മനോജോ രുക്കുവോ ജെയ്‌മോൻ അങ്കിളോ ഇതിൽ ഇല്ല . ബാക്കിയുള്ളവർ . അയ്യർക്ക് മീൻ വിൽപ്പന പറ്റില്ലല്ലോ ?”റഫീഖ് ജോജിയുടെ പോക്കറ്റിൽ പൊങ്ങിയിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നൊരെണ്ണം എടുത്തു മെഴുകുതിരിയിൽ കത്തിച്ചു ചുണ്ടിൽ വെച്ചു .
“‘അതെന്നാ അയ്യര് മീൻ വിറ്റാൽ പൈസ കിട്ടില്ലേ ?””
“”‘അതല്ല .. അയ്യർക്ക് മീനും ഇറച്ചിയും …?”’
“‘ജീവിക്കാൻ വേണ്ടിയെന്തും ചെയ്യും ..അതിനു ഞാൻ നേരായ മാർഗ്ഗം നോക്കാറില്ല . പക്ഷെ ഞാൻ ചെയ്യുന്നത് കൊണ്ട് സാധുക്കൾക്ക് ദോഷം വരരുതെന്ന് മാത്രം ,അതല്ലോ ഇവിടെ കാര്യം ..മീൻ ഹോൾസെയിൽ .. ജെയ്‌മോൻ സാറിനെന്താ ഭ്രാന്ത് പിടിച്ചോ ?”’
“‘അയ്യരെ …അങ്കിളൊന്നും കാണാതെ ഒന്നിനും തുനിഞ്ഞിറങ്ങില്ല “”രുഗ്മിണി പറഞ്ഞപ്പോൾ അയ്യർ മനോജിനെയും റഫീഖിനെയും മാറി മാറി നോക്കി .
“‘അയ്യർ നിങ്ങടെ ആരാ ? ..”” റഫീഖ് മനോജിനെ നോക്കി അടുത്ത സിഗരറ്റും വെയിൽ വെച്ചു .
“‘മനോജെന്റെ ദോസ്താ ..ദോസ്തിനെ വിശ്വസിക്കാൻ കൊള്ളാമോയെന്നാണ് അടുത്ത ചോദ്യമെങ്കിൽ ….”” അയ്യർ മെഴുകുതിരി എടുത്തു റഫീഖിന്റെ ചുണ്ടിലിരുന്ന സിഗററ്റിന് തീ കൊളുത്തി …
“‘ വേണ്ട … ഈ കൂട്ടത്തിൽ ഞാനാരെയും അവിശ്വസിക്കുന്നില്ല . ആരാണ് ഞങ്ങളെ കൊണ്ടുവന്ന വണ്ടിക്ക് മുന്നിൽ ആക്സിഡന്റ്റ് ഉണ്ടാക്കിയത് ? അവർക്കെന്തെലും പറ്റിയോ ?”’
“‘അത് സുമേഷും രശ്മിയും .. കുഴപ്പമില്ല അവർക്ക് . “”
“‘ഹ്മ്മ്മ് …മീൻ ഹോൾസെയിൽ ..അതെന്തിനാന്ന് പറയ് റഫീഖെ ?”’ മനോജ് റഫീഖിനെ നോക്കി .
“”‘ ആ യൂണിയൻ പ്രശ്നം കാരണം പൂട്ടിക്കിടക്കുന്ന ഡിസ്റ്റിലറി ജെയ്‌മോനങ്കിൾ എടുത്തു . പണം മുടക്കാൻ ആളുണ്ട് . അയാൾക്ക് ഇതിൽ പാർട്ണർഷിപ്പ് ഒന്നും വേണ്ട . പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ പണം തിരിച്ചുകൊടുക്കണം . വെറും ബാങ്ക് പലിശ കൊടുത്താൽ മതി “”
“‘അത് പ്രശ്നമാകില്ലേ .. യൂണിയൻ കാര് സമ്മതിക്കുമോ ?”’
“‘ . ആ ഡിസ്റ്റലറി റീബേടെ അപ്പന്റെ ആയിരുന്നു . അത് ആർക്കോ കൊടുതെന്നറിവ് കിട്ടിയ അന്നാണ് അവിടെ യൂണിയൻ പ്രശ്‌നം ഉണ്ടായത് . അത്കൊണ്ട് തന്നെ പുതിയ ആളുകൾ അതേറ്റെടുക്കാൻ വന്നില്ല . അവർ ആരാണെന്നോ ഒന്നും അറിയില്ല .
ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്
എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയല്ലേ എല്ലാം ??
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.
സാജിർ
Bakki evide