അവളും ഞാനും 353

നല്ല തണുപ്പായതിനാൽ കൈരണ്ടും മേനിയിൽ പുതപ്പിച്ചു റൂമിൽ നിന്നും പുറത്തിറങ്ങി വരാന്തയിലേക്ക്‌ ഒന്ന് കണ്ണോടിച്ചു നോക്കി. ചുറ്റും നോക്കിയപ്പോൾ എല്ലാവരും പ്രഭാത കാര്യങ്ങൾക്കായി ഓടിക്കൊണ്ടിരിക്കുകയാണ്.
പെട്ടന്നാണ് കുക്കു കുളി കഴിഞ്ഞ് വരുന്നതായി ഞാൻ കണ്ടത്. അവൻ റൂമിന് അകത്ത് കയറിക്കൊണ്ട് എന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ചോതിച്ചു.
“എന്താടാ നിന്റെ നെറ്റിക്ക് പറ്റിയത്‌”
“അതൊന്നുല്ലടാ” ഞാനൊന്നു ഒഴിവാകാൻ നോക്കി. പക്ഷെ കുക്കു വിട്ടില്ല.
“പിന്നെ നിന്റെ നെറ്റി എങ്ങനാ പൊട്ടിയത്. അല്ല ! ഇന്നലെ ഞങ്ങൾ ഉറങ്ങാൻ നേരം നിന്നെ ഇവിടെ കണ്ടില്ലല്ലോ ?. സത്യം പറയടാ നീ എവിടെയായിരുന്നു”
അപ്പോയെക്കും രമേശും വരുണും റൂമിലേക്ക്‌ കടന്നുവന്നിരുന്നു. അവരും എന്റെ ഇന്നലെയേ പറ്റി ചോദിച്ചു. അങ്ങനെ ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു.
“എടാ കള്ളാ…. എന്നിട്ടവളെ നീ കണ്ടാ”
പ്രേമ നായകൻ വരുൺ ചോദിച്ചു.
“മ്മ്മം” ഞാൻ മൂളി.
എന്നെ ഇക്കിളി പ്പെടുത്തിക്കൊണ്ടവർ കളിയാക്കി.
“എടാ നീ കുളിച്ചാ” രമേശ്‌ ചോതിച്ചു.
“ഇല്ലടാ ഞാനിപ്പം പോകും സോപ്പ് ഉണ്ടോ നിന്റെ അടുത്ത്” ഞാൻ ചോതിച്ചു.
“സോപ്പൊക്കെ തരാ പക്ഷെ ഇന്നു നിന്റെ ചിലവാണ് അത് മറക്കണ്ട”
കുക്കുവായി രുന്നു അത്. അത് ശെരിയാണെന്ന് വരുൺ കൂട്ടിചേർത്തു.
“ചിലവോക്കെ തരാടാ”
കുക്കുവിന്റെ അടുത്തുനിന്നും സോപ്പും വാങ്ങി ബ്രശില് പേസ്റ്റ് തേച് തോർത്ത്‌ എടുത്ത് ഞാൻ ബാത്‌റൂമിൽ പോയി. 

The Author

7 Comments

Add a Comment
  1. nyz

  2. നല്ല തുടക്കം. അടുത്ത ഭാഗം പോരാട്ടെറ്റോ.

  3. തുടക്കം നന്നായിട്ടുണ്ട്. ഈ കഥ മുൻപ് vayicha ഫീൽ തോന്നി. എന്നാലും നന്നായിട്ടുണ്ട്

  4. Thudakkam athi manoharam .. superb theme ..nee polikku mutha.

  5. കഥ കൊള്ളാം, സ്ഥിരം സ്കൂൾ പ്രണയത്തിൽ നിന്ന് ഒരു മാറ്റം കൊണ്ട് വന്നാൽ നന്നാവും, അവസാനം ട്രാജഡി ആവുകയും ചെയ്യരുത്.

  6. തുടക്കം കൊള്ളാം, കുറച്ചുകൂടെ പുതുമ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *