?അമൃതവർഷം 1? [Vishnu] 87

“അച്ഛാ അമ്മേ ഞാൻ കല്യാണം കഴിച്ചു ” എന്ന് പറഞ്ഞ ഏട്ടനെ ഞാൻ ഇപ്പോഴും ഓർക്കുന്നു???.
അത് കണ്ട് ദേഷ്യപ്പെട്ട് .അകത്തേക്ക് പോയ അമ്മയെ അച്ഛനടക്കം എല്ലാവരും പേടിയോടെയാണ് നോക്കിയത്? . മിക്കവാറും ഇന്നത്തോടെ ഏട്ടന്റെ കാര്യത്തിൽ തീരുമാനം ആകും എന്ന് ഏതാണ്ടൊക്കൊ ഞാൻ ഉറപ്പിച്ചു. “തെക്കേത്തൊടിയിലെ മാവ് മുറിക്കേണ്ടി വരുമോ അച്ഛാ? ” ഞാൻ അച്ഛനോട് അടക്കത്തിൽ ചോദിച്ചു. അച്ഛൻ…..”വേണ്ടി വരില്ല കണ്ണാ ”
”അതെന്താ ”
അച്ഛൻ…..” നിന്റെ അമ്മ ഭദ്രകാളി ആയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല…. പിന്നെ എന്തിനാ മാവ് മുറിക്കുന്നത് ???”
അച്ഛൻ പറഞ്ഞത് കേട്ട് ഏട്ടന്റെ കാര്യം ഓർത്ത് ചിരി അടക്കാൻ ഞാൻ നന്നേ കഷ്ട്ടപ്പെടു ?.
പക്ഷേ മാരാട്ട് തറവാട്ടിലെ സ്നേഹത്തിന്റെ നിറകുടമായ ലക്ഷ്മിക്കുട്ടി തിരികെ വന്നത് കൈയിൽ നിലവിളക്കും ആയിട്ടായിരുന്നു. അഞ്ചു വിന്റെ കൈകളിലേക്ക് അമ്മ വിളക്ക് കൊടുത്തിട്ട് വലതു കാല് വച്ച് കയറി വാ മേളേ എന്ന് പറഞ്ഞു???.
അങ്ങനെ എയ്ഞ്ചൽ എന്ന അഞ്ചു മാരാട്ട് തറവാട്ടിലെ രണ്ടാമത്തെ മരുമകളായി. അപ്പോഴും ഞങ്ങൾക്കൊക്കെ സശയം ആയിരുന്നു ഇതെങ്ങനെ നടന്നു എന്ന്. നടന്ന കാര്യങ്ങൾ ഒക്കെ അഞ്ചു തന്നെയാണ് പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞ് പെട്ടിക്കരഞ്ഞ ??അഞ്ചു വിനെ അമ്മ കെട്ടിപ്പിടിച്ച് മാറോടു ചേർത്ത് പറഞ്ഞു മാരാട്ട് തറവാട്ടിലെ മരുമകൾ ഒന്നിന്റെ പേരിലും ഇനി കരയേണ്ടി വരില്ല എന്ന് . എന്ത് ചെയ്യണം എന്നറിയാതെ നിന്ന സിദ്ധു ഏട്ടന്റെ അടുത്ത് ചെന്ന് അച്ചൻതോളിൽ തട്ടി പറഞ്ഞു ”എന്റെ മകനെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന്? ”
അഞ്ചു വിനെ ആശ്വസിപ്പിച്ച് കൊണ്ട് തന്നെ അമ്മ ഏട്ടനോട് പറഞ്ഞു ” സിദ്ധു എന്റെ മകളെയും കുടുംബത്തിനേയും പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്തവനെ നാളെ സൂര്യൻ അസ്ത്തമിക്കുന്നതിനു മുൻപ് ഇവളുടെ കാൽക്കീഴിൽ കാണണം എന്ന് ”
ആ ബെസ്റ്റ് തല്ലിയിട്ട് വരാൻ പറഞ്ഞാ കൊന്നിട്ട് വരുന്ന ടീമാ???- ഞാൻ മനസ്സിൽ പറഞ്ഞു
കേട്ട പാതി സിദ്ധു ഏട്ടൻ കാറ്റു പോലെ തറവാടിന്നു പുറത്തെ ഗ്യാരേജിലേക്ക് പോയി, ഞാനും ജയേട്ടനും ജാനകി ഏട്ടത്തിയും കൂടി പുറത്തു ചെന്ന് നോക്കുമ്പോൾ The Beast എന്ന് ഓമന പേരിട്ടിട്ടുള്ള Black Landcruier ?പതിനെട്ടാമത്തെ അടവായ പൂഴിക്കടകം പറത്തിക്കോണ്ട് മുറ്റത്തൂടെ ചീറിപ്പാഞ്ഞ് പോണത് കണ്ടു. ഞങ്ങൾ ആ കാഴ്ച്ച നോക്കിനിൽക്കെ ജയേട്ടൻ പറഞ്ഞു.
” ആ ചെറുക്കന്റെ പൊടി എങ്കിലും ബാക്കി കിട്ടിയാ മതിയായിരുന്നു? ”
അത് കേട്ട് ഞാൻ പുഞ്ചിരിച്ചു?.
ഏട്ടത്തിയുടെ മുഖത്ത് അൽപ്പം പരിദ്രമം ഉണ്ട്?.
പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും??( തുടരും)

The Author

7 Comments

Add a Comment
  1. തൃശ്ശൂർക്കാരൻ

    Sorry bro 3vannapozha kakande?
    ?ഇഷ്ട്ടായി ബ്രോ????

  2. Super start.. Increase the pages bro…

  3. ee story pin cheyth first vekkanda muthal aanu. ..

    DR. sir nod paranh angane cheyy bro….

  4. മുത്തെ…
    നല്ല അടിപൊളി കഥ……എനിക്ക് നന്നായി ഇഷ്ടപ്പെട്ടു…പിന്നെ ഇൗ like ഒന്നും ബ്രോ നോക്കണ്ട….ബ്രോ പെട്ടെന്ന് രണ്ടാം ഭാഗം എഴുതി അയക്ക്‌…like okke താനേ വന്നോളും…..പിന്നെ പേജ് വലിപ്പം വളരെ കുറഞ്ഞുപോയി….അത് നന്നായിട്ട് കൂട്ടണം….
    മൊത്തത്തിൽ അടിപൊളി ആണ് മുത്തെ…..

    കാത്തിരിക്കുന്നു.
    അടുത്ത ഭാഗത്തിനായി ..❤️❤️❤️

  5. Bro
    Adipoli innanu vayichathu likes thaniye vannolum continue

  6. കുട്ടേട്ടൻസ് ??

    ലൈക്ക് കണ്ടു നീ ഞെട്ടണ്ട. അത് അങ്ങനെ കിടന്നോട്ടെ…. പക്ഷേ കഥയുടെ തുടക്കം അടിപൊളി ആയിരുന്നു. വേഗം ബാക്കി എഴുതി പൊളിക്ക് മോനെ…

    1. കുട്ടേട്ടൻ…

      where is our vrindhavanam????

Leave a Reply

Your email address will not be published. Required fields are marked *