പെട്ടന്ന് തന്നെ ടീച്ചർക്ക് നേരെ ഞാൻ എണീറ്റ് നിന്നു. എന്റെ ഭാവമാറ്റം ശ്രേദ്ധിച്ചുകൊണ്ട് ക്‌ളാസിലുള്ള എല്ലാവരും ചിരിക്കുകയായിരുന്നു. ഇതുകണ്ട ഞാൻ ചമ്മലോടെ ചിരിച്ചു. ഞങ്ങളുടെ ചിരിയിൽ ടീച്ചറും പങ്ക് ചേർന്നു. പെട്ടന്ന് ഞാൻ നാജിയയെ ശ്രേദ്ധിച്ചു. അവളുടെ ചിരി കാണാൻ നല്ല രസമായിരുന്നു. ചമ്മലോടെ ഞാനവളെ നോക്കി,അവളെന്നേയും. “Sit down”
ശ്രെദ്ധ തിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പിന്നെ ടീച്ചർ എല്ലാവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. മൂന്ന് പീരീഡ് കഴിഞ്ഞ് ഇന്റർവെൽ ആയി. എല്ലാവരും പുറത്തേക്ക് പോയി. നാജിയ അവൾക്കിവിടെ പരിചയമില്ലാത്തതുകൊണ്ടോ എന്തോ അവൾ പുറത്തിറങ്ങിയില്ല. ക്ലാസിൽ ഞാനും അവളും മാത്രം. ഞാനവളെ പരിചയപ്പെടാനെന്ന രീതിയിൽ അവളുടെ അടുത്തു ചെന്നു. ഞാനവളുടെ അടുക്കൽ വരുന്നതായി അവൾ ശ്രേദിച്ചു. മെല്ലെ അവളുടെ മുഖം ചിരിയോടെ എന്നെ നോക്കി. അവൾ ആ ചിരിയിൽ കൂടുതൽ ഭംഗിയായി എനിക്ക് തോന്നി. ഞാനും അവളുടെ കൂടെ ചിരിച്ചു. അവൾ ഒരു അപരിചിതന് നല്കുന്ന ബഹുമാനം ഞാനവളുടെ ഭാവമാറ്റത്തിൽ കണ്ടു. എനിക്കവളുടെ പേര് അറിയാമെങ്കിലും ഞാൻ പേര് ചോതിച്ചു
“എന്താ പേര് എന്ന് പറഞ്ഞത്?”
“നാജിയ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
nyz
നല്ല തുടക്കം. അടുത്ത ഭാഗം പോരാട്ടെറ്റോ.
തുടക്കം നന്നായിട്ടുണ്ട്. ഈ കഥ മുൻപ് vayicha ഫീൽ തോന്നി. എന്നാലും നന്നായിട്ടുണ്ട്
Thudakkam athi manoharam .. superb theme ..nee polikku mutha.
കഥ കൊള്ളാം, സ്ഥിരം സ്കൂൾ പ്രണയത്തിൽ നിന്ന് ഒരു മാറ്റം കൊണ്ട് വന്നാൽ നന്നാവും, അവസാനം ട്രാജഡി ആവുകയും ചെയ്യരുത്.
തുടക്കം കൊള്ളാം, കുറച്ചുകൂടെ പുതുമ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
Old story