം അല്ലായിരുന്നോ ഇന്നലെ…നവാസ് ചോദിച്ചു……

“ങേ…ആ…..ആ..നവാസ് ഭായിയെ കൊണ്ട് വീട്ടിലാക്കിയിട്ട് ഞാൻ ക്ളോസ് ഔട്ട് സമയത്തു വന്നിരുന്നു….ആ…..അത് തന്നെ…….

“ഹ അതെങ്ങനാ സുനീർ….നമ്മൾ രണ്ടാളും ഒരുമിച്ചല്ലായിരുന്നോ…….ഇവൻ തന്നായിരിക്കു എടുത്തത്…..സി സി ടീവി നോക്കാം…..

“വേണ്ടാ…..അതിന്ടആവശ്യമില്ല……നമ്മള് വെറുതെ സംശയിക്കുകയാ……വിട്ടുകള…..എന്നിട്ടു അറബിയിൽ വിവരം ഖത്താണിയോട് പറഞ്ഞു…..

“ഓ.കെ……

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *