സത്യത്തില്‍ അനേകം വോള്‍ട്ട് വൈദ്ദ്യൌത് മാഡത്തിന്റെ ശരീരത്തില്‍ കയറി ഇറങ്ങിയത് പോലെ അവര്‍ വിറച്ചു.
മാഡം ആനന്തത്താല്‍ കൂറുങ്ങി.
സന്തോഷകരമായി ഞങ്ങള്‍ ഇരിക്കുന്ന മുറിയിലെ അന്തരീക്ഷം നീങ്ങികൊണ്ടിരിക്കുബോഴാണ് ഒരു വെടിപൊട്ടുന്ന ശബ്‌ദം കേട്ടത്. അതിനൊപ്പം ഞങ്ങളുടെ ഗൂര്‍ഖ റാം സിങ്ങിനെ അലര്‍ച്ചയും ഉയര്‍ന്നു.
എന്റെ ഉള്ളില്‍ ഭയം വെടി ശബ്‌ദത്തേക്കാള്‍ ഉയരത്തില്‍ പാഞ്ഞു കയറി. വാനിറ്റി ബാഗില്‍ നിന്ന് ഞാന്‍ പിസ്റ്റള്‍ എടുത്ത് തിരിയുബോഴേക്കും കാദറിക്ക തന്റെ പ്രിയപ്പെട്ട റിവോള്‍വര്‍ എടുത്ത് ജനാലക്ക് അരികിലേക്ക് ഓടി.
“…എടാ…റാം സിങ്ങേ…അരാടാ…പുറത്ത്….”. കാദര്‍ അലറി ചോദിച്ചു.
അതിനുത്തരം എന്നപോലെ രണ്ടു വണ്ടികള്‍ ഗെയ്റ്റിനുള്ളിലേക്ക് പാഞ്ഞ് കയറി വന്നു. ഇട വേളകളില്ലാത്ത വെടിയൊച്ചകളുടെ മുഴക്കം ആ ബംഗ്ലാവിനെ ഭയാനകമാക്കി.പാഞ്ഞ് കയറി വന്ന വണ്ടികളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു കൂസലില്ലാതെ മേശപ്പുറത്ത് കിടക്കുന്ന ഷേര്‍ളി മാഡത്തെ ഒരു നോട്ടം കണ്ടു. എന്തും സംഭവിക്കാവുന്ന മുഹൂര്‍ത്തം പുറത്ത് നടക്കുബോള്‍ ഭയം ലവലേശമില്ലാതെ സേവ്യെറേ തഴുകികൊണ്ടിരിക്കുന്ന മാഡം സാധാരണക്കാരില്‍ നിന്ന് തികച്ചും വിത്യസ്ത്ഥ തന്നെയെന്ന് എന്റെ മനസ്സില്‍ തീര്‍ച്ചപ്പെടുത്തി.
ഇതിനിടയില്‍ നൊടി നേരത്തിനുള്ളില്‍ ചട്ടയും മുണ്ടും മാറ്റി വേട്ടക്കാര്‍ ധരിക്കുന്ന കട്ടിയുള്ള പച്ച ഷര്‍ട്ടും പാന്റ്സ്സും ധരിച്ച് അന്നമ്മ മൂപ്പന്‍ പനമരത്തേല്‍ മുറിയില്‍ നിന്നിറങ്ങി വന്നു. വലത് കയ്യില്‍ സഹസഞ്ചാരിയായ ഇരട്ടകുഴല്‍ തോക്ക് ബലമായി പിടിച്ചീരുന്നു. ഇടത് കൈയ്യിലുള്ള ബുള്ളറ്റ് നിറച്ച ചെറിയ ബാഗ് സേവ്യറിന്റെ കയ്യിലേക്ക് ഇട്ട് കൊടുത്തു.
“…വാടാ സേവ്യറേ…..നമ്മുക്കൊരു പിടി പിടിച്ച് നോക്കാം…”. അന്നാമ്മ ഉറച്ച മനസ്സോടെ പറഞ്ഞുകൊണ്ട് അടുത്തുള്ള ജനാലയുടെ അടുത്ത് ചെന്ന് തോക്ക് നീട്ടി ഉന്നം പിടിച്ചു. സേവ്യര്‍ പമ്മി പമ്മികൊണ്ട് അന്നാമ്മയുടെ അടുത്ത് പരുങ്ങി നിന്നു. എന്റെ മനസ്സില്‍ ഭയം വര്‍ദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞാന്‍ ഷേര്‍ളി മാഡത്തിനരുകില്‍ അഭയം പ്രാപിച്ചു.
“…അന്നാമ്മോ…..എന്തായീ…..”.
“..ഓ…എന്താകാനാ…..ഇരുട്ടത്ത് കണ്ണ് പിടിക്കിണീല്ല്യ…അത്രന്നേ…”.
“…സേവ്യറേ….അന്നാമ്മയുടെ കണ്ണാടയെടുത്ത് കൊടുത്തേ….ഇല്ലേല്‍ തെറ്റി നമ്മളെ തന്നെ വെടി വെയ്ക്കും…ഹഹഹഹ….”.
“…..ഓ…പിന്നേ….”. നൊടിയിടയില്‍ ഓടിപ്പോയി സേവ്യറില്‍ കൊണ്ടുവന്ന കണ്ണാട വാങ്ങി വച്ച് ഉന്നം പിടിച്ച്കൊണ്ട് അന്നാമ്മ പറഞ്ഞു.
Very very thrilling story. Congradulations