“” ഇറങ്ങടാ …”” വഴിയരികിൽ നിന്ന് അല്പമുറക്കെയുള്ള നിർദേശം കേട്ടപ്പോൾ മനോജ് ബൈക്കൊതുക്കി .
“”ജോജീ …””
“” ആ ..ഹെഡ് ലൈറ്റ് വേണ്ട . താഴെ കോളനിയിൽ നിന്നാൽ ശെരിക്കും വെളിച്ചം കാണും . ജമാലിക്ക അല്ലാതെ വേറെയാരുമിവിടേക്ക് വരില്ലെന്ന് എല്ലാർക്കുമറിയാം “”‘
“”ഹ്മ്മ്മ് …സുമേഷും രശ്മിയും ?”” മനോജ് ജോജിയുടെ കൂടെ പെൻടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ നടന്നുകൊണ്ട് ചോദിച്ചു .
“‘സുമേഷിന് കുഴപ്പമൊന്നുമില്ല ..രശ്മിയുടെ കൈക്കുഴക്ക് ചെറിയ പൊട്ടലുണ്ട് . ബാൻഡേജ് ചെയ്തു , അവളെ ആൻമേരിയുടെ വീട്ടിലാക്കിയിട്ടുണ്ട് ..സു””
“” ഹ്മ്മ്മ്മ് …അവനെന്തെലും പറഞ്ഞോ ?””
“‘ഇല്ല …അരുൺ രണ്ടെണ്ണം പൊട്ടിച്ചു .അവനിരുന്ന് ചിരിക്കുന്നതല്ലാതെ വേറൊന്നും പറയുന്നില്ല “”‘
“‘ഡാ ….മനോജേ …ഇവനെയങ്ങു തീർത്താലോ ?”’
പാറമടയിലെ കല്ലൻ ജമാലിന്റെ താവളത്തിൽ ഒരു തൂണിൽ ബന്ധനസ്ഥനായിരിക്കുവായിരുന്ന റഫീക്ക് അലിയുടെ കാലിൽ ആഞ്ഞു ചവിട്ടിയാണ് അരുൺ അത് പറഞ്ഞത് . ഷൂവിട്ട കാൽ അമർത്തിച്ചവിട്ടിയിട്ടും നിലത്ത് കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരിയുടെ വെളിച്ചത്തിൽ റഫീക്കിന്റെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീരോ മുഖത്ത് യാതൊരു ഭാവവ്യത്യാസമോ വന്നിട്ടില്ലന്ന് മനോജ് അത്ഭുതത്തോടെ നോക്കി കണ്ടു
“‘ കഴുവേർട മോനെ …”‘
അകത്തെ മുറിയിൽ നിന്നുമിറങ്ങി വന്നയാൾ മുട്ടുകാൽ കൊണ്ട് റഫീക്കിന്റെ നെഞ്ചിൽ തന്നെ പ്രഹരമേല്പിച്ചു . പുറകോട്ട് മലച്ചു പോയ റഫീക്ക് ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് തന്നെ മർദ്ധിച്ച ആളിനെ തുറിച്ചു നോക്കി .
“”എന്നടാ നോക്കുന്നെ … ഞാൻ തന്നെയാ ഇത് …അയ്യർ .. കാമേഷ് അയ്യർ ….പൂണൂലിട്ട എന്നെക്കൊണ്ട് നീ ശേഷക്രിയ ചെയ്യിപ്പിക്കരുത് “” അയ്യർ റഫീക്കിന്റെ മുന്നിൽ മുട്ടുകുത്തി കവിളിൽ കുത്തിപ്പിടിച്ചു മുരണ്ടു .
“‘വിട്ടേക്ക് അയ്യരെ …എന്തായാലും ഇവൻ സൂര്യൻ കൊടുത്ത പണത്തിനു കൂറ് കാണിക്കുന്നവനാ “‘
“‘അങ്ങനെ വിടാൻ പറ്റുമോ ?”’ പെട്ടന്ന് മുറ്റത്തുനിന്നൊരു സ്ത്രീശബ്ദം കേട്ട് റഫീക്ക് ഇരുളിലേക്ക് നോക്കി . വെളിച്ചത്തേക്ക് നീങ്ങി വരുന്ന ആ മുഖം കണ്ടവന്റെ മുഖം പ്രകാശിച്ചു
“” രുക്കു ..രുഗ്മിണി “”
ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്
എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയല്ലേ എല്ലാം ??
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.
സാജിർ
Bakki evide