അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 274

””കഴുവേർട മോനെ ഇവളേം കൂടെ തീർക്കാനായിട്ടാണോ സൂര്യൻ നിന്നെ കെട്ടിയിറക്കിയേക്കുന്നത് “” അയ്യരുടെ കാൽ റഫീക്കിന്റെ അടിനാഭിയിൽ പതിഞ്ഞു ..

“‘അപ്പോൾ ..അപ്പോൾ ..നിങ്ങൾ റീബയുടെ ആളുകളല്ല അല്ലെ ?”’ റഫീക്ക് ആദ്യമായി വാ തുറന്നപ്പോൾ എല്ലാവരും പരസ്പരം നോക്കി .

”’റീബയോ ..റീബയും സൂര്യപ്രസാദും ഒന്നിച്ചല്ലേ …”” ജോജി പിറുപിറുത്തു . മനോജ് രുഗ്മിണിയെ നോക്കി .

“”കഴുവേർട .. പുതിയ ഉടായിപ്പ് വല്ലതുമിറക്കി രക്ഷപെടാൻ ആണ് പ്ലാനെങ്കിൽ അത് നടക്കില്ല ..അയ്യരെ നിനക്കറിയില്ല . പട്ടാമ്പിയിൽ ചെന്ന് അന്വേഷിച്ചാൽ മതി ”’

“”അതിലും ഭേദം നീയൊക്കെ റഫീക്കലി ആരാണെന്ന് പോണ്ടിയിലോ കൊച്ചിയിലോ ഒന്നന്വേഷിക്ക് …ഇപ്പോളതല്ലല്ലോ വിഷയം … രുക്കു നിങ്ങടെ കൂടെയുള്ളതുകൊണ്ട് നിങ്ങൾ സൂര്യന്റെയോ റീബയുടെയോ ആളുകൾ അല്ലെന്ന് വിശ്വസിച്ചോട്ടെ “”’ വായിൽ വന്ന ചോര തറയിലേക്ക് തുപ്പിക്കൊണ്ട് റഫീക്ക് രുക്കുവിനെയും മനോജിനെയും നോക്കി .

“‘ഞാൻ റഫീക്ക് അലി അഹമ്മദ് . കല്ലൻ ജമാലിന്റെ പെങ്ങടെ മകൻ “”

”ആര് …മരിച്ചുപോയ റസിയാത്തയുടെയോ ?”’ രുഗ്മിണി റഫീക്കിന്റെ അടുത്തേക്ക് വന്ന്

“”ആഹ്””

“‘രുക്കൂ ..ഇവൻ പറയുന്നത് വിശ്വസിക്കുവാണോ ..ഇവനെയെങ്ങനെ നമ്പും ?””

“‘വേണ്ട ..മാമച്ചിപറഞ്ഞാൽ വിശ്വസിക്കൂല്ലോ ? അല്ലേൽ ജെയ്മോനങ്കിൾ ….ജെയ്‌മോൻ അങ്കിൾ പറഞ്ഞിട്ടാ ഞാൻ ലേലം കൊണ്ടത് . അങ്കിൾ പോണ്ടിയിലുണ്ട് , അവിടുന്ന് ചെന്നൈക്കും പിന്നെ കോവളത്തും പോകും . ഫോൺ വിളിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട് . അങ്കിൾ വരുന്നത് വരെ നിങ്ങളെന്നെ കെട്ടിയിട്ടോ “‘

അത് കേട്ടപ്പോൾ മനോജ് രുഗ്മിണിയെ നോക്കി .

“‘ അവനെ അഴിച്ചു വിട് “”‘ രുഗ്മിണി മനോജിനെ ഒന്ന് നോക്കിയിട്ട് അയ്യരോട് പറഞ്ഞു .

“” വല്ല ഉടായിപ്പും കാണിക്കാനാണ് ഭാവമെങ്കിൽ കൊത്തിയരിഞ്ഞു ക്രെഷറിൽ ഇടും ഞാൻ പറഞ്ഞേക്കാം “‘ ഗണേഷ് റഫീക്കിന്റെ കേട്ടഴിച്ചുകൊണ്ട് പറഞ്ഞു . ജോജിയും അരുണും അയ്യരും റഫീക്കിന്റെ നീക്കങ്ങൾ അതീവശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടാണിരുന്നത് .

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *