അത് പറഞ്ഞുകൊണ്ട് അയാള്‍ ആ വെള്ളച്ചാട്ടത്തിന്റെ ഇടയിലേക്ക് കയറി നിന്നു..അയാളെ മുഴുവനെ നനച്ചു കൊണ്ട് വെള്ളച്ചാട്ടത്തിന്റെ ജലകണങ്ങള്‍ തെറിച്ചു വീണു..കുഞ്ഞിക്കണ്ണനും അത് തന്നെ ചെയ്തു..
“കേശവ പറയു എന്താണ് ആ ശാപക്കഥ”
കുളിച്ചു കയറി തല തുടക്കുന്നതിനിടയില്‍ വീണ്ടും അയാള്‍ ചോദിച്ചു..അപ്പോളേക്കും വിനുവും കൊശവനും ആ വെള്ളം നുകര്‍ന്നിരുന്നു…വല്ലാത്ത ഒരാശ്വാസം തോന്നി വിനിവിനു അപ്പോള്‍..
“നമ്പൂരി കേട്ടോളു…കഥ അല്ല യഥാര്‍ത്ഥ സംഭവം ആണുട്ട”
“ഹാ അത് നമുക്കറിയാലോ…കേശവന്‍ പറഞ്ഞാട്ടെ”
“ഇപ്പോളത്തെ രാജാവിന്‍റെ മുത്തച്ഛന്‍…പേരുകേട്ട മാന്ത്രികന്‍ കൂടിയായ വീര ഗജ സിംഹന്‍ നാട് വാഴുന്ന കാലം…ഇന്നത്തെ രാജവോന്നും ജനിച്ചിട്ടില്ല…വീരഗജസിംഹന്‍ ആകട്ടെ ചിത്രകലയും നൃത്തവും അങ്ങനെ വേണ്ട സകലത്തിലും പ്രാവന്യം ഉള്ള ആളാണ്…പോരാത്തതിന് ആയുധകലയില്‍ കേമനും…അതുകൊണ്ട് തന്നെ എല്ലാ ചെറു രാജ്യങ്ങളും അണിമംഗലത്തോട് സൗഹൃദം മാത്രം പുലര്‍ത്തി പോന്നു..
രാജാവിന്‍റെ നാല്പതാം പിറനാള്‍ ദിവസം ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എല്ലാവരും രാജാവിനെ രാവിലെ മുഖം കാണിക്കാന്‍ വീഥികളില്‍ നിരന്നു നിന്നു…രാജാവ് പല്ലക്കില്‍ എഴുന്നുള്ളി…വയസു നാലപ്പതു മാത്രമേ ആയുള്ളൂ എങ്കിലും പക്ഷെ എന്തുകൊണ്ടോ രാജാവില്‍ പെട്ടന്ന് തന്നെ വാര്‍ദ്ധക്യം പിടിപ്പെട്ടിരുന്നു…നാലപതു വയസല്ല രാജാവിനു അതില്‍ കൂടുതല്‍ ഉണ്ട് എന്നത് പക്ഷെ അവിടുത്തെ ആളുകള്‍ക്കിടയിലെ ഒരു രഹസ്യ സംസാരം മാത്രമായിരുന്നു…
പൊന്നാടയും കിരീടവും മറ്റു വേഷഭൂഷാധികളും അണിഞ്ഞ് രാജാവ് പല്ലക്കില്‍ ഇരുന്നു…അദ്ദേഹത്തിനായി പലരും പലതും കാഴ്ചവച്ചു….ചിത്രകാരനായ രാജാവിനു അനേകം ചിത്രങ്ങളും ആളുകള്‍ കാഴ്ചവച്ചു..ആരെങ്കിലും വരച്ച ചിത്രങ്ങള്‍ രാജാവിന് ഇഷ്ട്ടപ്പെട്ടാല്‍ അവര്‍ക്ക് ദ്രവ്യങ്ങളും ചിലപ്പോള്‍ കൊട്ടാര സദസില്‍ ഒരു ചെറു ഇടവും കിട്ടും എന്നുള്ളതും ചിത്രങ്ങളുടെ എണ്ണം കൂട്ടി….
പലരുടെ ചിത്രങ്ങളും ഇഷ്ട്ടപ്പെട്ട രാജാവ് പലതും വാങ്ങി പലതും കൊടുത്തു അങ്ങനെ നാട് കാണാന്‍ തുടങ്ങി..മുക്കുവന്മാരുടെ ഊഴമാണ് അടുത്തത്…വിശേഷ ദിവസങ്ങളില്‍ മാത്രമേ അത്രയും താണ ജാതിയില്‍ പെട്ടവര്‍ക്ക് രാജാവിനെ അടുത്ത് കാണാന്‍ അനുവാധാമുണ്ടാകു….അതും ഇദ്ദേഹം രാജവയത്തിനു ശേഷം നടത്തിയ ചില മാറ്റങ്ങളില്‍ ഒന്ന്…
Adipoli feel bakki thaa Achu waiting….
part 8 eppo varum
അച്ചു bro….. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്… അതെന്താ
ബ്രോ,അച്ച് ഒരു ഡോക്ടറാണ്…ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്…ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്…2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്…അതും പുതിയൊരു കഥയുമായി…എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്… ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്…
*അച്ചു
അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്…
bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ
അച്ചു ചേട്ടോ..
7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..
ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.
E comment കാണുന്നുവെങ്കിൽ pls write next part for us.
സ്നേഹം മാത്രം?