അപൂർവ ജാതകം 2 [MR. കിംഗ് ലയർ] 585

“ങും……. എന്താ പെണ്ണെ “

തന്റെ വലത്തേ തോളിൽ തലവെച്ചു ഇരിക്കുന്ന അവളുടെ ചുണ്ടിലേക്ക് തന്റെ കവിൾ അമർത്തി കൊണ്ട് ചോദിച്ചു.

“അമ്മയുടെയും ചെറിയമ്മയുടേം മുഖം കണ്ടട്ട് എന്തോ വിഷമം ഉള്ളത് പോലെ നിക്ക് തോന്നി “

“അവർക്ക് എന്ത് വിഷമം….. നിനക്ക് വെറുതെ തോന്നിയതായിരിക്കും “

അങ്ങനെ ഓരോന്നു സംസാരിച്ചു ഇണക്കുരുവികളെ പോലെ അവർ ബുള്ളറ്റിൽ പുഴയുടെയും വയലിന്റെയും അരികിലൂടെ പോയിക്കൊണ്ടിരുന്നു.

അവൻ അവളുടെ വീടിന്റെ മുറ്റത്തേക്ക് ബുള്ളറ്റ് കയറ്റി നിർത്തി.

ബുള്ളറ്റിന്റെ ശബ്ദം കേട്ട് നന്ദനയും (പ്രിയയുടെ അനിയത്തി ) അമ്മയും ഇറങ്ങി വന്നു….

“ചേച്ചി……… “

പ്രിയേ ഓടിവന്നു കെട്ടിപിടിച്ചു കൊണ്ട് നന്ദന വിളിച്ചു….

“മോളേ…….. “

പ്രിയയും അവളെ കെട്ടിപിടിച്ചു…….

“മോനെ അകത്തേക്ക് വാ പുറത്ത് തന്നെ നില്കാതെ “

സ്റ്റെപ് ഇറങ്ങി വന്ന പാർവതി വിജയോട് പറഞ്ഞു. വിജയ് ബുള്ളറ്റിൽ തൂക്കിയിട്ട മധുരപലഹാരങ്ങളും ഫ്രൂട്ടിസും അടങ്ങുന്ന ഒരു കിട്ടും എടുത്തു അകത്തേക്ക് കയറി… മുന്നിൽ ആയി അവർ മൂന്ന് പേരും.

“വിജയേട്ടൻ……. “

“നന്ദു….. അച്ചുവേട്ടൻ എന്ന് വിളിക്ക്….. അവിടെ എല്ലാവരും അങ്ങിനെയ വിളിക്കുന്നെ “

“അഹ് ശരി…. ശരി….. അച്ചുവേട്ടൻ ഇനി ബാംഗ്ലൂർക്ക് തിരിച്ചു പോകുന്നുണ്ടോ “

“ഒന്നും തീരുമാനിച്ചട്ടില്ല “

“അല്ല എന്റെ ചേച്ചി എങ്ങിനെ ഉണ്ട് “

അതിനു അവൻ ഒരു മറുപടിയും പറഞ്ഞില്ല പകരം ഒന്ന് ചിരിച്ചു..

“പാവമാ എന്റെ ചേച്ചി…. ആര് എന്ത് പറഞ്ഞാലും അത് അക്ഷരംപ്രതി അനുസരിക്കും……. ആര് ചീത്ത പറഞ്ഞാൽ പോലും തിരിച്ചു ഒന്നും പറയാതെ ആ വിഷമം കരഞ്ഞു തീർക്കാൻ അറിയുകയുള്ളൂ…..ഒരിക്കലും വിഷമിപ്പിക്കരുത് എന്റെ ചേച്ചിയെ “

“ഞാൻ വിഷമിപ്പിക്കും……. അല്ലെ ശ്രീ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

67 Comments

Add a Comment
  1. ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?

Leave a Reply

Your email address will not be published. Required fields are marked *