അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ] 243

എന്താണ് അണിമംഗലത്തെ കാത്തിരിക്കുന്ന ആപത്തു…ആരാണ് വരുന്ന ശിവശക്തികള്‍ പക്ഷെ ഇവിടെ എവിടെയും എന്‍റെ പ്രണയിനിയെ കുറിച്ച് പ്രതിബാധിചില്ലലോ …അവള്‍ക്കു അണിമംഗലത്തുള്ള സ്ഥാനം എന്താണെന്നും ആരും പറഞ്ഞിലല്ലോ
വിനു ആകെ വിഷമതിനായി കാണപ്പെട്ടു..കൊശവന്‍ അവന്‍റെ ചുമലില്‍ കൈ വച്ചു…
“ഈ തവണയെങ്കിലും വിജയം സുനിശ്ചിതം എന്ന് പറയാന്‍ അങ്ങേക്ക് കഴിയുമോ?”
“അപ്പോള്‍ ഞാന്‍ തോറ്റ് പോയവനാണോ”
“വിജയിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു പുനര്‍ജന്മത്തിന്റെ ആവശ്യം എന്ത്?”
“പുനര്‍ജന്മം..അപ്പോള്‍ എന്‍റെ പ്രണയിനി..”
“അവളെ സ്വന്തമാക്കു അപ്പോള്‍ അറിയാം ബാക്കി എല്ലാം”
ഇവനാണെങ്കില്‍ സസ്പ്പെന്‍സിന്റെ പ്രിന്‍സിപ്പാള്‍ ആണ്…വിനു മനസില്‍ പറഞ്ഞു തല ചൊറിഞ്ഞു…ആ വലിയ വെള്ള ചാട്ടത്തിന്റെ ശബ്ദം അവര്‍ക്ക് അടുത്തേക്ക് വന്നു….അതിനടുത്തേക്ക് നടക്കും തോറും അവനില്‍ തണുപ്പ് കൂടി വന്നു…അവന്‍ ആ സ്വര്‍ണ ചിലങ്ക മാറോടു ചേര്‍ത്ത് പിടിച്ചു…
പൊടുന്നനെ ആ കാടോന്നു ഇളക്കി മറിച്ചപ്പോലെ വലിയ കാറ്റ് വീശി..വിനു ഭയന്ന് കൊണ്ട് കൊശവന്റെ അടുത്തേക്ക് നീങ്ങി നിന്നു…
“ഓ മാറോടണച്ചപ്പോള്‍ എന്താ ഒരു സന്തോഷം..കണ്ടില്ലേ കാണിക്കുന്നത്”
കൊശവന്‍ അത് പറഞ്ഞു വിനുവിനെ നോക്കി വാ പൊത്തിചിരിച്ചു…അവന്‍ ചിലങ്കയില്‍ നോക്കിയപ്പോള്‍ അതിലെ ചെറു മണികള്‍ പ്രത്യക താളത്തില്‍ ശബ്ദം ഉണ്ടാക്കി..അവന്‍ അവ കൂടുതല്‍ നെഞ്ചോടു അടുപ്പിച്ചു…
“കേശവന്‍ നായരെ ഈ വെള്ളച്ചാട്ടം കാണാന്‍ വളരെ ഭംഗിയുണ്ട്..പലപ്പോളും ഇതിലെ പോയെങ്കിലും നാം ഇത് ശ്രദ്ധിച്ചില്ല”
“അത് ആ പറച്ചില്‍ കേട്ടപ്പോള്‍ മനസിലായി”
“കണ്ടിലെ അവളുടെ ഒരു ശൌര്യം…ആര്‍ത്തു വിളിച്ചു ചാടുകയല്ലേ”
“അതെ ആര്‍ത്തു വിളിച്ചു തന്നെയാണ് ചാടിയത്..പക്ഷെ അതിനു മുന്നേ തിരുമനസ് രാജാവ് ശപിച്ചു..അതിങ്ങനെയും ആയി”
“എന്താ കേശവ തെളിച്ചു പറയു”
വീണ്ടും അവരുടെ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വിനു അങ്ങോട്ടേക്ക് നോക്കി…കേശവന്‍ തന്‍റെ ഭാന്ധകെട്ടു ആ വെള്ളച്ചാട്ടത്തിനു അരികിലെ ഒരു മരത്തിന്‍റെ കൊമ്പില്‍ വച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അത് തന്നെ ചെയ്തു..
“അല്ല എന്താണു ആ ശാപത്തിന്റെ കഥ”
“പറയാം അതിനു മുന്നേ ധാ ഇവളെ ഒന്ന് നുകരട്ടെ”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

57 Comments

Add a Comment
  1. Adipoli feel bakki thaa Achu waiting….

  2. part 8 eppo varum

  3. അച്ചു bro….. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്… അതെന്താ

    1. ബ്രോ,അച്ച് ഒരു ഡോക്ടറാണ്…ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്…ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്…2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്…അതും പുതിയൊരു കഥയുമായി…എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്… ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
      കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്…

      1. *അച്ചു

        1. അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്…

  4. bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    അച്ചു ചേട്ടോ..

    7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..

    ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.

    E comment കാണുന്നുവെങ്കിൽ pls write next part for us.

    സ്നേഹം മാത്രം?

Leave a Reply

Your email address will not be published. Required fields are marked *