അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 270

സൂര്യ പ്രസാദിന്റെ അധികാരത്തിൽ ആ വിൽപ്പന നടന്നിട്ടില്ലെന്ന് കാണിച്ചു ബാങ്കിൽ നിന്ന് റീബ ലോണെടുത്തിരുന്നു . അത് തവണ മുടങ്ങി ബാങ്കുകാര് ജപ്തിക്ക് വന്നപ്പോൾ യൂണിയൻകാര് വീണ്ടും ഇടഞ്ഞു . അത് കേസിൽപെട്ട് റിസീവർ ഭരണത്തിലായെങ്കിലും സൂര്യന്റെ നീക്കങ്ങളാൽ പ്രവർത്തനം നടന്നില്ല””

“‘പിന്നെയെങ്ങനെ അത് ഏറ്റെടുക്കും അച്ഛൻ …സോറി സൂര്യപ്രസാദ്‌ ഉടക്കില്ലേ ?””

“‘ റീബയുടെ അപ്പൻ ആ ഡിസ്റ്റ്‌ലറി വിറ്റെന്ന് പറഞ്ഞില്ലേ ? അത് വാങ്ങിയ ആൾ വന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരില്ലേ ? അപ്പോൾ ഈ ജപ്തിയും റിസീവർ ഭരണവും എല്ലാം റദ്ധാകും “‘

“‘ആരാണ് ..ആരാണത് വാങ്ങിയത് “”’ മനോജ് റഫീഖിനെ നോക്കി .

“:”‘”‘പിന്നെയെങ്ങനെ അത് ഏറ്റെടുക്കും അച്ഛൻ …സോറി സൂര്യപ്രസാദ്‌ ഉടക്കില്ലേ ?””

“‘ റീബയുടെ അപ്പൻ ആ ഡിസ്റ്റ്‌ലറി വിറ്റെന്ന് പറഞ്ഞില്ലേ ? അത് വാങ്ങിയ ആൾ വന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരില്ലേ ? അപ്പോൾ ഈ ജപ്തിയും റിസീവർ ഭരണവും എല്ലാം റദ്ധാകും “‘

“‘ആരാണ് ..ആരാണത് വാങ്ങിയത് “”’ മനോജ് റഫീഖിനെ നോക്കി .

“:””’അതറിയില്ല ..എന്നോട് പറഞ്ഞിട്ടില്ല . ഒരു പക്ഷെ ജെയ്‌മോൻ അങ്കിൾ അറിഞ്ഞിട്ടുണ്ടാവും “””’

“” ”അതവിടെ നിൽക്കട്ടെ . അയാൾക്ക് കൊടുക്കാൻ പണം വേണമല്ലോ ..അതൊരാൾ തരാമെന്നും പറഞ്ഞു . രണ്ടു വർഷം കൊണ്ട് മടക്കി കൊടുത്താൽ മതി . പക്ഷെ ഈ മീൻ കച്ചവടവും ഡിസ്റ്റലറിയും കൊണ്ട് രണ്ടു വർഷം ആകുമ്പോഴേക്കും മുടക്കുന്ന പണം തിരികെ വരുമോ റഫീഖെ ?”’ അയ്യർക്ക് സംശയം .

“‘ തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും മീൻ വരും . അതിൽ സ്പിരിറ്റും . ജെയ്‌മോൻ അങ്കിൾ നാലഞ്ച് ബോട്ട് വാങ്ങിയിട്ടുണ്ട് . കരക്ക് കിടന്നാലും മീൻ കിട്ടിയ കണക്കിൽ പെടുത്തി ബ്ലാക്ക് മാണി വൈറ്റാക്കാം . മുടക്കുന്ന പണം തിരിക്കെത്തുന്ന വരെ മാത്രം സ്പിരിറ്റ് കടത്തൽ .അത് കഴിഞ്ഞാൽ നേരായ മാർഗ്ഗം . “”

“‘പൈസയുണ്ടായിട്ടോ കള്ള് ഷാപ്പിൽ ഇന്ററസ്റ്റ് ഉണ്ടായിട്ടു അല്ല ഷാപ്പ് ലേലത്തിൽ പിടിച്ചത് . എന്റമ്മയെ കൊന്ന അയാളെ ഇല്ലായ്മ ചെയ്യണം . പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സൂര്യൻ പണമല്ല ജീവിതമെന്നു മനസ്സിലാക്കണം “‘ മനോജ് മുഷ്ടി ചുരുട്ടി തറയിലാഞ്ഞിടിച്ചു

“””ഷാപ്പ് വേണം .. കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽക്കാനല്ല . പാലക്കാട് നിന്ന് കള്ള് വരുന്ന വണ്ടിയിൽ സ്പിരിറ്റും വരും പോകും . അടുത്ത ആഴ്ച ജെയ്‌മോൻ അങ്കിൾ വരും .അത് വരെ നമുക്ക് വെയിറ്റ് ചെയ്യാം “”‘

“‘റഫീഖ് തന്നെയേ ഉണ്ടായിരുന്നുള്ളോ ? അതോ കൂട്ടത്തിലാരെലും ?””അയ്യർ റഫീഖിനെ നോക്കി .

“‘തനിച്ചാ ..അതാ ശീലം . അതാവുമ്പോ കൂട്ടത്തിലുള്ളവനെ നോക്കണ്ട .പുറകീന്ന് കുത്തൂന്ന് പേടിക്കുകയും വേണ്ട “” റഫീഖ് അടുത്ത സിഗരറ്റ് എടുത്തു .

“‘വിശക്കുന്നുണ്ട് രുക്കൂ ..ഹോട്ടലിൽ അവർ പൂട്ടിയിട്ടിരിക്കയായിരുന്നു .”” റഫീഖ് പുകയൂതി വിട്ടിട്ട് രുഗ്മിണിയെ നോക്കി പറഞ്ഞു .

“‘ ഫുഡ് വാങ്ങാം … ജോജി … ആ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് കട കാണും . കിട്ടുന്നതെന്താണേലും വാങ്ങിക്കോ . “”

“‘ ഗണാ ..നീ കൂടെപോ ജോജിടെ കൂടെ “‘അയ്യർ ഗണേഷിനെ നോക്കി .

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *