അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍] 247

 

കാരണവര്‍ക്ക് ഏതാണ്ട് 62 വയസ്സ് പ്രായം. ഇരു നിറം. അല്‍പ്പാല്‍പ്പമായി നരച്ച മുടികള്‍. മിലിട്ടറിയിലെ ക്യാപ്റ്റനായിരുന്നതുകൊണ്ടാകാം ഈ പ്രായത്തിലും നല്ല ആരോഗ്യം. സംസാരമൊക്കെ ഒരു കല്‍പ്പന പോലെ. പണ്ട് രാജ്യഭരണകാലത്ത് കൊല്ലിനും, കൊലക്കും, അധികാരമുണ്ടായിരുന്ന കുടു:ബം. അതുകൊണ്ടായിരിക്കും കല്‍പ്പിക്കുന്ന രീതിയിലുള്ള സംസാരം. അവര്‍ക്ക് രണ്ട് ഡിമാന്റെ ഉണ്ടായിരുന്നുള്ളൂ. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, പിന്നെ നല്ല വിദ്യാഭ്യാസവും. രണ്ടും വേണ്ടുവോളമുള്ള എന്നെ അവര്‍ക്ക് ‘ക്ഷ’ ബോധിച്ചു.

 

പിന്നെയായിരുന്നു അജയന്‍ ചേട്ടന്റെ വരവ്. അദ്ദേഹവും (പഴയകാലത്തെ പ്രി.ഡിഗ്രി. തോറ്റ ആളാണ്‍് കക്ഷി), കോളേജിലെ പ്രൊഫസ്സര്‍ ആയ അദ്ദേഹത്തിന്റെ തൊട്ടുമുകളിലുള്ള ചേട്ടന്‍ വിശ്വനാഥനും ഭാര്യ നളിനിയുമായിരുന്നു എന്നെ പെണ്ണു കാണാന്‍ വന്നത്. പഠിപ്പില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് അജയനെ ഇഷ്ടമായി. കാണാന്‍ നല്ല സുമുന്‍. നല്ല അടക്കത്തിലുള്ള സംസാരവും, പെരുമാറ്റവും. ഏതായാലും പെണ്ണുകാണാല്‍ ചടങ്ങ് ഭംഗിയായി നടന്നു.

 

എന്റെ പഠിപ്പ് കഴിയാന്‍ ഇനി 6 മാസങ്ങളെയുള്ളു. അത് കഴിഞ്ഞിട്ട് വിവാഹം എന്ന് നിശ്ചയദിവസത്തില്‍ തന്നെ തീരുമാനിച്ചു.

 

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങിനെ ഒരു ബന്ധം വന്നതില്‍, വീട്ടുകാര്‍ മുഴുവന്‍ സന്തോഷിച്ചു. എന്റെ അച്ചന്‍ ഒരു പാവം പോസ്റ്റ് മാസ്റ്റര്‍, അമ്മയാണെങ്കിലോ, ഹൗസ് വൈഫ്. ഞാന്‍ ഒരേ ഒരു മകള്‍. ഡിമാന്റെന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും, പാവം എന്റെ അച്ചന്‍ എനിക്ക് പതിനഞ്ച് പവന്‍ സ്വര്‍ണ്ണവും, എന്റെ പേരില്‍ അമ്പതിനായിരം രൂപ പോസ്റ്റ് ഓഫില്‍ ഇട്ട ഫിക്‌സറ്റ് ഡെപ്പോസിറ്റിന്റെ രേയും കാരണവരെ ഏല്‍പ്പിച്ചു. കാരണം അത് കാലാവധി തീരാന്‍ ഇനിയും മൂന്ന് മാസങ്ങളുണ്ട്. അച്ചനെ കൊണ്ട്, കഴിയുന്ന ആര്‍ഭാടത്തില്‍. എന്റെ പഠിപ്പ് കഴിഞ്ഞതും ഇരുപത്തിനാലാം വയസ്സില്‍ എന്റെ വിവാഹം നടത്തി തന്നു. എന്നെ യാത്രയാക്കുമ്പോള്‍, എന്റെ അച്ചന്‍ എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ച് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു വീട്ടില്‍ ചെന്ന് കയറുന്ന പെണ്ണിന്റെ പെരുമാറ്റത്തെ ആശ്രയിച്ചായിരിക്കും ആ വീട്ടിലെ സമാധാനവും, ഐശ്വര്യവും.

 

അത് എന്റെ മോളായി ഒരിക്കലും തല്ലി കെടുത്തരുത്. വിവാഹ ജീവതത്തില്‍, ഭാര്യയും, ഭര്‍ത്താവും, തമ്മില്‍ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച്, ഭര്‍ത്താവ് ഭാര്യയേക്കാളും, വിദ്യാഭ്യാസം കുറഞ്ഞിരുന്നാല്‍. എന്റെ മോള്‍, അതൊക്കെ എപ്പോഴും ഓര്‍ത്ത് പെരുമാറണം. പിന്നെ അവിടെയുള്ള പെണ്ണുങ്ങള്‍ (അജയന്റെ ചേട്ടന്മാരുടെ ഭാര്യമാര്‍) നിനക്കുമുന്‍പേ അവിടെ വന്നവരാണ്‍്. അവര്‍ തമ്മില്‍ ഒരു വഴക്കും ഇതുവരെയുണ്ടായിട്ടില്ലാ എന്നാണ്‍് കാരണവരുടെ സംസാരത്തില്‍ നിന്നും എനിക്ക് തോന്നിയത്. അത് കൊണ്ട്, നീ സൂക്ഷിച്ചും, കണ്ടും വേണം അവിടെ കഴിയാന്‍.

The Author

Appan Menon

24 Comments

Add a Comment
  1. സൂപ്പറായിട്ടുണ്ട്

  2. അടിപൊളി

  3. കിലേരി അച്ചു

    ഇതിന് മുമ്പേ വായിച്ചിരുന്നു ഇതിലെ ചില ഭാഗങ്ങൾ ഇപ്പോഴും മനസ്സിൽ താങ്ങി നില്കുന്നു ഇപ്പൊ ഒരു പ്രാവശ്യം കൂടി വായിച്ചു പേര് maranenghilum കഥ മനസ്സിൽ പതിഞ്ഞിരുന്നു

  4. ഏക - ദന്തി

    nostalgiya……

  5. kollam nannayitundu bro,

  6. നല്ല കഥയായിരുന്നു.പക്ഷെ അവസാനം തീരെ സ്റ്റാൻ്റേടില്ലാത്ത തെറികൾ വന്നപ്പോൾ പായസത്തിൽ കല്ലുകടിച്ച പോലെയായി.

  7. സൂപ്പർ ബ്രോ

    വളരെ അധികം ഇഷ്ടപ്പെട്ടു

    ബാക്കി എഴുതാൻ ഉദ്ദേശം ഉണ്ടോ

  8. Dear gopan..

    ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം

  9. നെയ്യാറ്റിൻകര ഗോപൻ

    മിസ്റ്റർ അപ്പൻ മേനോൻ…

    അഞ്ച് വർഷം മുന്നേ വന്ന ഒരു കഥയാണിത്… അല്പം ചേരുവകൾ ചേർത്ത് താങ്കൾ വീണ്ടും reloaded…

    1. Dear gopan..

      ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം

      1. നെയ്യാറ്റിൻകര ഗോപൻ

        Ok

  10. നന്നായിട്ടുണ്ട് ഇഷ്ടായി

    1. Thanks..

  11. ചാക്കോച്ചി

    ഒന്നും2പറയാനില്ല… ഉഷാറായ്ക്കണ്…

    1. Thanks bro..

  12. ???…

    സൂപ്പർബ് ആയിട്ടുണ്ട്‌.

    പഴയൊരു ഫീൽ കിട്ടി.

    കഥ ഇനിയും കുറെ നീട്ടാമായിരുന്നു ?.

    All the best ?

  13. കഥ കൊള്ളാം ബ്രോ.. തെറി ഒഴിവാക്കാമായിരുന്നു

    1. ബ്രോ രേണുക ,എഴുത്തുന്നുണ്ടോ

      1. എന്റെ കഥയിൽ രേണുക എന്ന കഥാപാത്രം ഇല്ലായിരുന്നല്ലോ. എവിടെ നിന്നു കിട്ടി ഞാൻ പോലും പ്രതീഷിക്കാതെ ഒള്ള ഒരു കഥാപാത്രം.

    2. ആദ്യത്തെ കഥയിൽ ഒരു പാട് തെറിയുണ്ടായിരുന്നു. പിന്നെ ഈ കഥ വീണ്ടും പബ്ലിഷ് ചെയ്യുമെന്ന് തോന്നിയപ്പോൾ പല ഭാഗവും വെട്ടിച്ചുരുക്കി. ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപാ ഈ കഥ മറ്റൊരു സൈറ്റിൽ വന്നത്.

  14. ഒരു ക്ലാസ് ഫീലുണ്ട്. കഥയ്ക്ക് ആ തെറി യോജിച്ചതായി തോന്നിയില്ല

    1. ബ്രോ.. നന്ദി. പിന്നെ തെറി. ചിലർക്ക് കളിക്കുമ്പോൾ തെറി പറയുന്നത് ഇഷ്ടമാണെന്ന് താങ്കൾക്കും അറിവുള്ളതല്ലേ…

      1. അത് കഥയ്ക്ക് ഇടയിൽ എച്ചുകെട്ടിയപോലെ തോന്നരുത് എന്നെ പറഞ്ഞുള്ളു .
        എഴുത്തു ഉഗ്രൻ ഒന്നും പറയാനില്ല .
        കഥ സന്ദര്ഭത്തിനു ചേരുന്ന വിധം പോലെ ആയാൽ തെറി ക്കു ഓർഗാസം ഉണ്ടാക്കാൻപോലുമുള്ള കഴിവുണ്ട് .

        കൊമ്പന്റെ കഥയുടെ താഴെ വന്ന സ്ത്രീ ജനങ്ങളുടെ കമന്റ് നോക്കാവുന്നതാണ് .
        അവിടെ കഥയ്ക്ക് ചേരുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *