വേണുനെ കൂർപ്പുച്ചു നോക്കി പറഞ്ഞു.. അതല്ല സുലു.. ഓഡിറ്റിങ് ആണ് ഇന്നും നാളെയും എനിക്ക് അപ്പൊ അതിന്റെ പുറകെ പോണം.. ഷോപ്പിൽ വലിയ തിരക്ക് ഇല്ലാ എന്നാലും നമ്മൾ ആരെങ്കിലും ഇല്ലെങ്കിൽ ഇപ്പോളത്തെ കാലം ആണ് ഒന്നും പറയാൻ പറ്റില്ല..
ഞാൻ നേരത്തെ തന്നെ നിന്നോട് പറയണം എന്ന് കരുതിയതാ.. അതിനു വേറെ പണിക്കാർ ആരും ഇല്ലേ കടയിൽ…? സുലേഖ ഒട്ടും വിട്ടു കൊടുകാതെ വേണുവിനോട് തർക്കിച്ചു കൊണ്ടിരുന്നു..
ഞാൻ പറഞ്ഞു എന്ന് മാത്രം പിന്നെ മാസാവസാനം എന്നോട് ചോദിച്ചോണ്ട് വരരുത് എങ്ങനെ ഇത്രയും ലാഭം കുറഞ്ഞു എന്താ അതിന്റെ കാരണം എന്നൊക്കെ.. ഞാൻ ഒറ്റയാൾ തന്നെ എന്തൊക്കെയാ ചെയ്യേണ്ടത്…?
അല്പം ദേഷ്യത്തിൽ തന്നേ വേണു പറഞ്ഞപ്പോ സുലേഖ ഒന്ന് പമ്മി.. മ്മ്മ്.. പട്ടി ഒട്ടു പുല്ലു തിന്നതും ഇല്ലാ പശുനെ കൊണ്ട് തീറ്റിക്കതുമില്ല.. അടക്കി പിടിച്ചു സുലേഖ പൊറുപൊറുത്തു പറഞ്ഞു കണ്ണനെ മുട്ടി ഉരുമ്മി നിന്നു ആഹാരം വിളമ്പി കൊടുത്തു കൊണ്ടിരുന്നു..
എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറ സുലേഖേ പോരുപൊറുക്കാതെ..? വേണു സുലേഖയോട് പറഞ്ഞു..ഞാൻ ഒന്നും പറഞ്ഞില്ല… വീർത്ത മുഖത്തോടെ സുലേഖ പറഞ്ഞു..
അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടുന്നത് കണ്ട് നിശബ്ദയായി ഇന്ദു ആഹാരം കഴിച്ചു കൊണ്ടിരുന്നു സുലേഖയുടെ തട്ടലും മുട്ടലും അനുഭവിച്ചു കണ്ണനും…
ഇവളെ കൂടെ കൊണ്ട് പോകത്തില്ല വേണു ഏട്ടാ.. സുലേഖ ഇന്ദുനെ നോക്കി വേണുവിനോട് ആയി പറഞ്ഞു.. വേണു ഒന്ന് പതിയെ ചിരിച്ചു കൊണ്ട് കൈ കഴുകാൻ എണീറ്റ് ഹും.. കൊള്ളാം.. എന്തിനാ മോളെ കൊണ്ട് പോകുന്നത്.. നീ തന്നെ വാ വർക്കിങ് പാർട്ണർ അല്ലേ.. പിന്നെ നിനക്ക് കമ്പ്യൂട്ടർ ഒക്കെ അറിയാവുന്ന കൊണ്ട് ബില്ലിങ് എന്തെങ്കിലും തെറ്റിയാലും സെക്യൂരിറ്റി ക്യാമറയുടെ കംപ്ലയിന്റഉം നോക്കി പറയാലോ…
