അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 273

വരാന്തയുടെ ചുവട്ടിൽ കത്തിച്ചി വെച്ചിരിക്കുന്ന രണ്ടു മെഴുകുതിരികൾ , അവർക്ക് പരസ്പരം നന്നായി കാണാമെന്നല്ലാതെ അങ്ങ് താഴെ റോഡിലോ കോളനിയിലോ ഉള്ളവർക്ക് ഒരു നേരിയ വെട്ടം പോലും കാണാത്ത രീതിയിലായിരുന്നു .

“‘എങ്ങോട്ടാടാ …’ റഫീക്ക് എഴുന്നേറ്റ്അകത്തേക്ക് നടന്നപ്പോൾ ജോജി പെൻടോർച്ച് തെളിച്ചുകൊണ്ടവന്റെ പുറകെ ചെന്നു

“” ഇതെന്റെ മാമച്ചീടെ കത്തിയാ … ഇതുപോലൊരെണ്ണം കൂടിയുണ്ട് പുള്ളീടെ കയ്യിൽ . ഇത് കയ്യിലിരിക്കുമ്പോ ഒരു ധൈര്യമാ “” അകത്തെ പണിയായുധങ്ങൾക്കിടയിൽ നിന്ന് റഫീക്ക് നീളത്തിലുള്ളൊരു കത്തി ഉറ സഹിതമുള്ളതെടുത്തിട്ട് കയ്യിൽ ഉരച്ചുനോക്കി , ഉറയിലിട്ട് തന്റെ എളിയിൽ തിരുകി . എന്നിട്ട് അവിടെ കിടന്ന ഒരു കുപ്പിയെടുത്തു വെളിയിലിറങ്ങി വരാന്തയിൽ ഇരുന്നു കാൽ നീട്ടിവെച്ചിട്ട് കുപ്പി തുറന്നു .ചാരായത്തിന്റെ മണം പുറത്തേക്ക് പടർന്നപ്പോൾ റഫീക്ക് കുപ്പിയിലുണ്ടായിരുന്ന ചാരായം തന്റെ കാലിലെ മുറിവിലേക്കൊഴിച്ചു .

“‘റീബയും സൂര്യനും അത്ര രസത്തിലല്ല . പുറത്തുമാത്രമേ അവർ ഒന്നിച്ചുള്ളൂ . ജെയ്മോനങ്കിൾ അങ്ങനെയൊരു സംശയമുണ്ടന്ന് പറഞ്ഞപ്പോൾ ഞാൻ അന്വേഷിച്ചു . സംഭവം ശെരിയാ . റീബെടെ ആളുകൾ കൺസീൽഡ് ടെണ്ടർ വെച്ചിട്ടുണ്ടെന്ന് അറിവുകിട്ടിയത് കൊണ്ടാ ഞാനതിനു മുകളിൽ തുക എഴുതിയെ . അവർ തമ്മിൽ എന്തോ പ്രശ്നം ഉണ്ട് “” കാലിലെ ചോര തന്റെ ബനിയനൂരി തുടച്ചിട്ട് കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ചാരായം വായിലേക്ക് കമിഴ്ത്തി .

“”നീയെങ്ങോട്ടാ …”‘റഫീക്ക് തിണ്ണയിൽ നിന്നിറങ്ങി പുറത്തേ ഇരുട്ടിലേക്ക് നീങ്ങിയപ്പോൾ ജോജി അവന്റെ പുറകെ ചെന്നു .

“‘ പോയിട്ട് വരട്ടെ ജോജി .മൂത്രമൊഴിക്കക്കാനോ മറ്റോ ആവും “” മനോജ് ജോജിയുടെ തോളിൽ പിടിച്ചു തടഞ്ഞിട്ട് വരാന്തയിൽ ഇരുന്നു .

“‘നീ ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കുവാണോ മനോജേ ..അവന്റെ നാടകമാണോയെന്നാർക്കറിയാം “”

“‘അല്ല ജോജി … ജമാലിക്കയുടെ ഈ താവളത്തിൽ പുറത്തു നിന്നൊരുത്തനും വരില്ല . റഫീക്ക് ജമാലിക്ക വെച്ച കത്തി വരെ എടുക്കണെമെങ്കിൽ അവനിവിടുത്തെ ഓരോയിഞ്ചും സൂക്ഷ്മമായറിയാം “”‘ രുഗ്മിണി കെടാറായ മെഴുകുതിരി മാറ്റി അടുത്തത് കത്തിച്ചു .

“” ഇവിടെ പറ്റിയ ഒരു സ്ഥലം വേണം . മെയിൻ റോഡിനോട് ചേർന്ന് കുറെയധികം വണ്ടികൾ പാർക്ക് ചെയ്യാൻ പറ്റുന്നത് . പിന്നെ താല്കാലികമായൊരു കെട്ടിടം . . നഗരത്തിന്‌ അടുത്തുള്ള ഒരു മുപ്പത് കിലോമീറ്റർ ചുറ്റളവിൽ അത്യാവശ്യം മെച്ചപ്പെട്ട ടൗണിൽ ഓരോ ഷോപ്പുകൾ വേറെയും “” റഫീഖ് തിരിച്ചു വന്ന് അവർക്കടുത്തു വന്നിരുന്നിട്ട് പറഞ്ഞു .

“‘എന്തിന് ? എന്താവശ്യത്തിനുള്ള സ്ഥലം ?””

“‘മീൻ ഹോൾസെയിൽ … ജെയ്‌മോൻ അങ്കിൾ പറഞ്ഞിട്ടാണ് .

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *