എയർ ഹോസ്റ്റസ്സ്മാരെ കാണുന്നത് ഒരു പൂർണ്ണ ചന്ദ്രനെ കാണുന്ന സുഖം തരുന്നുണ്ടെങ്കിലും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യണമെങ്കിൽ പൈലറ്റ് തന്നെ വേണമല്ലോ…
അപ്പോഴാണ് ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഡോക്ടറുടെ
മാസ്സ് എൻട്രി….
ഒരു ചുവന്ന സാരിയും വട്ടപ്പൊട്ടുമിട്ടു അവർ
‘അരുന്ധതി’യിലെ അനുഷ്കയെ പോലെ നടന്നു നീങ്ങി……
ബാക്ക്ഗ്രൗണ്ട് സ്കോറിൽ ‘ജഗ്ഗാമ്മാ
മായമ്മാ’ എന്ന പാട്ട് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു….
ഡോക്ടർ എല്ലാവരെയും പരിശോധിച്ചു. ബാക്കി എല്ലാ ഗർഭിണികളെയും റൂറൂമിലേക്കു മാറ്റി…
എന്നെ പരിശോധിക്കുന്നതിനിടെ നഴ്സിനോട് താൻ കണ്ടുകൊണ്ടിരുന്ന ‘മുംബൈ പോലീസ് ‘ എന്ന സിനിമയുടെ കഥയിലെ ഒരു സംശയം ചോദിക്കുന്ന ഡോക്ടറോട് തെറ്റായി കഥ പറഞ്ഞു കൊടുക്കുന്നു കുട്ടി നേഴ്സ്….
ഒരു സിനിമ പ്രേമിയായ എനിക്ക് അത് സഹിക്കാൻ ആയില്ല….
വേദനക്കിടയിലും കഥ തിരുത്തി കൊടുത്ത എന്നെ നോക്കി പൊട്ടിചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു…
ലേബർ പെയിനിലാണെങ്കിലും നല്ല ശ്രദ്ധയാണല്ലോയെന്ന്. അത്
പ്രശംസയായിരുന്നോ കളിയാക്കൽ ആയിരുന്നോ എന്ന് തിരിച്ചറിയാനുള്ള ആംപിയർ അപ്പോൾ എനിക്കില്ലായിരുന്നു….
ആറുമണിയായപ്പോഴേക്കും ലേബർ റൂമിന്റെ ഉള്ളിലെ ആ കൊച്ചു മുറിയിലേക്ക് അവർ എന്നെ കൊണ്ട് പോയി…
ഒരു ഓപ്പറേഷൻ തിയറ്റർ പോലെ തോന്നിക്കുന്ന
മുറി…..ഒരു ബെഡിന്റെ അറ്റത്തു യൂറോപ്യൻ ക്ലോസെറ് ഘടിപ്പിച്ചിരിക്കുന്നത് പോലെ തോന്നിക്കുന്ന പ്രത്യേകതരം കട്ടിൽ….
അവിടെ കിടന്നെഴുനേൽക്കുമ്പോൾ ഒരു അമ്മയാകും എന്ന് ഞാൻ തിരിച്ചറിഞ്ഞു…!
ഇതിനിടെ എന്റെ ശരീരത്തിൽ നിന്നും പുറത്തേക്കു വരാൻ
ഒരാൾ ആഞ്ഞു ശ്രമിക്കുന്നുണ്ട്….
സമയം ആറരയോടടുത്തു…..
അടുത്ത ഡ്യൂട്ടിക്ക് കയറാൻ വരുന്ന നഴ്സുമാർ, കുട്ടി നേഴ്സ്, ജാനമ്മ സിസ്റ്റർ, ചാന്ദിനി ഡോക്ടർ അങ്ങനെ ഒരു വോളിബോൾ ടീമിനുള്ള ആളുണ്ട് എന്റെ കാലുകൾക്ക് ചുറ്റും….
ഇതിനിടെ ഒരു ഡാമിലെ വെള്ളം തുറന്നിട്ട
പോലെ ഫ്ലൂയിഡിന്റെ പ്രവാഹം….
ജീവിതത്തിലെ എന്റെ എക്കാലത്തെയും
സംശയമായ പുഷും പുള്ളും കൃത്യമായി തിരിച്ചറിഞ്ഞ സമയം….
സിമ്പിൾ ആൻഡ് ഹമ്പ്ൾ.. ഇഷ്ടപ്പെട്ടു ബ്രോ… നിങ്ങ ഒരു പെണ്ണാണെന്ന് തോന്നുന്നു.. അല്ലേ പറ്റില്ല ഇങ്ങനെ എഴുതാൻ ♥️♥️♥️
മനോഹരം എന്ന വാക്കുപോലും ചെറുതായി പോകുന്ന അവസ്ഥ…
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ എത്ര മനോഹരമായാണ് താങ്കൾ വരച്ചു കാട്ടിയത്.
ഇത്രയും നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി…
നർമത്തിൽ ചാലിച്ചെഴുതിയ മനോഹരമായ ഒരു കൃതി…
ആശംസകൾ
???????????????????
ചേട്ടാ പൊളിച്ചു…
ഒരു രക്ഷയും ഇല്ലാട്ടാ……. !
നന്നായിട്ടുണ്ട് മച്ചാനെ
തുടർന്നും എഴുതുക
മച്ചാനേ “ഏട്ടത്തി”രണ്ടാംഭാഗം എന്തേലും തീരുമാനം ആയോ.???
ഞങ്ങൾ കുറച്ചു പേര് അതിനുവേണ്ടി ഇവിടെ wait ചെയ്യുന്നിണ്ട്…
എന്താ മറുപടി തരാത്തെ.?
Bro, ഇതിന്റെ കാര്യം എന്തേലും ഒന്ന് തീരുമാനിക്ക്.
അമ്മുനെ ആയിട്ടുള്ള ഒരു കളി എഴുത്.
വായിക്കാനുള്ള കൊതികൊണ്ടാണ്.
ശ്രമിക്കാം…!
വേഗം ആയിക്കോട്ടെ.
രണ്ടു ദിവസത്തിനുള്ളിൽ കിട്ടോ.?
എന്താണ് ആശാനെ ഒന്നിനും reply ഇല്ലല്ലോ.????
കുറച്ച് ബിസി ആയിരിന്നു മാലാഖേ…
എല്ലാർക്കും ഉള്ള മറുപടി വൈകാതെ തരാം…!
ഹോ, ഒരു രക്ഷയുമില്ല.
പ്രസവമൊക്ക ഇങ്ങനെയും അവതരിപ്പിക്കാമെന്ന് ഇപ്പൊ മനസ്സിലായി.
നല്ല ശൈലിയാണ്, ഇതേ രീതിയിൽ ഇനിയും കഥകൾ എഴുതണേ?
നല്ല അഭിപ്രായത്തിന് വളരെ നന്ദി…
തീർച്ചയായും എഴുതാം…
വേറെ ലെവലായിട്ടുണ്ട്
പ്രസവ വേദനയും പ്രസവവും ഒക്കെ ഹാസ്യത്തിന്റെ മേമ്പൊടി കലർത്തി പറഞ്ഞത് വളരെ നന്നായിട്ടുണ്ട്
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
Bro എന്താ പറയുക, എന്ത് പറഞ്ഞാലും കുറഞ്ഞുപോവും, ഒരുപാട് ഒരുപാട് ഇഷ്ട്ടായി…
എന്നാ ഫീലാ.
Waitng
ഏട്ടത്തി (2)
Thank you so much
നല്ല രചന. നല്ലൊരു വായനാസുഖം ഉണ്ടായിരുന്നു.
Keep going like this…
Thank you so much
നല്ല എഴുത്ത്. മികച്ച അവതരണം.
Thank you so much