മാഡം അവന്റെ പോകറ്റില്‍ നിന്ന് ഫോണെടുത്തു. ഫീഡിയാത്ത നബര്‍ ആയതിനാല്‍ പേര് തെളിഞ്ഞീരുന്നില്ല. കോള്‍ ബട്ടണില്‍ മാഡം അമര്‍ത്തിയതിനൊപ്പം അതിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തു.
അങ്ങേ തലക്കല്‍ നിന്ന് എതൊക്കെയോ വളര്‍ത്ത് മ്യഗങ്ങളുടെ കരച്ചില്‍ കേഴ്ക്കാമായിരുന്നു. അതിനെ ഭജിച്ച് കൊണ്ട് ഘനഗഭീരമുള്ള ശബ്‌ദം മുഴങ്ങി.
“….ഇസ് ദിസ്സ്.. മിസ്സീസ്സ്..ഡോ.ഷേര്‍ളി ഇടിക്കുള തെക്കന്‍…”. ആധികാരികത നിറഞ്ഞ ശബ്‌ദം ഒഴുകി.
“…സോറി..യൂ ആര്‍ റോങ്ങ്…ഐ ആം മിസ്സ് ഷേര്‍ളി ഇടിക്കുള തെക്കന്‍ …”.
“…ഓ…യാ…അണ്‍മാരീഡ്…അയേണ്‍ ലേഡി….”.
“…..മേ…മേ…ഐ നോ ഹൂ ഇസ് ദിസ്…..”.
“…ഡോ. ഷേര്‍ളി ഇടിക്കുളക്ക് എന്റെ ഐഡന്‍ഡിറ്റി അറിയണം അല്ലേ….”.
“….ഞാന്‍ അപചിതരോട് സംസാരിക്കാറില്ല……”.
“….ഡോ. ഷേര്‍ളി….നിങ്ങളുടെ വോയ്സ്സ് സോ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫൂള്‍….”.
“….ഞാന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറില്ല….”.
” …ഓ…യാ….യൂ സെഡ് ഇറ്റ്….”.
മാഡം ചോദ്യം ആവര്‍ത്തിച്ചില്ല. മറുതലക്കലില്‍ നിന്ന് ഘനഗഭീരമുള്ള ശബ്‌ദം ഒഴുകി.
“…..ഞാന്‍ പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ്…..ഹഹഹഹ….നേരം പുലരുന്നു….സൂര്യന്റെ രശ്മികള്‍ പ്രകാശിക്കുന്നു…..അതിനാല്‍ ഈ അന്തകാരത്തിന്റെ രാജകുമാരന്‍ തത്കാലത്തേക്ക് വിട പറയുന്നു….”.
“…പ്രിന്‍സ്സ് ഒഫ് ഡാര്‍ക്ക്നെസ്സ്…..മിസ്റ്റര്‍ അതൊരു വിശേഷണം അല്ലേ…..മറിച്ച് ഞങ്ങള്‍ അതിനെ ഒരു പേരായി കണക്കാക്കുന്നില്ല…..”.
കുറച്ച് നേരത്തേക്ക് ആ ഘനഗാഭീര്യമുള്ള ശബ്‌ദ്ധം നിലച്ചു.
“…..ഐ..ആം ലൂസ്സിഫര്‍…..ഹഹഹഹ…..എതു എതു പ്രഭാതവും അന്തകാരത്തിലേക്ക് എരിഞ്ഞൊടുങ്ങിയേ തീരൂ…..ആ അന്തകാരത്തില്‍ എനിക്ക് ഡോ. മിസ്സ് ഷേര്‍ളി ഇടിക്കുള്ള തെക്കന്റെ ചുടു ചോര ബലികല്ലില്‍ വീഴ്ത്തണം…..മൈ ലോര്‍ഡ്…നിനക്കിതാ….ഈ സുന്തരിയുടെ രക്തം വാഗ്ദാനം ചെയ്യുന്നു…..”. അങ്ങേ തലക്കല്‍ ലൂസിഫര്‍ കിതക്കുന്നുണ്ടായിരുന്നു.
മാഡം അക്ഷോഭയായി നിന്നു. ആ സുന്തരമായ കവിളില്‍ ചെറു പുഞ്ചിരി വിടര്‍ന്നു.
“…മിന്റര്‍ ലൂസ്സിഫര്‍….താങ്കളുടെ കവിത എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു….സോ റോമാന്‍റ്റിക്ക്…ഷാല്‍ വീ മീറ്റ്….”.
“..വാട്ട്…..”. ലൂസ്സിഫര്‍ അലറി.
Very very thrilling story. Congradulations