” ചാരൂ പ്ളീസ് , എന്നോടിങ്ങനെ സംസാരിക്കല്ലേ നീ , ഒന്നുല്ലെങ്കിലും മൂന്ന് വര്ഷം കഴിഞ്ഞ ഞാൻ വിളിക്കുന്നത്. കുറച്ചുകൂടെ സോഫ്റ്റ് ആയിട്ടു എന്നോട് സംസാരിച്ചൂടെ നിനക്ക് ” ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു
” സോഫ്റ്റ്നസ് വിചാരിച്ചു നീ എന്നെ വിളിക്കണ്ട, ഞാൻ ഇങ്ങനൊക്കെ തന്നാ ഇപ്പൊ എല്ലാരോടും സംസാരിക്കുന്നെ , അതിപ്പോ നിന്നോട് മാത്രമല്ല , ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു ”
” ചാരൂ അത് ഞാൻ വിളിച്ചത് , ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ, എങ്ങനാ തുടങ്ങണ്ടേ എന്നെനിക്കറിയില്ല ,ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഞാൻ ജീവിച്ചത് നിന്നെ മാത്രം മനസ്സിൽ വിചാരിച്ചുകൊണ്ടാണ് , ഒരിക്കൽപോലും ഞാൻ നിന്നെ മറന്നിട്ടില്ല . എന്നെങ്കിലും നിന്ടെ അടുത്ത് തിരിച്ചു വരാനും. നിന്ടെ അച്ഛനോട് നമ്മുടെ കാര്യം പറയണം എന്നും ഞാൻ തീരുമാനിച്ചിരുന്നതാ…. ഇപ്പൊ അതിന്ടെ സമയമായി. അടുത്ത മാസം ഞാൻ വരുന്നുണ്ട്. ”
” ഹഹഹഹഹ്ഹ ……..ഹഹ്ഹഹ്ഹഹ്ഹ ” ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപിടി
” ചാരൂ ഞാൻ വളരെ സീരിയസ് ആയിട്ടു പറഞ്ഞതാ ”
” Mr . അരുൺ , നീ എന്നെപ്പറ്റി എന്താ വിചാരിച്ചിരിക്കുന്നെ, നിനക്ക് ഇഷ്ടം പോലെ തട്ടി കളിക്കാനാണോ ഞാനെന്നു. എന്റെ ജീവിതം ഞാൻ വിചാരിക്കുന്നതുപോലെയെ നടക്കു , പിന്നെ നിന്ടെ കൂടെ ഒരു ജീവിത സ്വപ്നം കണ്ടു നടന്ന ഒരു ചാരൂ ഉണ്ടായിരുന്നു ആ ചാരൂ മരിച്ചു ….. ഇപ്പൊ നീ സംസാരിക്കുന്നതു വേറെ ഒരാളോടാ …… അത് നീ മനസിലാക്കിക്കോ”
എനിക്കും എന്തെക്കെയോ പറയണം എന്ന് തോന്നി പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല
” ഇനി ഇങ്ങനെ ഒരു കാര്യം പറഞ്ഞു നീ എന്നെ വിളിക്കണ്ട. വേറെ എന്തെങ്കിലും ഉണ്ടെക്കി പറ ”
പക്ഷെ ഞാൻ പപ്രതീക്ഷ കൈവിട്ടിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും അവളെ തിരിച്ചുൺടുവരണം എന്നെനിക്കു തോന്നി… ഞാൻ തുടർന്നൂ
” നിനക്കറിയില്ല ചാരൂ , കഴിഞ്ഞ മൂന്നു വര്ഷം എത്രയോ അവസരങ്ങൾ എനിക്ക് പെണ്ണിനെ അറിയാൻ കിട്ടി ഒരിക്കൽ പോലും ഞാൻ നിന്നെ മറന്നു ഒന്നും ചെയ്തിട്ടില്ല . എനിക്ക് നിന്നെ മറക്കാൻ പറ്റില്ല മോളെ … എന്റെ എല്ലാ വികാരങ്ങളും നിന്നോട് ബന്ധപെട്ടു മാത്രമാണ് മോളെ . നീ അല്ലാതെ എനിക്ക് വേറെ ഒരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ……………………… അറിയോ നിനക്ക് ..!
” നമ്മൾ പണ്ട് ഫോണിലൂടെ സംസാരിച്ചിരുന്ന പല കാര്യങ്ങളും മാത്ര എനിക്കിപ്പഴും ഒരു ആശ്വാസം ,,
നീ പണ്ട് പറയാറുള്ള പോലെ …. കുണ്ടി എന്നൊന്ന് പറയോ എന്നോട് …?”