മറിയയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി ഇരുന്നത് കണ്ടതും എനിക്ക് കുറ്റബോധം തോന്നി, എന്നോട് തന്നെ വെറുപ്പും ജനിച്ചു.
മറിയയോട് ക്ഷമ ചോദിക്കാൻ വായ് തുറന്നതും, “ദ്രോഹി!!” എന്ന് അലറി കൊണ്ട് മറിയയുടെ കൈ എന്റെ കവിളിലും ചുണ്ടിലുമായി ശക്തമായി പതിച്ചു. ശേഷം മറിയ ദേഷ്യത്തില്‍ ഇറങ്ങി പോകുകയും ചെയ്തു.
അടി കിട്ടിയതും എന്റെ പല്ലുകള്‍ എന്റെ ഉൾ ചുണ്ടില്‍ തറച്ച് മുറിച്ചു.
എന്നെ തല്ലാന്‍ ആയിരുന്നോ അവൾ കമ്പനി വണ്ടിയെ പറഞ്ഞു വിട്ടത്? എനിക്ക് എന്തിന്‍റെ കേടായിരുന്നു? മര്യാദയ്ക്ക് അവളോട് ടാക്സിയിൽ പോകാൻ പറഞ്ഞിരുന്നെങ്കില്‍ മതിയായിരുന്നു.
ശെരിക്കും എന്താണ് സംഭവിച്ചത്? എന്റെ പൊട്ടിയ ചുണ്ടിനെ നുണഞ്ഞു കൊണ്ട് ഞാൻ സ്വയം ചോദിച്ചു.
എന്ത് സംഭവിക്കാന്‍, ഒറ്റ ദിവസം കൊണ്ട് രണ്ടു രത്നങ്ങളെയാണ് നീ പൊട്ടിച്ചു കളഞ്ഞത്. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.
എന്റെ വണ്ടിയില്‍ ഇരുന്നുകൊണ്ട് എത്ര വിളിച്ചിട്ടും മറിയ എന്റെ കോൾ റിസീവ് ചെയ്തില്ല. സ്വയം ശപിച്ചു കൊണ്ട് ഞാൻ കാറിന്റെ സീറ്റിൽ ചാരി പുറത്തേക്ക് നോക്കി.
എന്റെ ജീവിതം എന്തിനാണ് ഇത്ര സങ്കീര്‍ണമാകുന്നത്? സ്നേഹിക്കുന്നത് തെറ്റാണോ?
വല്ലവരുടെയും ഭാര്യമാരെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തി.
ഇതു ശരിക്കും എന്റെ മനഃസാക്ഷി തന്നെയാണോ? അതോ മറിയയുടെ മനഃസാക്ഷി ആളു മാറി എന്റെ ദേഹത്ത് കൂടിയതാണോ? എനിക്ക് ശരിക്കും സംശയമായി.
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. എന്റെ വാക്കുകള്‍ കടന്ന് പോയെങ്കില്‍, മറിയ എന്നെ തല്ലിയതും കടന്നകൈ തന്നെയാ.
പക്ഷേ നിന്റെ ശരീര വേദന മാറി, എന്നാൽ മറിയയുടെ മന വേദന മാറില്ല. എന്റെ മനഃസാക്ഷി വീണ്ടും കുറ്റപ്പെടുത്തി.
ശരിക്കും നി മറിയയുടെ മനഃസാക്ഷി തന്നെയാണ്, സംശയമില്ല.
വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ വിട്ടു.
ഇടയ്ക്ക് എന്റെ മൊബൈൽ ചിണുങ്ങി, മറിയ ആവും, പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ നെഷിധയുടെ വാട്സാപ് കോൾ ആയിരുന്നു.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️