സാത്താന്‍ സേവ്യര്‍ ഇതിനിടയില്‍ മെയിന്‍ സ്വിച്ച് ഓണാക്കി. ആ വെളിച്ചത്തില്‍ വാതില്‍കടന്ന് വരുന്ന കാദറിക്കയും ഷേര്‍ളി മാഡത്തേയും ഞാന്‍ കണ്ടു. മാഡത്തിന്റെ മുടിയാകെ ഉലഞ്ഞ് ആ സുന്തരമായ മുഖത്ത് വീണു കിടന്നീരുന്നു. കനത്ത ഭീകരത നിഴലിച്ച ആ മുഖം എന്നില്‍ എന്തെന്നില്ലാത്ത ഭയം ഉളവാക്കി. ശരിക്കും ഒരു യക്ഷിയുടെ പ്രതീതിയായിരുന്നു ആ ഗൌണില്‍ നിഴലടിക്കുന്ന സൌന്തര്യത്തിനാകമാനം.
കാര്‍പ്പെറ്റില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ആ ആജാനുബാഹുവിനെ കണ്ട കാദര്‍ അലറികൊണ്ടടുത്തു.
“…കള്ള ഹിമാറേ…..”. കാദര്‍ അവനെ കുത്തിന് പിടിച്ച് പൊക്കി സോഫാ ചെയറിലേക്കെറിഞ്ഞു. കാദറിക്കയുടെ കായിക ബലം കണ്ട ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. സത്യത്തില്‍ ഞാന്‍ മാത്രമായിരുന്നു ദുര്‍ബലയായവള്‍ എന്നെനിക്ക് തോന്നി. വീണ്ടും പാഞ്ഞടുക്കാന്‍ നോക്കിയ കാദറേ കനത്ത ശബ്‌ദം തടഞ്ഞു.
“…കാദറേ…വേണ്ട….”.
ഞങ്ങള്‍ അവിടേക്ക് നോക്കുബോല്‍ ഒരു വിസ്ക്കി കുപ്പി ഗ്ലാസ്സിലേക്ക് കമഴ്ത്തുന്ന അന്നാമ്മയെയാണ് കണ്ടത്.
“…..കാദറേ….നിന്റെ അടുത്ത് കുറേ നാളായില്ലേ അടുക്കളയിലേക്ക് ഒരാള്‍ വേണമെന്ന് പറയാന്‍ തുടങ്ങീട്ട്…”.
“…അതിന്…”. കാദറിക്ക അറിയാതെ പെട്ടെന്ന് അല്‍ഭുതത്തോടെ ചോദിച്ചുപോയി.
“…ചെറുക്കന്‍ കൊള്ളാം …നല്ല ആറടിക്ക് മേലേ പൊക്കം….നല്ല മസിലുള്ള ശരീരം…..ദോശക്ക് മാവ് ആട്ടാനും പിന്നെ പുറത്തെ അടുപ്പിലേക്ക്..വിറക് കീറാനും കൊള്ളാം…..ദൈവ്യായീട്ടാ ഇവനെ കൊണ്ടു തന്നത്…ഇനി നീയായീട്ട് നശിപ്പിക്കരുതേ….ന്റെ കാദറേ….”. അന്നാമ്മ കടു വിസ്കി വെള്ളം ചേര്‍ക്കാതെ അകത്താക്കികൊണ്ട് പറഞ്ഞു.
ഞങ്ങള്‍ അറിയാതെ ചിരിച്ച് പോയി. സത്യത്തില്‍ അതു വഴി ഞാന്‍ കുറച്ച് മുന്നെ നടന്ന സംഭവങ്ങളില്‍ നിന്ന് മോചിതയാകുകയായിരുന്നു.
“…എന്റെ അന്നാമ്മേ….സത്യത്തില്‍ അങ്ങ് ആരാണ്…മാനത്ത് നിന്ന് പൊട്ടി വീണ മാലാഖയോ…???. കാദര്‍ കൈകൂപ്പികൊണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“…ഒന്നു പോടപ്പാ….തല്ലിപ്പൊളി ഫോര്‍ട്ട് കൊച്ചി വളിപ്പടിക്കാതേ…..”. അന്നാമ്മ ഇരട്ടകുഴല്‍ തോക്കെടുത്ത് അടുക്കളയിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തുകൊണ്ട് തിരിഞ്ഞു.
“…അല്ലാ…നിങ്ങള്‍ക്ക് വിശക്കുന്നില്ലേ…ഫ്രിഡ്ജില്‍ പോത്ത് വരട്ടീതുണ്ട്….ഞാനൊന്ന് ചൂടാക്കിയെടുക്കാം….”.
“….പോത്തിറച്ചി ചട്ടീലിട്ട് ഇളക്കാനാകും ഈ ഇരട്ട കുഴല്‍ തോക്കും കൊണ്ട് പോകുന്നേ…അല്ലേ അന്നാമ്മേ…”. കാദറിക്ക ഒന്ന് മൂപ്പിച്ചു
“…ഡാ…ചെറുക്കാ…കാദറേ…ഇന്ന് അന്നാമ്മേടെ തോക്കിലെ ഉണ്ടകൊണ്ട് മൂന്നാലെണ്ണം ഇപ്പം കാഞ്ഞീട്ടുണ്ടാകും….ങാ…എന്നോടാ കളി….” എന്നു പറഞ്ഞ് അന്നാമ്മ അടുക്കളയിലേക്ക് പോയി.
ആ സന്തോഷകരമായ മുഹൂര്‍ത്തത്തില്‍ അവന്റെ പോകറ്റില്‍ കിടന്ന ഫോണ്‍ ശബ്‌ദിച്ചു.
Very very thrilling story. Congradulations