അഞ്ചന ചേച്ചി 2 [Cyril] 771

 

സമയം എട്ടര കഴിഞ്ഞിരുന്നു. ഞാൻ പോയി കുളിച്ച് ഫ്രെഷായി.

 

അപ്പോഴാണ് നെഷിധ എന്നെ വിളിച്ചിരുന്ന കാര്യം ഓര്‍ത്തത്.

 

“ദൈവമേ, ഇതെന്തൊരു പരീക്ഷണമ?” മുകളില്‍ നോക്കി ഞാൻ ചോദിച്ചു കൊണ്ട്‌ മൊബൈൽ എടുത്ത് അവള്‍ക്ക് വിളിച്ചു.

 

പക്ഷേ എത്ര വിളിച്ചിട്ടും നെഷിധ എടുത്തില്ല. ക്ഷമ നശിച്ച ഞാൻ എന്റെ അമ്മയ്ക്ക് വിളിച്ചു.

 

അര മണിക്കൂറോളം അമ്മയോടും രാകേഷോടും സംസാരിച്ചെങ്കിലും, എന്റെ കോൾ വന്നതും എപ്പോഴും ഓടിവന്ന് അമ്മയില്‍ നിന്നും മൊബൈല്‍ തട്ടിപറിക്കുന്ന എന്റെ അനുജത്തി മാത്രം വന്നില്ല.

 

അവളെ ഞാൻ വിളിക്കാൻ പറഞ്ഞപ്പോ, അവള്‍ റൂം പൂട്ടി ഉറങ്ങി, എത്ര വിളിച്ചിട്ടും എഴുനേറ്റില്ലെന് അമ്മ പറഞ്ഞു.

 

“അവള്‍ കുഞ്ഞല്ലേട,” എന്റെ വിഷമം കണ്ടിട്ട് അമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“അതെയതെ, അവൾ ചെറിയ കുഞ്ഞാണ്,” രാകേഷ് അമ്മയെ കളിയാക്കി ചിരിച്ചു. “വെറും പത്തൊന്‍പത് വയസ്സായ പൊടി കുഞ്ഞ്.”

 

“നി പോടാ അവിടുന്ന്.” അമ്മ അവനെ വിരട്ടിയ ശേഷം എന്നോടായി പറഞ്ഞു, “കൂടുതൽ സ്നേഹം ഉള്ളവരോട് തന്നെയാ കൂടുതൽ പിണക്കവും കാണിക്കാറുള്ളത്. മോന്‍ വിഷമിക്കേണ്ട.”

 

ഒടുവില്‍ അമ്മയോട് എന്തൊക്കെയോ സംസാരിച്ച ശേഷം ഞാൻ കട്ടാക്കി.

 

ഇന്നത്തെ ദിവസം എന്നെ ശെരിക്കും ഭ്രാന്തനായി മാറ്റിയിരുന്നു. ആദ്യം അഞ്ചന ചേച്ചി, അടുത്ത് മറിയ, ഇപ്പോൾ എന്റെ അനുജത്തി പോലും എന്നോട് സംസാരിക്കുന്നില്ല.

 

ഇന്നത്തെ ദിവസത്തെ, വെള്ളിയാഴ്ചയെ, ഞാൻ ശപിച്ചു. എനിക്ക് വെള്ളി ദോഷം ആയിരിക്കാനാണ് സാധ്യത. അങ്ങനെയൊരു ദോഷം ഉണ്ടോ എന്നറിയില്ല, പക്ഷെ എന്റെ കാര്യത്തിൽ ഉണ്ടെന്ന് തെളിഞ്ഞു.

 

എന്തൊക്കെ പ്രശ്നങ്ങൾ ആണെങ്കിലും എനിക്ക് വിശക്കാൻ തുടങ്ങി. അവസാനം എന്നെ സ്വയം പഴിച്ചു കൊണ്ട്‌ ഞാൻ മലബാര്‍ ഹോട്ടലിൽ പോയി.

 

“നി എന്തിനാ ഉച്ച ഭക്ഷണം മുഴുവനും വേസ്റ്റ് ആക്കിയത്?” എന്നെ കണ്ടപാടെ ബഷീര്‍ മാമ ദേഷ്യത്തില്‍ ചോദിച്ചു.

 

“അത് മാമാ… ഞാൻ… എനിക്ക്..!!” ഒന്നും പറയാനാവാതെ ഞാൻ സ്റ്റീല്‍ ഗ്ലാസ്സ് വിഴുങ്ങിയ പോലെ നിന്നു പരുങ്ങി.

71 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️

  2. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *