അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 489

അച്ഛൻ:-ഈ പെണ്ണിനെക്കൊണ്ടു തോറ്റല്ലോ..മോളെ..രാവിലെ പണിക്കിറങ്ങിയൽ വൈകിട്ടാകും കയറുമ്പോൾ…നല്ല ക്ഷീണം ഉണ്ടാകും പിന്നെ പ്രായവും കൂടി വരല്ലേ…നിങ്ങളെപോലെ ടിവിയുടെ മുൻപിൽ കുത്തിയിരിക്കാൻ പറ്റില്ലല്ലോ…
ചെറുപ്പത്തിലേ മുതൽക്കുള്ള ശീലമായിപ്പോയി…അവിടെ മോൾടെ അച്ഛനും ഇത് പോലെ തന്നെയല്ലേ…
കാർത്തു:-അതെയച്ഛാ…അച്ഛനും അമ്മയും നേരത്തെ കിടന്നുറങ്ങും പിന്നെ ഞാൻ തനിച്ചിരുന്നു പടിക്കോ tv കാണോ ചെയ്യും ഇവിടെ ദിയയ്ക്ക് ചേട്ടാണെങ്കിലും കൂട്ടുണ്ടല്ലോ…കാർത്തു സങ്കടത്തോടെ പറഞ്ഞു…
അച്ഛൻ :-അതിനിനി ഒത്തിരി നാളൊന്നും മോൾക്ക് ഇത് പോലെ കഴിയാണ്ടല്ലോ രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോലെയ്ക്കും ഞങ്ങൾ നല്ലൊരു ചെക്കന്റെ കൈയ്യിൽ ഏല്പിക്കില്ലേ… അപ്പോൾ നിറച്ചാളുകൾ ഉള്ള ചെക്കനെത്തന്നെ നോക്കിയേക്കാം പോരെ…
കാർത്തു:-ഒന്ന് പോ..അച്ഛാ..ദിയ പോയപ്പോൾ എന്റെ നേർക്കായല്ലേ…കാർത്തു കപട ദേഷ്യം നടിച്ച് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി…
അമ്മയുടെയും അച്ഛന്റെയും കാർത്തുവിനോടുള്ള സ്നേഹവും കരുതലും കണ്ടെന്റ് മനസ്സ് നിറഞ്ഞു…ഒരിക്കലും ഞങ്ങളെ പിരിക്കാൻ ഇടവരുതല്ലേയെന്നു ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു…
കാർത്തു ഭക്ഷണം കൊണ്ട് വന്ന് ടേബിളിൽ നിരത്തി വച്ചു…അച്ഛൻ കൈ കഴുകി വന്ന് കഴിക്കാൻ ഇരുന്നു…അമ്മയും വന്നിരുന്നു…
കാർത്തു:-ഏട്ടാ…കഴിക്കുന്നില്ലേ…
ഞാൻ:-ഇല്ല കാർത്തു കഴിക്കാറുള്ള സമയം ആകുന്നേയുള്ളൂ…
അമ്മ:-കൈകഴുകി ഇരിക്ക് മോനെ…എല്ലാവരും ഒരുമിച്ച് ഇരിക്കാണെങ്കിൽ ഒപ്പം കഴിയില്ലേ..കാർത്തുവിനും എല്ലാം ഒതുക്കി വച്ച് ഫ്രീയാകമല്ലോ ….അമ്മയ്ക്ക് വയ്യാതയപ്പോൾ സഹായിക്കാൻ വന്നതല്ലേ ടാ… ഇന്നൊരു ദിവസത്തേയ്ക്ക് സമയമൊന്നും നോക്കാതെ വന്നിരുന്ന് കഴിക്കാൻ നോക്ക്..ദിയയെയും കൂടെ വിളിച്ചോ…ഞാൻ എണീറ്റ്‌ പോയി ദിയയെ കൂട്ടി വന്ന് കൈകഴുകി അച്ഛന്റെ അടുത്തതായി കഴിക്കാനിരുന്നു…ദിയയും കാർത്തുവും കൂടെ എനിയ്ക്ക് ഭക്ഷണം വിളംബിതന്നിട്ടു അവർ രണ്ടാളും ഓപ്പോസിറ്റ് കസേരകളിൽ അമ്മയ്ക്കടുത്തയിരുന്ന് വിളമ്പി കഴിച്ചു തുടങ്ങി…
അച്ഛൻ:-പറയാതിരിക്കാൻ വയ്യ മോളെ…കറികളെല്ലാം വളരെ നന്നായിട്ടുണ്ട്…ഇവിടെ ചിലരൊക്കെ കാർത്തുവിനെ കണ്ട് പടിയ്ക്കുന്നത് .നല്ലതാ…കേട്ടോ.. അച്ഛൻ ദിയയുടെ മുഖത്ത് നോക്കി ചെറിയ ചിരിയോടെ പറഞ്ഞു…ദിയ അച്ഛന്റെ നേരെ ദേഷ്യത്തോടെ കണ്ണുരുട്ടി …കാർത്തുവത് കണ്ടിട്ട് ദയനീയമായി അച്ചനെ നോക്കി…
ദിയ:-അച്ഛന് അത്രയ്ക്കിഷ്ടപ്പെട്ടെങ്കിൽ..കാർത്തുവിനെ സ്ഥിരമായിട്ടിവിടെ നിർത്തിക്കൂടെ…
അച്ഛൻ:-എനിയ്ക്ക് നൂറ് വട്ടം സമ്മതമാണ് അവൾക്കിഷ്‌മാണെങ്കിൽ കെട്ടിച്ചു വിടുന്നത് വരെയും ഇവിടെ നിന്നോട്ടെ…അച്ഛൻ ദിയയെ ചോടിപ്പിക്കാനായി പറഞ്ഞു…
ദിയ:-ആ…പസ്റ്റ്…കെട്ടിച്ചു വിടാൻ അല്ല കെട്ടിക്കൊണ്ടു വരുന്ന കാര്യ ഞാൻ പറഞ്ഞത്…കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം എന്റെ മണ്ടയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി …അച്ഛനെന്റെ തലയിൽ കൊട്ടിയിട്ട് വെള്ളം നിറച്ച ഗ്ലാസ്സെടുത്തു എന്റെ നേരെ നീട്ടി..ഞാൻ വെള്ളം കുടിച്ചിട്ട് കാർത്തുവിനെ നോക്കിയപ്പോൾ അവളുടെ അവസ്തയും വ്യത്യസ്തമല്ലായിരുന്നു…മണ്ടയിൽ കയറിയില്ലെന്നേയുള്ളൂ…അവളിരുന്നു വെട്ടി വിയർക്കുന്നുണ്ടായിരുന്നു..മുഖമൊക്കെ വല്ലാതെ വിളറിയിരുന്നു…അവൾ പരിഭ്രാന്തിയിൽ തല കുനിച്ചിരുന്നു ചോറിൽ വിരലിട്ടിളക്കികൊണ്ടിരുന്നു…ഞാൻ ദിയയെ നോക്കി..അവളൊരു കൂസലുമില്ലാതെയിരുന്നു കഴിക്കുന്നുണ്ട്..

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.????

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. ???…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ ??

    കാത്തിരിക്കാം ???

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ ???

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ ????

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *