അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി] 517

“ഗുഡ്നൈറ്റ്, ദീപിക.. ?”

“ഗുഡ്നൈറ്റ്, ക്രിഷ്.. ?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പിന്നെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.. ഇനിയുമവളെ നോക്കിക്കൊണ്ട് കിടന്നാൽ ഞാനുറങ്ങുകയോ പാവം അവളെ ഉറക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.. ചിലപ്പൊ അവൾക്കും…

എന്തായാലും അതു വർക്ക്‌ ആയി.. താമസിയാതെ ഞങ്ങളുറങ്ങി.. രണ്ടുപേരും ഇത്രയും സംസാരിച്ചെങ്കിലും വല്ലാതെ ക്ഷീണിതരായിരുന്നു.. എങ്കിലും ആരാണ അന്ന് ആദ്യമുറങ്ങിയതെന്നറിയില്ല…

പിറ്റേന്ന് ഞാൻ ഉണരുമ്പോൾ.. അതുവരെയും പ്രഭാതമായിട്ടില്ലെന്ന് എനിക്ക് തോന്നി.. ദീപിക അപ്പോഴും നല്ലതു പോലെ ഉറങ്ങുകയായിരുന്നു.. എന്നാൽ എന്നെ ഇത്ര നേരത്തേ ഉണർത്തിയ കാര്യമെന്തെന്നാൽ, ആ ഉറക്കത്തിനിടയിൽ ഞങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു..

ഞാൻ നോക്കുമ്പോൾ ദീപികയുടെ ഇടതു കൈയും ഇടതു കാലും എന്റെ മേലെയായിരുന്നു.. ഉറക്കത്തിൽ അറിയാതെ ആണെങ്കിലും അവൾ എന്നെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.. വളരെ അടുത്തായി കിടന്നുകൊണ്ട്…

ഞാൻ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവളുടെ സുന്ദരമായ മുഖമായിരുന്നു.. എന്റേതിൽ നിന്ന് ഏതാനും ഇഞ്ച് അകലെ, അവളുടെ കരിമഷി എഴുതി മാഞ്ഞ കണ്ണുകൾ മയക്കത്തോടെ അടഞ്ഞു കിടന്നിരുന്നു.. ചുണ്ടുകൾ ചെറുതായി തുറന്നുമിരുന്നു.. സൂര്യഭാഗവാന്റെ ആ സുപ്രഭാത വെളിച്ചത്തിൽ അവളുടെ മുഖത്തെ വെളുത്ത ചർമ്മത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു…

ഞാൻ ഒരു ഇഞ്ച് എങ്ങാനും നീങ്ങിപ്പോയാൽ അതവളെ ഉണർത്തിയേക്കാമെന്ന് തോന്നി.. അനങ്ങാനായി ഞാൻ ഒരു ശ്രമവും നടത്തിയില്ല.. പതിയെ എന്റെ കണ്ണുകൾ താഴേക്ക് അലഞ്ഞു.. ഞാൻ ദീപികയുടെ വിടർന്ന നെഞ്ചിലെ ആ ആഴമുള്ള പിളർപ്പ് കണ്ടു.. അതൊരു വല്ലാത്ത കണി തന്നെയായിരുന്നു.. സ്വയം നിയന്ത്രിക്കാൻ കുറച്ച് നിമിഷങ്ങൾ എനിക്ക് വീണ്ടും കണ്ണുകൾ അടയ്‌ക്കേണ്ടി വന്നു.. എന്നിട്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.. അവളുമായി ഞാൻ പ്രണയത്തിലാകാൻ തുടങ്ങുന്നതായി തോന്നിപ്പോയി…
അപ്പോഴാണ് ദീപിക ഉണർന്നത്…

എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നായിരുന്നു അത്.. പ്രഭാതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്.. എന്നാൽ ആ നിമിഷം, ഞാൻ അത് മനസ്സിലാക്കി.. ഒരു പ്രഭാതത്തിലെ ഏറ്റവും മനോഹരമായ കാര്യം ഉണരുക എന്നതു തന്നെയാണ്.. ദീപികയുടെ കണ്ണുകൾ പതിയെ തുറന്നു വരുന്നത് ഞാൻ കണ്ടു.. അവളുടെ വെളുത്ത മുഖത്തിന്റെ ഓരോ ഇഞ്ചും ഉണരുന്നത് ഞാനറിഞ്ഞു…

അവളുടെ കണ്ണുകൾ എന്നെ കാണുന്നതു വരെ എല്ലാം സ്വാഭാവികമായിരുന്നു.. എന്നാൽ കണ്ടതിനു ശേഷമുള്ള പെട്ടെന്നുള്ള ഒരു മാറ്റം.. യാഥാർത്ഥ്യബോധം.. അതവളെ ഏറ്റെടുക്കുന്നതായി ഞാൻ മനസ്സിലാക്കി.. അവൾ ചെറിയൊരു ഞെട്ടലോടെ നീങ്ങി തന്റെ കൈ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…

“Its okay.. Its okay…”

ഞാൻ പതിയെ അവളോടു പറഞ്ഞു.. ദീപിക പിന്നോട്ട് നീങ്ങുന്നത് നിർത്തി..

The Author

ടോണി

48 Comments

Add a Comment
  1. ❤️❤️

  2. ഇന്ന് രാത്രി 3rd part post ചെയ്യും.. ഇത്രയും വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. Family issues ൽ പെട്ടു പോയതു കൊണ്ടാ, അതോടൊപ്പം ഈയിടെ ഇവിടെ വന്ന വേറെ ചില നല്ല stories ഉം വായിച്ചു തീർക്കണമെന്നുണ്ടായിരുന്നു..
    നാളെ കാണാം ??

    1. Posted ?

  3. Next part today post cheyyumo bro plz

  4. Tony Bro nighalude Ella storyum njan vayikarundu … Ellam Kollam .. nalla ezhuthum storysum.. but aake bore adippikana parupady ighane late aavunnathum … Oru status illathathum aanu

    1. Busy with life too, bro.. Really sorry for delaying it this much..

Leave a Reply

Your email address will not be published. Required fields are marked *