Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവൾക്കായ് [കുരുടി] 487

Kambi Views 121747

“ഒന്ന് പതിവ് പിന്നെ……….തനിക്ക് എന്താ വേണ്ടെ”.
എന്നെ നോക്കി കണ്ണുയർത്തി ചോദിച്ചപ്പോൾ, അത് തന്നെ മതിയെന്ന രീതിയിൽ കണ്ണ് ചിമ്മാനെ എനിക്ക് കഴിഞ്ഞുള്ളു. അറിഞ്ഞോ അറിയാതെയോ അവന്റെ ഇഷ്ടം നിമിഷത്തിനപ്പുറം എന്റേത് കൂടിയാവുന്നത് ഞാൻ അറിഞ്ഞു.
“ഇക്ക ഇതെന്റെ ഫ്രണ്ട് ആഹ്, അവൾക് ഇവിടെ എന്തോ പർച്ചേസ് ഉണ്ടെന്നു പറഞ്ഞിട്ടു കൊണ്ട് വന്നതാ.”
അവൻ അയാളോട് സംസാരിക്കുമ്പോഴും എനിക്ക് എന്റെ കണ്ണുകൾ അവനിൽ നിന്നും മാറ്റാൻ കഴിയുന്നുണ്ടായിരുന്നില്ല, കാപ്പി കുടിക്കുമ്പോഴും ഓരോ കാര്യങ്ങൾ അവൻ പറയുമ്പോഴുമെല്ലാം, എന്നിൽ ഞാൻ പോലും അറിയാതെ അവൻ ചേക്കേറിയിരുന്നു.
അവന്റെ നീല കണ്ണുകൾ എന്റേതുമായി ഉടക്കുമ്പോഴെല്ലാം ഉള്ളിൽ തറക്കുന്ന പോലെ തോന്നി.
“ഡോ താൻ എന്താ സ്വപ്നം കാണുവാ കാപ്പി കുടിക്ക്..”
ചെറുചിരിയോടെയാണ് അവൻ എന്നോട് പറഞ്ഞത്.”പൂജ…..”
“എഹ്….”
“പൂജ കൃഷ്ണൻ, ന്റെ പേരാ.”
“ഓഹോ ഞാൻ വിചാരിച്ചു ഇത്രയും നേരം മിണ്ടാതെ ഇരുന്നത് കൊണ്ട് ഊമയായിരിക്കുമെന്നു.”
അവന്റെ മറുപടിക്ക് ഒരു കൊഞ്ഞനം കുത്തലായിരുന്നു അവളുടെ മറുപടി.
“എനിവേ ഐ ആം ത്രിലോക്.”
കണ്ണിലൊളിപ്പിച്ച കുസൃതിയുമായി അവൻ നീട്ടിയ കൈയിൽ കൈ ചേർത്ത് ഷേക്ക് ഹാൻഡ് നൽകുമ്പോൾ അവന്റെ കൈയിലെ ചൂട് എന്നിലേക്കും പകരുന്നത് ഞാൻ അറിഞ്ഞു.
അവിടുന്നു ഇറങ്ങിയപ്പോഴും കൈ അവന്റെ കൈയിൽ ചുറ്റി തന്നെയാണ് ഞാൻ നടന്നത്.
“ഇതെന്താ ഇവിടെ…..” ഒരു ടെക്സ്ടൈൽ ഷോപ്പിന്റെ മുമ്പിൽ എന്നെയും കൊണ്ട് നിന്ന അവനെ നോക്കി ഞാൻ ചോദിച്ചപ്പോൾ പതിവ് ചിരിയോടെ എന്നെയും കൊണ്ട് അകത്തേക്ക് കയറി.
ഒരു നല്ല ചുരിദാർ എനിക്ക് വേണ്ടി അവൻ തന്നെ സെലക്ട് ചെയ്തു വാങ്ങി തന്നു, അവന്റെ പിന്നിൽ ബൈക്കിൽ അവനോടു ചേർന്ന് ഇരിക്കുമ്പോൾ ഇങ്ങോട്ടു വന്ന പോലെ അല്ല ഞാൻ തിരിച്ചു പോകുന്നത് എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു അത്രത്തോളം അവനെന്നെ സ്വാധീനിച്ചിരുന്നു.
വീടിനു മുന്നിൽ ബൈക്ക് വെച്ച് അവനോടൊപ്പം ഇറങ്ങുമ്പോൾ ഞങ്ങളെ കാത്ത് എന്ന പോലെ മുമ്പിൽ അമ്മയും അച്ഛനും ഡേയ്‌സിയും ഉണ്ടായിരുന്നു.
അവരെ കണ്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി.
പക്ഷെ അവനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല, അച്ഛന്റെ മുഖത്ത് ഒരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നത് ചെറിയ ആശ്വാസമേകി.
“ഹലോ സാർ ഞാൻ ത്രിലോക്.”
“എനിക്ക് മനസിലായി ഈ കാന്താരി ഇവിടെ വന്നു പറഞ്ഞു അന്ന് രക്ഷിച്ച ആള് തന്നെ ഇന്നും വന്നു രക്ഷപ്പെടുത്തിയെന്നു,.”
ഡേയ്‌സിയെ ചൂണ്ടി പറഞ്ഞപ്പോൾ ഡെയ്സി എന്നെ നോക്കി കൊഞ്ഞനം കുത്തി.
ഞാൻ പതിയെ നടന്നു അമ്മയുടെ പിറകിൽ നിന്നു, പെട്ടെന്നൊരു ചളിപ്പ്. ഉടനെ ഡെയ്സി വന്നു എന്നെ നുള്ളി എന്താ എന്ന ഭാവത്തിൽ ചോദിച്ചു. ഒന്നുമില്ലെന്ന രീതിയിൽ ഞാനും ഒന്ന് കണ്ണ് ചിമ്മി.
“എനിവേ ത്രിലോക് ഞാൻ ശിവപ്രസാദ് ഇത് എന്റെ ഭാര്യാ ശ്രീദേവി. പൂജയെ പിന്നെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പിന്നെ ഇത് ഡെയ്സി….”
“ഞാൻ ആരാണെന്നു ഞാൻ പറഞ്ഞോളാട്ടോ അപ്പൻ ബുദ്ധിമുട്ടണ്ടാ.”
ഇടയിൽ കയറി ഡെയ്സി ചിരിയോടെ പറഞ്ഞു.
“ഞാൻ ഇവരുടെ രണ്ടു പേരുടെയും മോളാ പൂജയുടെ സിസ്റ്റർ.””
“അതെ ഈ കാന്താരി ഞങ്ങളുടെ മോളാ പൂജയും ഇവളും ഇരട്ടകളാണോ എന്ന് സംശയിക്കുന്ന പലരും ഉണ്ട്, അയ്യോ ഞാൻ മോനെ വീട്ടിലേക്കു വിളിച്ചില്ലലോ വാ അകത്തേക്കു കയറ്.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

98 Comments

Add a Comment
  1. അതി ഗംഭീരം.
    അനായാസമായ എഴുത്തിന്റെ ഉടമ!!!
    പൂജയെ ഒത്തിരി ഇഷ്ടമായി.
    അവളുടെ മനസ് കിട്ടുന്നുണ്ട്.
    ത്രിലോക് ഒർലാപം പിറകിൽ ആണ്.

    (ത്രിലോക് എന്തുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു എന്നത് ക്ലിയർ ആയില്ല.)

  2. Good story.. Njan ith munp vaayichittulla pole oru thonnal…thonnalaavum… Enthaayaalum ishtaayi..

  3. Entry പൊള്ളിച്ചു ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല
    HELLBOY

    1. Hellboy❤❤❤😘😘😘

  4. നേരത്തെ മെൻഷൻ ചെയ്ത കഥ ആണെങ്കിലും ഇപ്പഴാണ് വായിച്ചത് നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന് തോന്നി.പ്രണയവും അൽപ്പം നോവും തന്ന മനോഹരമായ ഒരു കൊച്ചു കഥ വളരെ ഇഷ്ടമായി.

    സാജിർ

    1. Sajir
      താങ്ക്യൂ സൊ മച്ച് 😘😘😘😘

  5. MR. കിംഗ് ലയർ

    ഞാൻ ലേശം വൈകിയോ..???

    അതിമനോഹരമായ കഥ വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
    ഒപ്പം ഇതിപ്പോലൊരു കഥ വായിക്കാൻ അവസരം നൽകിയതിന് ഒരായിരം നന്ദിയും.
    ആശംസകൾ കുരുടി. 💕💕💕💕

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. സ്വല്പം😁😁
      നുണയാ താങ്ക്സ്
      ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ വാക്കുകൾ
      സന്തോഷം കൂട്ടും ❤❤❤

  6. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️❤️

    1. തൃശ്ശൂർക്കാരൻ❤❤❤

  7. 💖💖💖💖💖🎉💖nalla kadha💖💖💖💖💖💖

    1. nav 390
      THanks machaa😘😘😘

    1. S.R
      Thankyou man😘😘😘

  8. ബ്രൊ,നന്നായിരുന്നു.ഒപ്പം തീർത്ഥ ഒരു നൊമ്പരമായി മനസ്സിൽ തട്ടി.സ്നേഹം കാണിച്ചു ചതിക്കുന്നതാണ് എന്റെ കാഴ്ചയിൽ ഏറ്റവും വലിയ ദ്രോഹം

    1. തീർത്ഥ എന്ന പേര് സൈറ്റിൽ ഒരു ട്രാജഡി ആയി തുടങ്ങുവോ എന്നൊരു തോന്നൽ
      വാക്കുകൾക്ക് നന്ദി ആൽബിച്ചാ 😘😘😘
      അൽബിച്ചന്റെ ഏതേലും കഥയിലൂടെ തീർഥയ്ക്ക് (എന്ന പേരിനു) ട്രാജടിയിൽ നിന്നും മോക്ഷം നൽകണമെന്ന് ഒരാഗ്രഹമുണ്ട്, പരിഗണിക്കുമെന്ന് കരുതുന്നു.😇
      ചതി ഉള്ളിൽ കരുതി പുറമെ കാണിക്കുന്ന സ്നേഹത്തിനു മരണത്തെക്കാളും വേദന കൂടുതലാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

  9. പ്രിയപ്പെട്ട കുരുടി,

    ഞാൻ ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്…ചെറുതെങ്കിലും മനോഹരമായിരിക്കുന്നു..എല്ലാവരുടെയും ഉള്ളിൽ ഉള്ള ഒരു വികാരം തന്നെയാണ് പ്രണയം..അതിനെക്കുറിച്ചെഴുതാൻ പ്രണയിക്കണം എന്നൊന്നുമില്ല, അത് താങ്കൾക്കും ഇപ്പോൾ മനസിലായിട്ടുണ്ടാവുമല്ലോ…നമ്മുടെ മനസിലുള്ളത് എഴുത്തിലൂടെ പകർത്തുമ്പോൾ എല്ലാം ശെരിയാകും…ഇനിയും കഥകൾ ഒരുപാട് എഴുതുക , എല്ലാ വിധ ആശംസകളും നേരുന്നു..

    സ്നേഹത്തോടെ
    Fire blade

    1. പ്രിയപ്പെട്ട fire blade
      കുറിച്ച ഹൃദയം നിറക്കുന്ന വാക്കുകൾക്ക് നന്ദി.❤
      താങ്കൾ പറഞ്ഞതുപോലെ
      പ്രണയത്തെക്കുറിച്ചെഴുതാൻ, പ്രണയിക്കേണ്ട എന്നുള്ളതിന് ഒരുദാഹരണമാണ് ഞാൻ😁
      U just need the heart for it ❤❤❤

    2. കിനാവ് പോലെ കണ്ടു ആദ്യം തൊട്ടു വായിക്കണം വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയാവേ❤

      1. ഇഷ്ടമായാൽ പറയണം….അതാണ് ആകെയുള്ള ഇന്ധനം..

        1. Sure brother❤

  10. അഭിപ്രായം വായനക്ക് ശേഷം

    1. ❤❤❤❤❤❤

  11. സത്യത്തിൽ ഈ കഥ വായിച്ചപ്പോൾ എനിക്ക് ഞെട്ടലാണുണ്ടായത്. ഇത് വരെ മാറിയിട്ടില്ല. കഥാപാത്രങ്ങളും തുടക്കത്തിലെ ബ്രോഡ് വേ സംഭവവും തീർത്ഥയുടെ ഫ്ലാഷ് ബാക്കും ഒഴികെ ബാക്കിയെല്ലാം ആവർത്തനം പോലെ. ശരിക്കും നിങ്ങൾ ആരാണ്? ഈ കഥ എഴുതാനുള്ള പ്രചോദനം എന്തായിരുന്നു? ഒരു മറുപടി പ്രതീക്ഷിക്കുന്നു. പ്ലീസ്

    1. സുധ
      ഞെട്ടലുണ്ടാവാൻ കാരണം എന്താണെന്നു എനിക്കറിയില്ല.
      താങ്കളുടെ ജീവിതത്തിൽ സംഭവിച്ച എന്തിന്റെയെങ്കിലും ആവർത്തനം ആണോ എന്നുമറിയില്ല.
      തീർത്ഥ നമ്മൾ കേട്ട് മറക്കുന്ന പലരിൽ ഒരാളുടെ കഥ മാത്രമാണ് ബാക്കി എല്ലാം എനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുള്ള ചില തോന്നലുകൾ ഒന്ന് കുറിച്ചു എന്നേയുള്ളു.
      എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമ ചോദിക്കുന്നു.

      1. ഏയ്‌.. ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. സ്വന്തം ജീവിതം മറ്റൊരാൾ എഴുതിയത് കണ്ടതിലുള്ള ഒരു അമ്പരപ്പ്. ഇനി disclaimer ആയി സിനിമ ടൈറ്റിൽ പോലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയി ബന്ധമില്ല. അങ്ങനെ വന്നാൽ തികച്ചും യാദൃശ്ചികം ബോർഡ് കൂടി വെക്കണേ. 🤭🤭

        1. ഇനി എന്തായാലും അടുത്ത കഥ മുതൽ വെച്ച് തുടങ്ങണം😁,
          ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം😇😇😇

          1. തമാശക്ക് പറഞ്ഞതാടോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

  12. താൻ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. എന്തൊരു feel ആടോ. ഇത് വായിച്ചു കഴിഞ്ഞ് ഞാൻ ആ feel ൽ എത്രനേരം എന്റെ പെണ്ണുമായി സംസാരിച്ചിരുനെന്ന് എനിക്കും പോലും അറിയില്ല. അവൾ എന്നോട് ചോദിച്ചു ഏട്ടന് ഇതെന്ത് പറ്റീന്ന്. 😍 എന്തായാലും ഈ കഥ ഞാൻ വായിച്ചത് കൊണ്ട് അവൾക്കും സന്തോഷമായി കാരണം കൊറേ നാളുകൾക്ക് ശേഷം ഇപ്പോഴാണ് അവളോട് ഇത്ര romantic ആവുന്നത്.

    Thanks for writing a story like this. Thank you so much..

    Keep writing 😘

    -THE DEVIL

    1. Angelsdevil❤❤❤
      പ്രണയം എപ്പോഴും എനിക്ക് ചുറ്റുമുണ്ട് ബ്രോ, ഞാൻ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും പ്രണയമാണ്.
      പക്ഷെ കത്തി നിൽക്കുന്ന യൗവ്വനത്തിൽ ഒറ്റയ്ക്ക് സിംഗിൾ ലൈഫ് എന്ന നടുവരമ്പിലൂടെ നടന്നു കൊതി മാറിയിട്ടില്ലാത്തത് കൊണ്ട് ഇങ്ങനെ പോവുന്നു.😁
      പിന്നെ എനിക്ക് നൽകിയ മനോഹരമായ വാക്കുകൾക്ക് നന്ദി ബ്രദർ.❤❤
      രണ്ടുപേർക്കും ഒരുമിച്ച് നല്ലൊരു ജീവിതം ആശംസിക്കുന്നു❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: