അറവുകാരൻ 2 [Achillies] [Climax] 1173

“ഹ്മ്മ് ഇവന്റെ മനസ്സിലിരിപ്പൊക്കെ അരിയാഹാരം കഴിക്കുന്ന ഏതവനും മനസിലാവും….
ആഹ് പെണ്ണിനെ കണ്ടില്ലേ തള്ളെ കൂട്ട് വെട്ടിവെച്ച മാതിരി,
ഒന്ന് മൂക്കണ്ട കാലെയുള്ളൂ….തള്ളേം മോളേം ഒരേ തരവാ അവന്…..”

പിന്നെ ഒന്ന് വായടക്കാൻ അരവിന്ദന് കഴിഞ്ഞില്ല, കടയുടെ ഒരു മൂലയിൽ താങ്ങിന് വെച്ചിരുന്ന മുളംകുറ്റിയും പറപ്പിച്ചുകൊണ്ട് ഒരു പഴംതുണികെട്ടു പോലെയാണ് അരവിന്ദൻ കവലയിലേക്ക് വീണത്.

എന്താണ് സംഭവിച്ചതെന്ന് കണ്ടു നിന്നവർക്ക് ഒരൂഹം മാത്രമേ ശിവൻ കൊടുത്തുള്ളൂ.
കടയുടെ മുന്നിൽ നിന്നവരുടെ കണ്മുന്നിലൂടെ മിന്നായം പോലെ എന്തോ പറന്നു പോവുന്നതും കടയുടെ മുൻവശം ഒന്ന് താഴ്ന്നതും അവർ കണ്ടു,
അടുത്ത നിമിഷം കടയുടെ മുന്നിലെ കവലയിൽ ഞെരങ്ങിക്കൊണ്ട് അരവിന്ദൻ നടുവിനടി കിട്ടിയ പഴുതാരയെ പോലെ ചുരുണ്ടു കൂടുന്നതും കണ്ടു.

അനുവിനെ കടയുടെ മുന്നിൽ നിർത്തിയ ശിവൻ മുണ്ടൊന്നു മടക്കിക്കുത്തി അരവിന്ദന് നേരെ നടന്നു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

ഷർട്ടിന്റെ കോളറിൽ കൈകൂട്ടി അവനെ വലിച്ചുയർത്തി മുഖം നേരെയാക്കിയതും ചുറ്റും കൂടി നിന്നവർ കേൾക്കും പാകത്തിൽ ശിവന്റെ കല്ല് പോലുള്ള കൈ അരവിന്ദന്റെ ചെകിട്ടിൽ പതിഞ്ഞു.
അതോടു കൂടെ കണ്ണ് മിഴിഞ്ഞു മലർന്ന അരവിന്ദനെ കുത്തിപ്പിടിച്ചു കൈകളിൽ ശിവൻ ഉയർത്തി.

ബോധം പോവുന്ന കണക്ക് നിന്നിരുന്ന അവന്റെ കവിളിൽ തട്ടിക്കൊണ്ടു ശിവൻ അവന്റെ കണ്ണ് നേരെയാക്കി.
മിഴിഞ്ഞു വന്ന കണ്ണിൽ ഇരുട്ടിലും തെളിഞ്ഞു വന്ന ശിവന്റെ മുഖം കണ്ടതും അരവിന്ദൻ ഒന്ന് പിടഞ്ഞു.

“ഇനി നിന്റെ ഈ പുഴുത്ത നാവിൽ നിന്ന് സുജയെക്കുറിച്ചോ എന്റെ മോളെക്കുറിച്ചോ വിഷം ചീറ്റിയാൽ…
നാവും കാലിനിടയിലെ ആണത്തവും ഇല്ലാതെ ഈ കവലയിൽ നിന്നെ ഞാൻ തുണിയുരിച്ചു നടത്തും….”

എവിടെ നിന്നോ മുഴങ്ങികേൾക്കുന്ന പോലെ അത്രയും അവന്റെ കർണപടത്തിൽ തുളഞ്ഞു കേട്ടു.

അടുത്ത നിമിഷം ശിവന്റെ കയ്യിൽ തൂങ്ങി കിടന്ന അരവിന്ദനെ ശിവൻ ചാക്കുകെട്ടെറിയുംപോലെ തൂക്കി എറിഞ്ഞു,

ഇതുവരെ ഒന്നുയർന്നു കേൾക്കാത്ത ശിവന്റെ സ്വരത്തിന് പകരം അവന്റെ കയ്യുയർന്നു ചെയ്ത ആഹ് ഒരു പ്രവർത്തി മാത്രം മതിയാകുമായിരുന്നു കരുവാക്കുന്നിലെ ആബാലവൃന്ദം ജനങ്ങൾക്കും അവന് സുജയും അനുവും ആരാണെന്നു തിരിച്ചറിയാൻ,
ഇതുവരെ അവരാരും കാണാത്ത ശിവനെ നോക്കി കവലയിൽ കൂടി നിന്ന കൂട്ടം വായ്മൂടിക്കെട്ടി ശിവനെ നോക്കി നിന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

248 Comments

Add a Comment
  1. അജുക്കുട്ടൻ

    കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *