“…അന്നാമ്മോ….ആര്‍ത്തി മൂത്ത് അവരുടെ ജീപ്പിന്റെ ടയറൊന്നും പഞ്ചറാക്കിയേക്കല്ലേ…പാവത്തുങ്ങള്‍ക്ക് ഓടിപോകേണ്ടതാ…”.
“…ഓ…പിന്നേ….വെട്ടാന്‍ നിര്‍ത്തിയ പോത്തിനെന്ത് പെരുന്നാള്…..നീ അതെങ്ങാനും വല്ല കൊക്കയിലേക്ക് മറച്ചങ്ങ് ഇട്ടേര് എന്റെ പൊന്ന് കാദറേ….”
മാഡം അവരുടെ സംഭാഷണങ്ങളിലൊന്നും ഇടപ്പെട്ടൊന്നും പറയാതെ മെയിന്‍ സ്വിച്ചിനടുത്തുള്ള ഒരു ചെറിയ റിമോട്ട് എടുത്ത് എനിക്ക് എറിഞ്ഞ് തന്നു. വീടിന് ചുറ്റും ഘടിപ്പിച്ചീട്ടൂള്ള ഫ്ലാഷ് ലൈറ്റിന്റെ റിമോട്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
“….മൈ ലിറ്റില്‍ എയിഞ്ചല്‍ വൈഗ അയ്യങ്കാര്‍….യൂ…ജസ്റ്റ് പ്രസ്സ് ബട്ടന്‍ ഫ്രീക്വന്‍റ്റ്ലീ…..ഇറ്റ് വില്‍ ഫ്ലാഷ് ഓള്‍ യൂണിവേഴ്സ്സ്….ഹഹഹഹ…”.
മാഡം ചിരിച്ച് കൊണ്ട് മെയിന്‍ സ്വിച്ച് ഓഫിലേക്ക് വലിച്ചിട്ടു. അന്തരീക്ഷം കുറ്റാ കൂരിരുട്ടായി. ആ ഇരുട്ടിലൂടെ സെമി ഓട്ടോമാറ്റിക്ക് സ്റ്റെണ്‍ ഗണ്ണുമായി ഷേര്‍ളി ഇടിക്കുള തെക്കന്‍ ശക്തമായ കാലടിയോടെ നടന്നു. എനിക്ക് ഭയം വര്‍ദ്ധിച്ചു. എന്നില്‍ അര്‍പ്പിച്ച ദൌത്യം നിര്‍വഹിക്കാനായി ഞാന്‍ അതിന്റെ ബട്ടനില്‍ അമര്‍ത്തി. അന്തരീക്ഷത്തില്‍ പല ഭാഗത്ത് നിന്നായി ഫ്ലാഷ് ലൈറ്റുകള്‍ മിന്നി. ആ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ വലിയ വാതായനം വിട്ട് പുറത്തേക്ക് സ്റ്റെപ്പുകള്‍ ഇറങ്ങി ധീരതോടെ പോകുന്ന മാഡത്തെ മിന്നായം പോലെ ഞാന്‍ കണ്ടു.
അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് കാതടിപ്പിക്കുന്ന ശബ്‌ദത്തില്‍ രണ്ട് വട്ടം മുഴങ്ങി. അതിനോടൊപ്പം വെടികൊണ്ടവന്റെ അലര്‍ച്ചയും മാറ്റോലിയായി വന്നു.
“…..എടാ…സാത്താനേ…സേവ്യറേ…..ഉണ്ട താടാ…ചക്കരേ……ഇന്ന് നിന്റെ വല്ല്യപെരുന്നാളാടാ….അപ്പോ പടക്കം പൊട്ടിക്കണ്ടേ……”. അന്നാമ്മ അലറികൊണ്ട് അടുത്ത ജനാലക്കരികിലെത്തി.
മാഡത്തിന് സപ്പോര്‍ട്ട് നല്‍കാനായി കാദറിക്ക വാതില്‍ വിട്ട് പുറത്തേക്കിറങ്ങി തന്റെ പ്രിയപ്പെട്ട ടാറൂസ്സ് സിക്ക്സ് നോട്ട് ത്രീ റിവോള്‍വര്‍ എടുത്ത് ജീപ്പ് ലക്ഷ്യമാക്കി മൂന്ന് നാല് തിരയൊഴിച്ചു. നൊടിയിടയില്‍ കാദറിക്ക നില്‍ക്കുന്ന സ്ഥാനം മാറിയതിനാല്‍ തുരതുരയായി മറുപടിയെന്നോണം പാഞ്ഞുവന്ന വെടിയുണ്ടകളില്‍ നിന്ന് തലമുടിനാര് കണക്കിന് രക്ഷപ്പെട്ടു.
ഷേര്‍ളി മാഡം പോര്‍ട്ടിക്കോയുടെ അര മതില്‍ ഒറ്റ കൈ കുത്തി അലറികൊണ്ട് ചാടികൊണ്ട് മറുകൈയ്യിലുള്ള സ്റ്റണ്‍ ഗണ്ണില്‍ നിന്ന് നിലക്കാതെ വെടി ഉതിര്‍ത്തു. ഇതു കണ്ട എനിക്ക് കൂടുതല്‍ ദൈര്യം കൈവന്നു. ആ സറ്റെണ്‍ ഗണ്ണില്‍ നിന്നുതിരുന്ന ബുള്ളറ്റുകള്‍ക്കൊപ്പം പൂത്തിരി കത്തുന്ന ദീപപ്രഭയാല്‍ മാഡത്തിന്റെ ഗൌണില്‍ നിന്നും ത്രസ്സിക്കുന്ന മാദകത്ത്വം നിഴലടിച്ചു. എതോ ഒരു ശക്തിയുടെ ബലത്തില്‍ ഇടവിട്ട് റിമോട്ടിന്റെ ബട്ടന്‍ അമര്‍ത്തികൊണ്ടിരുന്നു. എങ്ങും വെടിയൊച്ചകള്‍ മുഴങ്ങുന്നു. മതിലിന്റെ അരികില്‍ നിന്ന് വെടികൊണ്ടവന്‍ മാരുടെ അലര്‍ച്ചകള്‍ അതിനൊപ്പം മുഴങ്ങീരുന്നു.
Very very thrilling story. Congradulations