അഞ്ചന ചേച്ചി 2 [Cyril] 771

 

തല ഉയർത്താതെ കഴിച്ച ശേഷം എഴുനേൽക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ പ്ലേറ്റിൽ ഭക്ഷണം അതുപോലെ ഇരിക്കുന്നതിനെ ചേച്ചി കണ്ടത്.

 

അഞ്ചന ചേച്ചിയുടെ കണ്ണില്‍ കുറ്റബോധം നിറഞ്ഞു. എന്തോ പറയാൻ തുടങ്ങിയതും ഞാൻ വേഗം എഴുനേറ്റ് പോയി.

 

കൈയും കഴുകി ബില്ല്‌ പേ ചെയ്തിട്ട് അവള്‍ വരുന്നത് വരെ കാത്തിരുന്നു.

 

അഞ്ചന ചേച്ചി വന്നതും ഞാൻ ഹോട്ടൽ വിട്ട് പുറത്തിറങ്ങി. എന്നിട്ട് ഞങ്ങളുടെ ഫ്ലാറ്റ് നോക്കി മിണ്ടാതെ നടന്നു.

 

ലിഫ്റ്റിൽ കേറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങിയതും എന്നെ വേദനിപ്പിച്ചു കൊണ്ട്‌ ചേച്ചി അവളുടെ ഫ്ലാറ്റ് തുറന്നു അകത്ത് കേറി ഡോറടച്ചു.

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. അവസാനം ലിഫ്റ്റ് വഴി ഞാൻ താഴേക്ക് വന്നു. ശേഷം വണ്ടീയുമെടുത്ത് ഓഫീസ് ലക്ഷ്യമാക്കി വിട്ടു.

 

ഞാൻ വന്നത് കണ്ട് മറിയ ആശ്ചര്യത്തോടെ എന്റെ ഓഫീസ് റൂമിൽ കേറി വന്നു.

 

“സർ, മീറ്റിംഗ് നാളത്തേക്ക് മാറ്റി വയ്ക്കാൻ പറഞ്ഞിട്ട് പോയതല്ലേ? പിന്നെ —”

 

“ഇന്നത്തേക്ക് സ്കെജ്യൂലിന് മാറ്റമൊന്നുമില്ല, അതുകൊണ്ട്‌ ദയവായി എല്ലാം റീ അറേഞ്ച് ചെയ്യൂ.”

 

“ശരി സർ.” ചിന്താകുഴപ്പത്തോടെ മറിയ പോയി.

 

അവൾ പറഞ്ഞത് പോലെ എനിക്ക് വട്ടാണെന്ന് അവളെ ബോധിപ്പിച്ചതായി ഞാൻ സംശയിച്ചു.

 

സാധാരണയായി എന്റെ ഓഫീസ് അഞ്ച് മണിക്കാണ് ക്ലോസ് ചെയ്യുന്നത്. പക്ഷേ മീറ്റിംഗിൽ പുതിയ പ്രോജക്റ്റ് ബന്ധപ്പെട്ട് ഒരുപാട്‌ കാര്യങ്ങൾ ചർച്ചയിൽ വന്നപ്പോൾ ലേറ്റ് ആയി. ഒടുവില്‍ 6 മണിയോടെ എല്ലാം കഴിഞ്ഞു.

 

പക്ഷേ എന്റെ ഫ്ലാറ്റിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ട്‌ എന്റെ ഓഫീസിൽ ഞാൻ പോയിരുന്നു.

 

എല്ലാവരും പോയ ശേഷം ഓഫീസ് ബോയാണ് സാധാരണയായി ഓഫീസ് പൂട്ടി അവസാനം പോകാറുള്ളത്. അതുപോലെ അവനാണ് രാവിലെ നേരത്തെ വന്ന് ഓഫീസ് തുറക്കുന്നതും. അതുകൊണ്ട്‌ ഓഫീസ് കീ ഒരെണ്ണം അവന്റെ കൈയിലാണ്. പിന്നെ മറ്റൊരു കീ എന്റെ പക്കലും.

 

അവന്‍ ആദ്യം വരുന്നതും അവസാനം പോകുന്നതും കൊണ്ട്‌, ഓഫീസിന്‍റെ തൊട്ടടുത്തുള്ള ചെറിയ ബിൽഡിംഗിൽ സ്റ്റുഡിയോ റൂം അറേഞ്ച് ചെയ്ത് കൊടുത്തിരുന്നു.

71 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️

  2. കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *