അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 489

നിൽക്കുന്നുണ്ടായിരുന്നു…ഞാൻ അമ്മയെ കയ്യിൽ പിടിച്ച് മുറ്റത്തേക്കിറങ്ങി ഓട്ടോയിൽ കയറ്റി…ദിയ ആദ്യമേ സൈഡിൽ കയറിയിരുന്നിരുന്നു..ഞാനും കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്ത് റോഡിലേയ്ക്കിറക്കി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു…
ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു…ഓട്ടോയിൽ നിന്നിറങ്ങി പൂമുഖത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച …കണ്ണിന്‌ കുളിർമയെകുന്നതായിരുന്നു…നിലവിളക്കിന്റെ സ്വർണ്ണവെളിച്ചതിൽ കുളിച്ചു നിൽക്കുന്ന പോലെ കാർത്തു കുളിച്ചു സുന്ദരിയായി ചന്ദനക്കളർ പട്ടു പാവാടയും ബ്ലൗസും അണിഞ്ഞിരുന്ന് നാമം ജപിച്ചു കൊണ്ടിരിക്കുന്നു…അടുത്തായി പ്രാർത്ഥനയിൽ പങ്ക് ചേർന്ന് കൊണ്ട് അച്ഛനും ഇരിക്കുന്നുണ്ട്…ഞാൻ അമ്മയുടെ കൈ പിടിച്ച് അകത്തോട്ട് കയറി അമ്മയെ സെറ്റിയിൽ ഇരുത്തി…ഹോസ്പിറ്റലിൽ നിന്ന് തന്ന മരുന്നെല്ലാം അമ്മയുടെ റൂമിൽ വച്ചിട്ട് ദിയയും അമ്മയുടെ അടുത്തായി വന്നിരുന്നു… ഞാൻ ഡ്രസ് മാറ്റാനായി റൂമിലേയ്ക്ക് പോയി…
തിരിച്ചു ഹാളിലെത്തിയപ്പോൾ പ്രാർഥന കഴിഞ്ഞു അച്ഛനും കാർത്തുവും അകത്തോട്ട് വരുന്നുണ്ടായിരുന്നു..കാർത്തു നിലവിളക്കിലെ തിരികൾ താഴ്ത്തി പൂജാമുറിയിൽ വച്ചിട്ട് അമ്മയുടെ അടുത്തായിരുന്നു…
കണ്ടോടി പെണ്ണേ എന്റെ കൊച്ചു സമയത്തിന് കുളിച്ച് വൃത്തിയായി വന്നിരുന്ന് നിലവിളക്ക് കത്തിച്ച് നാമം ജപിയ്ക്കുന്നത്…നിന്നെയിതു പോലൊന്ന് കാണാൻ അമ്മ എന്തൊക്കെ കോലാഹലങ്ങൾ ആണ് ഉണ്ടാക്കുന്ന ദിവസവും വൈകിട്ട് തിരി വയ്ക്കുന്ന നേരമായാൽ…അച്ഛൻ ദിയയെ നോക്കിക്കൊണ്ട് പറഞ്ഞു…
ദിയ:-അതേ..എന്തായാലും രാത്രിയായില്ലേ..നേരമൊന്ന് വെളുത്തോട്ടെ ഞാനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയ്‌ക്കൊളം…ഈ വീട്ടിൽ അച്ഛനും കൂടിയേ എന്നെ പുകഴ്ത്തി പറയാൻ ഉണ്ടായിരുന്നുള്ളു..ഇപ്പോൾ അതും പൂർത്തിയായി…അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിയ്ക്ക എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ…
അച്ഛൻ:-പിന്നേ… നിന്നെ വാങ്ങുന്ന സമയത്ത് തവിടിനൊക്കെ നല്ല വിലയുണ്ടായിരുന്നു..വെറുതെ കിട്ടിയപ്പോൾ വലുതാകുമ്പോൾ വീട്ടിലെ അടുക്കളപ്പണിയൊക്കെ ചെയ്യാൻ ഒരാളാകുമല്ലോയെന്ന് കരുതി വാങ്ങി വച്ചതാ…ആ…വലുതായപ്പോൾ ആ പ്രതീക്ഷയും പോയി…
അമ്മ:-ഒന്ന് വെറുതേയിരിക്കുന്നുണ്ടോ മനുഷ്യ..പെണ്ണിനെ ദേഷ്യം പിടിപ്പിക്കാതെ..അല്ലേൽത്തന്നെ അവശ്യത്തിനുള്ളത് ഞാനായിട്ടിന്നവൾക്ക് കൊടുത്തിട്ടുണ്ട്…അപ്പോഴിന്ന് പതിവില്ലാതെ അച്ഛന്റെ വകയും…സാധാരണ പെണ്ണിനെ കൊഞ്ചിച് വഷളാക്കാറണല്ലോ പതിവ് ഇന്നെന്ത് പറ്റി..
ദിയ:-അതേ…പുതിയ മോളെ കിട്ടിയപ്പോൾ പഴയതിനൊരു വിലയില്ലല്ലേ…അച്ഛന്റെ സുന്ദരി മോള് നാളെയങ് പോകും അപ്പോൾ എന്റെ പിറകെ തേനെ.. പാലെന്നും പറഞ്ഞു വട്ടോ…കാണിച്ചു തരുന്നുണ്ട് ഞാനെല്ലാറ്റിനും…ദിയ എണീറ്റ്‌ റൂമിലേയ്ക്ക് പോയി…
കാർത്തു:-എന്തിനാ അച്ഛാ അവളെ വെറുതെ ദേഷ്യം പിടിപ്പിയ്ക്കുന്നെ…
അച്ഛൻ:-ഒന്നുമില്ല മോളെ അവളങ്ങനെ എന്തേലും കേൾക്കുമ്പോളെയ്ക്കും പിണങ്ങുന്ന തൊട്ടാവാടിയൊന്നുമല്ല…ഇന്ന് മോളുള്ളത് കൊണ്ടല്ലേ.. ഞാനിത്രയും കളിയായി പറഞ്ഞത് മോളില്ലാത്തപ്പോൾ ആണെങ്കിൽ എപ്പോഴെ ഞങ്ങളെ പമ്പരം കറക്കിയേനെ…കാർത്തു ഇത്രയൊള്ളു എന്ന സമാധാനത്തിൽ അച്ഛനെ നോക്കി ചിരിച്ചു കൊണ്ടെഴുന്നേറ്റു..
കാർത്തു:-അമ്മ റൂമിൽ പോയി റെസ്റ്റ് എടുത്തോ..ഞാൻ കഞ്ഞിയെടുത്തിട്ടു വരാം ..
അമ്മ:-കുറച്ചു കഴിഞ്ഞു മതി മോളെ…നല്ല ഡോസ് ഉള്ള മരുന്ന തന്നെക്കുന്ന കഴിച്ചാൽ പിന്നെ വെളുപ്പിന് നോക്കിയാൽ മതി…
കാർത്തു:-എന്നാൽ അമ്മ പോയി ഡ്രസ് മാറിയിട്ട് വാ അച്ഛന് നേരത്തെ കിടക്കാനുള്ളതല്ലേ…ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കാം…ദിയ പറയാറുണ്ട് അച്ഛനും അമ്മയും വൈകിട്ട് ക്ലോക്കിൽ 8 മണി സൂചി കാണാറില്ലെന്നു….

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.????

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. ???…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ ??

    കാത്തിരിക്കാം ???

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ ???

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ ????

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *