“ഉം, ചെല്ല് ചെല്ല്.” ബഷീര്‍ മാമാ തിരക്ക് കൂട്ടി. നിവൃത്തിയില്ലാതെ ഞാൻ ഫാമിലി റൂമിലേക്ക് നടന്നു. ഭാഗ്യത്തിന് അഞ്ചന ചേച്ചിയും പിന്നാലെ വന്നു.
കഴിക്കാൻ ചേച്ചി ഊണ് പറഞ്ഞു. ഞാനും ചേച്ചിയെ പോലെ ഊണ് പറഞ്ഞു.
മുസ്തഫ കാക്ക പോയശേഷം മുഖം വീർപ്പിച്ച് കൊണ്ട് ചേച്ചി എന്നെ നോക്കി. “നിന്റെ മനസ്സിൽ ഇങ്ങനത്തെ ചിന്തകള്‍ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല, വിക്രം. ഇങ്ങനത്തെ ഒരു അലവലാതിയെ എന്റെ മിത്രമായി കരുതിയതിൽ ഞാൻ ലജ്ജിക്കുന്നു. നിന്റെ മുഖത്ത് നോക്കാൻ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.”
അതുകേട്ട് എന്റെ കണ്ണില്‍ കനൽ വീണത് പോലെ നീറി. എന്റെ ഹൃദയം പൊട്ടി നുറുങ്ങി. നെഞ്ച് ആളിക്കത്തി. എന്റെ ദുഷ്ട നാവിനെ പിഴുതെടുക്കാൻ തോന്നി.
എന്തൊരു ചെറ്റയാണ് ഞാൻ, ഉള്ളില്‍ ഞാൻ കരഞ്ഞു. ഒറ്റ നിമിഷം കൊണ്ടല്ലേ എല്ലാം ഞാൻ തകർത്തത്.
എന്നെ അവൾ അലവലാതി എന്ന് പറഞ്ഞതില്‍ ദേഷ്യം തോന്നി, പക്ഷേ അങ്ങനെ പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളത്, ശെരിക്കും ഞാൻ അര്‍ഹിക്കുന്ന പദം തന്നെയ. തല ഉയർത്തി ചേച്ചിയെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.
ആ കണ്ണുകൾ വെറുപ്പോടെ എന്നില്‍ തുളച്ചു കേറുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
ഓരോ സെക്കന്‍ഡും ഒരു മണിക്കൂര്‍ പോലെ തോന്നി. എഴുനേറ്റ് പോകാൻ വരെ എന്റെ മനസ്സ് കെഞ്ചി. പക്ഷേ ചേച്ചി ഇവിടെ പുതിയതാണ്, അങ്ങനെ വിട്ടിട്ട് പോകാൻ കഴിയില്ല.
ഒരു വര്‍ഷം കാത്തിരുന്നത് പോലെ തോന്നിയതും മുസ്തഫ കാക്കയും മറ്റ് ജോലിക്കാരും ടേബിളില്‍ ഊണ് സെറ്റാക്കി വച്ചിട്ട് പോയി.
അവസാനം ശക്തി സംഭരിച്ച് ഞാൻ തല പൊക്കി നോക്കിയപ്പോൾ ചേച്ചി തല താഴ്ത്തിയിരുന്ന് കഴിക്കുന്നതാണ് കണ്ടത്.
ഹം.. ഇവിടെ ഒരാള്‍ക്ക് എങ്കിലും വിശപ്പുണ്ടല്ലോ, അത് മതി.
എന്റെ വിശപ്പാണെങ്കിലോ, എവിടെയോ പോയി മറഞ്ഞിരുന്നു. മുന്നില്‍ വച്ചിരുന്ന ആഹാരത്തോട് വെറുപ്പ് തോന്നി. അത് വായിൽ വച്ചാൽ ഞാൻ ഛർദ്ദിക്കുമെന്ന അവസ്ഥയായിരുന്നു, അതുകൊണ്ട് എന്റെ പ്ലേറ്റിൽ നിന്ന് ഒരിറ്റ് ചോറിനെ പോലും എടുത്ത് കഴിക്കാൻ കഴിഞ്ഞില്ല.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️