8 [Danmee] 369

***** മൂന്നാം ദിവസം രാത്രി ******

ഞാൻ എന്റെ മുറിയിൽ ഇരുന്ന്  ഹെഡ് സെറ്റിൽ  പാട്ടുകേൾക്കുക ആയിരുന്നു.

പെട്ടെന്ന് ആരോ എന്റെ ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി മറ്റി. ഞാൻ തിരിഞ്ഞു നോക്കി. അമ്മയാണ്.

” ഞാൻ  നിന്നെ  എത്ര നേരമായി വിളിക്കുന്നു….. നീ  ഈ  കുന്ത്രണ്ടാവും ചെവിയിൽ  തിരുകി  ഇരിക്ക് “

” എന്താ  അമ്മേ “

” ഡാ അച്ഛൻ  ഇത്‌ വരെ  വന്നിട്ടില്ല …… എനിക്ക്  ആകെ  പേടിയാകുന്നു “

” അച്ഛൻ  ഇതിന് മുൻപും താമസിച്ചു  വന്നിട്ടില്ലേ…… അച്ഛൻ വന്നോളും “

” അതല്ലടാ  ….. ഇന്നലെ   പാർട്ടി ഓഫീസിൽ  വെച്ചുണ്ടായ  പ്രശ്നം  ചെറുതല്ല…. ആ  രമേശൻ  ആണ്‌  അച്ഛനെ  വിളിച്ചു കൊണ്ട് പോയത് ….. അച്ഛൻ  സ്കൂട്ടർ എടുത്തിട്ടില്ല….. നീ ഒന്ന്  പോയി നോക്കിയിട്ട് വാ “

” ഈ  അമ്മ…… അച്ഛൻ ഇങ് വരും  …. പേടിക്കാതെ  “

അമ്മയുടെ  ടെൻഷൻ കണ്ട് ഞാൻ  വെളിയിൽ  ഇറങ്ങി . അച്ഛന്റെ വണ്ടിയെടുത്ത് പുറത്തിറങ്ങിയതും  നശിച്ച മഴ. ഞാൻ വണ്ടി ഓതുക്കി. സീറ്റിനടിയിൽ നിന്ന്  അച്ഛന്റെ റെയിൻ കോട്ട് എടുത്തു ഇട്ടു. പാർട്ടി ഓഫീസിലും മറ്റും പോയി നോക്കി  അച്ഛൻ അവിടെ ഒന്നും ഇല്ലായിരുന്നു.  ഞാൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ വണ്ടി അറച്ചു നിന്നു . ഞാൻ വണ്ടി നിർത്തി പെട്രോൾ ടാങ്ക് തുറന്ന് നോക്കി. പെട്രോൾ ഉണ്ട്‌. ഞാൻ സെന്റർ സ്റ്റാന്റ് ഇട്ട് കിക്കർ അടിച്ചുകൊണ്ടിരിക്കെ  ആരോ  എന്നെ  പിന്നിൽ നിന്ന് ചവിട്ടി. മുന്നിലേക്ക്  ആഞ്ഞ എന്നെ പിന്നിൽ നിന്ന് പിടിച്ചു തിരിച്ചു നിർത്തി എന്റെ വയറ്റിൽ കത്തികൊണ്ട് കുത്തി. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലായില്ല. എന്റെ വയറ്റിൽ കുത്തിയ കത്തി  അയാൾ വലിച്ചുരി. എന്റെ പ്രാണൻ പോകുന്നപോലെ തോന്നി. പെട്ടെന്ന്   ഞാൻ  എന്നെ കുത്തിയ അല്ലെ  തള്ളി മറ്റി മുന്നിലേക്ക്  ഓടി. എന്റെ പിന്നിൽ അവരും ഉണ്ടായിരുന്നു. റോഡിനു സൈഡിൽ നിന്നും  എനിക്ക് നേരെ  വേറെയൊരാൾ ഓടി അടുത്തു. ഞാൻ അയാളെ ഒഴിഞ്ഞുമാറി ഓടി . പക്ഷെ പിന്നിൽ നിന്നും ആരോ എന്റെ മുതുകിൽ  വെട്ടി.

”  ആാാാാ ആ ഹ്ഹ്ഹ്ഹ്ഹ് “

എന്റെ കാലുകൾ കുഴഞ്ഞു എനിക്ക്  ചുറ്റും നിന്ന് അവർ എന്നെ തലങ്ങും വിലങ്ങും വെട്ടി.

ഞാൻ ചോരയിൽ കുളിച്ചു കൊണ്ട് ആ  റോഡിൽ കിടന്നു. എന്റെ കണ്ണ് സാവദാനം അടഞ്ഞു.

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. ???polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ ?
    വളരെ നല്ല എഫോർട്ട് ?

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. ഇജ്ജാതി സാനം??
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  9. ആറാമത്തെ വിരൽ

    Adipoli

  10. Loopkaranam thala karangi

  11. Entammeee kili parathiya oru item????????????????
    What an engaging story????

    Aduthath pettann tharane broo ?

Leave a Reply

Your email address will not be published. Required fields are marked *