അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 274

“‘ഇവനെ എവിടുന്ന് കിട്ടി ?”’

“‘സ്റ്റാൻഡിൽ ഉണ്ടായിരുന്നു “”

അര മണിക്കൂറിനുള്ളിൽ ജോജിയും ഗണേഷും മടങ്ങിയെത്തിയപ്പോൾ അവരുടെ കൂടെ മാത്യൂസും ഉണ്ടായിരുന്നു . ക്‌ളാസ്സില്ലാത്ത ദിവസങ്ങളിൽ ജനറൽ ഹോസ്പിറ്റലിന്റെ മുന്നിൽ കിടന്ന് ഓട്ടോ ഓടിക്കാറുണ്ട്.

“‘ ഇപ്പൊ ചെറിയൊരു ഷട്ടിൽ കിട്ടി പോയിട്ട് വന്നപ്പോ വണ്ടിക്ക് ചെറിയൊരു മിസ്സിംഗ് . വർക്ക്‌ഷോപ്പിൽ കേറ്റിയിട്ടപ്പോൾ ആശാൻ ജോണിയും പിള്ളേരും ഒരു മറ്റഡോറിന്റെ പണിയിലായിരുന്നു . നിനക്കറിയാല്ലോ എന്തേലും ഊട് ഉണ്ടേലാ ആശാനിപ്പോ ഫോർ വീലിന്റെ പണിയെടുക്കൂ . രണ്ടവന്മാർ ….ഇവിടെ കണ്ടില്ലാത്തവന്മാരാ .. ഒരു വശപ്പിശക് ലൂക്ക് .”‘

“”അതിന് നമുക്കെന്താടാ ?”’

“‘ അതല്ല ..അവന്മാർക്കിടക്കിടെ കോൾ വരുന്നുണ്ടായിരുന്നു . റീബ മാഡമെന്നും സൂര്യൻ സാറെന്നും ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു . “‘

“”പണിയാണോ മനോജേ ?”’ അയ്യർ നെറ്റിചുളിച്ചു

“” ശെരിക്കും കേൾക്കാൻ പറ്റിയില്ല . ആശാന്റെ ഫോൺ ഞാൻ വാങ്ങീട്ട് എന്റെ ഫോണിൽ കോൾ ചെയ്തു റെക്കോർഡ് ഓണാക്കി ഞാൻ അവന്മാര് നിക്കുന്നിടത്ത് വെച്ചു .അവിടുന്ന് മാറീട്ടു കേൾക്കാന്നു കരുതിയപ്പോഴാ ഇവമ്മാരെ കണ്ടേ . “” മാത്യൂസ് ഫോൺ എടുത്തു സേവ് ആക്കിയ വോയ്‌സ് പരതി. .

””””””””””””””””””

“” റീബാ … നീയിതാലോചിച്ചെടുത്ത തീരുമാനമാണോ ?”’

“”’അതെ സൂര്യാ … നമ്മൾ തമ്മിലിനി ഇടപാടൊന്നുമില്ല . നിനക്ക് നിന്റെ വഴി .എനിക്കെന്റെ വഴി “”’

“” ഓക്കേ ..പിരിയാം അല്ലെ … ഡോക്യുമെന്റ്സ് ഒക്കെ നീ റെഡിയാക്കുമോ അതോ ഞാനോ ?”” സൂര്യൻ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ബംഗ്ലാവിന് പുറത്തിറങ്ങി കാറിൽ കയറി .

“‘ എല്ലാം ഞാൻ റെഡിയാക്കിയിട്ടുണ്ട് . നീ വന്നാൽ മതി . പിന്നെ നിന്റെ തനിസ്വഭാവം എടുക്കാൻ നോക്കണ്ട . . നമുക്ക് മാന്യമായി തന്നെ പിരിയാം .””’

“‘ഓക്കേ ..നീയിങ്ങോട്ട് വരുമോ ?”’

“‘നിന്റെ സ്ഥലത്തേക്കോ ..നെവർ . ഞാൻ പറയുന്ന സ്ഥലത്ത് നീയെത്തണം . ഉച്ചകഴിഞ്ഞു മൂന്നിന് .അപ്പോഴേക്കും റെജിസ്ട്രാറും ഓഡിറ്ററും ഒക്കെ ഇവിടെയുണ്ടാകും . നിന്റെ ഗുണ്ടകളെ കൊണ്ടിങ്ങോട്ട് വരികയും വേണ്ട”‘

“‘ വെൽജോബ് റീബാ . അപ്പോൾ നീയിതൊക്കെ മുൻകൂട്ടി കണ്ടിരുന്നു അല്ലെ …ശെരി ..ഞാൻ വരാം .തനിച്ചു തന്നെ നിന്റെ മാളത്തിലേക്ക് . “”‘ സൂര്യൻ ഡാഷ്ബോർഡിൽ നിന്ന് ഒരു നോട്ട് പാഡ് എടുത്തു . എന്തോ കുറിച്ചിട്ട് ഡ്രൈവറുടെ കയ്യിൽ കൊടുത്തു .

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *