അനിത ടീച്ചർ 2 [Amar] 699

അനിത ടീച്ചർ : ആണോടാ… ഇനി നമ്മൾ എങ്ങനെ പോകും..

മോനുട്ടൻ: അതിനെക്കെ വഴിയുണ്ട് ടീച്ചറെ… ടീച്ചർ വാ…

അനിത ടീച്ചറെ കൈയ്യും പിടിച്ച് അവൻ ഒരു യോദ്ധാവിനെ പോലെ മറ്റൊരു ഇട വഴിയിലൂടെ നടന്നു…

ഇരുവരും വീട്ടിലെത്തിയപ്പോഴേകും അഞ്ച് മണി കഴിഞ്ഞിരുന്നു… വീട്ടിൽ എത്തിയ ഉടൻ മോനുട്ടൻ അമ്മയുടെ അടുത്തെത്തി മരം വീണതിന്റെ ദൃക്ഷ് സാക്ഷി വിവരണം തുടങ്ങി…

ടീച്ചർ പതിയെ പതിവ് പണികളിൽ മുഴുകി..…

അനിത ടീച്ചർ : അയ്യോ… കറന്റ് ഇല്ലല്ലോ…

അമ്മ: ഉച്ചയ്ക്ക് പോയതാ… മരം വീണതോണ്ട് ഇനി ഇന്ന് പ്രതീക്ഷിക്കണ്ട… വെള്ളം തീർന്നോ..?

അനിത ടീച്ചർ : ഹാ… പാത്രങ്ങളെല്ലാം കഴുകി തീർത്തപ്പോഴേകും വെള്ളം തീർന്നു… കഷ്ടിച്ച് അമ്മയ്ക് മേല് കഴുകാനുള്ള വെള്ളം കുടി കാണും…ഇനി മോനുട്ടനും ഞാനും എങ്ങനെ കുളിക്കും, മാത്രല്ല കൊറച്ച് തുണി കഴുകാനും ഉണ്ട്.. ദൈവമേ പെട്ടല്ലോ… നമ്മള് ഇനി എന്ത് ചെയ്യും മോനുട്ടാ…

അനിത ടീച്ചർ വളരെ വിഷമത്തോടെ മോനുട്ടനെ നോക്കി…

മോനുട്ടൻ :ഒരു ഐഡിയ ഉണ്ട്..നമക്ക് തോട്ടിൽ പോയാലോ…?

അനിത ടീച്ചർ :പോടാ.. ചെക്കാ.. ഞാൻ എങ്ങനെ തോട്ടിൽ പോയി കുളിക്കും?

മോനുട്ടൻ :ടീച്ചർക്ക് കുളിക്കണെമെങ്കിൽ എന്റെ കൂടെ വായോ?

അനിത ടീച്ചർ വിഷമത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി..

അമ്മ :നേരം ആറു മണിയോട് അടുത്തില്ലേ, ഇനി ഇപ്പൊ അവിടെ ഒന്നും ആരും ഉണ്ടാകില്ല എന്റെ അനിതെ.. നീ മെല്ലെ പോയി നോക്ക്, പറ്റില്ലെങ്കിൽ തിരിച്ചു പോരെ..

അനിത ടീച്ചർ :പോയി നോക്കാം ല്ലെ… എന്നാ വാടാ

ടീച്ചർ കഴുകാൻ ഉള്ള തുണിയും എടുത്ത്, തലയിൽ എണ്ണയും തേച്ച് മോനുട്ടന് ഒപ്പം പോവാൻ തയ്യാറായി, നല്ല മഴ പെയ്തത് കൊണ്ടാകും മൊത്തത്തിൽ ഒരു ഇരുട്ട് ഉണ്ട്, എന്നിരുന്നാലും വെളിച്ചം ഉണ്ട് താനും.. ടീച്ചർ ഒരു ബക്കറ്റിൽ എല്ലാം എടുത്തു, കൂടെ കുളിച്ചിട്ട് ഇടാനുള്ള ഡ്രെസ്സും കൂടി കരുതി, പിന്നെ മോനുട്ടന്റെ പിയേഴ്സ് സോപ്പും..

മോനുട്ടൻ ഒരു തോർത്ത്‌ മുണ്ട് എടുത്ത് തലയിൽ ചുറ്റി എന്നിട്ട് ഒരു വീര നായകനെ പോലെ മുന്നിൽ നടന്നു..

അന്ന് ചീര പറിക്കാൻ പോയ സ്ഥലത്തു കൂടി അല്ല മോനുട്ടൻ ഇന്ന് ടീച്ചറേം കൊണ്ട് പോയത്, പാട വരമ്പത്തൂടെ മോനുട്ടൻ നടന്നു അവനെ അനുഗമിച്ചു കൊണ്ട് ടീച്ചറും ….അവസാനം മോനുട്ടൻ തന്റെ നടത്തം നിർത്തി.. തന്റെ മുന്നിലെ കാഴ്ച കണ്ട് ടീച്ചർ ഒന്ന് അമ്പരുന്നു…

ചുറ്റും കൈതോല ചെടികൾ കൊണ്ട് മൂടിയിരിക്കുന്നു, ആർക്കും അത്ര പെട്ടന്ന് കണ്ണ് എത്തുകയും ഇല്ല, പോരാത്തതിന് കുറ്റി ചെടികൾ ഒരുപാട് ഉണ്ട് താനും.. ‘കുളിക്കാൻ പറ്റിയ സ്ഥലം തന്നെ ‘ടീച്ചർ മനസ്സിൽ പറഞ്ഞു…

അനിത ടീച്ചർ :എടാ.. നീ കൊള്ളാല്ലോ.. നിനക്ക് ആര് പറഞ്ഞു ഈ സ്ഥലം…

മോനുട്ടൻ : ഞങ്ങളെ വീട്ടിൽ കിണർ ഇല്ലാതിരുന്നപ്പോൾ ഞാനും അമ്മയും ഇവിടെ വന്നാ കുളിച്ചോണ്ടിരുന്നത്….

The Author

40 Comments

Add a Comment
  1. Nalla kadha, teacher kadhakalil sadharana kanunna chavar alla.. kore kore kambi , ithupolethe nice kambi pratheekshikunnu

  2. Bro inanu kandathu
    Adhyamayitu ezhuthuvanenu parayila
    Adutha part koode vayikattu

  3. കാഥികൻ

    Bro next part എവിടെ. ഞങ്ങൾ waiting ആണ് ??

Leave a Reply

Your email address will not be published. Required fields are marked *