ഭാഗ്യദേവത 14 [Freddy Nicholas] [Climax] 276

മനസ്സ് തുറക്കാനും, സന്തോഷങ്ങൾ പങ്കുവയ്ക്കാനും, അതിന് മുൻപ് അതുപോലൊരു വേദി നമ്മുക്ക് കിട്ടിയില്ലായിരുന്നു
അന്ന് അതിന് ശേഷം കുറെ നേരം ഞങ്ങൾ ഞങ്ങളുടെ ഭാവി പരിപാടികളെ പറ്റി സംസാരിച്ചു കിടന്നു, പുലരുവോളം….

അങ്ങിനെ അതിന്റെ മൂന്നാം ദിവസം അവൾ തിരികെ ബാംഗ്ലൂർക്ക്‌ പോയി….. ഒരു മാസത്തിനുള്ളിൽ എന്റെ യാത്രയും ശരിയായി.
കമ്പനിയിൽ എന്റെ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരം ഫാമിലി വിസ കിട്ടി.

ആറുമാസങ്ങൾക്കു ശേഷം എന്റെ “ഭാഗ്യദേവതയെ” യും ഞാൻ എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നു….. പക്ഷെ, അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു……..

നൊന്തു പെറ്റതല്ല, മുലയൂട്ടി വളർത്തിയതല്ല, പക്ഷെ, അതിനുമെല്ലാം ഉപരിയായി പോറ്റി വളർത്തിയ മകൾ അവരോടു ചെയ്ത ഏതോ കടുത്ത അപരാധം പോലെയാണ് അവർ അതിനെ കണ്ടത്……

അങ്ങനെയുള്ള തന്റെ മകളെ….. തന്റെ മരുമകളായി അംഗീകരിക്കാൻ, മനസ്സുകൊണ്ട് കുറച്ച് കാലതാമസമെടുത്തു.
എന്ത് ചെയ്യാം പഴയ ആളുകളുടെ മനസ്സല്ലേ…. അത്ര പെട്ടെന്ന് മാറില്ല, അത് മാറാൻ ഞങ്ങൾ രണ്ടുപേരും ഒരുപോലെ കാത്തു നിന്നു.

എന്നിരുന്നാലും, അതിൽ കവിഞ്ഞ്, അവളെക്കാൾ നല്ലൊരു മരുമകളെ തനിക്കു കിട്ടില്ലെന്നും അമ്മക്കറിയാം……
ഒരു വർഷത്തോടടുത്ത് അച്ഛൻ ആ കിടപ്പ് കിടന്നു….. എന്റെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും പരമ്പരയുമൊന്നും കാണാനും അനുഭവിക്കാനും ആ നല്ല മനസ്സ് കാത്തു നിന്നില്ല…… അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നു……

പക്ഷെ ഇന്ന് “അമ്മയും മോളും”
അല്ല അല്ല “അമ്മായിയമ്മയും മരുമോളും” ചക്കരയും പീരയും എന്നപോലെഒറ്റക്കെട്ടാണ്…..
ഞാനോ അത് പണ്ടാരോ പറഞ്ഞത് പോലെ “പണ്ടത്തെ ചങ്കരൻ തെങ്ങേൽ തന്നെ” എന്ന് പറഞ്ഞ പോലെ.
“നമ്മളെന്നും പുറത്താണേ “

………ശുഭം…….
•••••••••••••••••••••••••••••••••••••••••••••••••••••

The Author

59 Comments

Add a Comment
  1. Unknown kid (അപ്പു)

    വർഷങ്ങൾക്ക് ശേഷവും ഈ കഥ വായിക്കാൻ വായനക്കാരൻ വന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കുടെ ee കഥകളുടെ ഓക്കെ oru range…❤️

  2. പൊന്നു.?

    Wow….. Super.
    Thanks….. Freddy…. ❤️

    ????

  3. Chetta ethupole chechi kadhakal ezhuthu very fantastic story bhagyadevatha super

  4. ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ❤️

    ചേച്ചി കഥകളോട് ഇഷ്ട്ടം തോന്നി തുടങ്ങിയപ്പോ തേടി കണ്ടു പിടിച്ച കഥകളിൽ ഒന്ന്, വായിക്കാൻ ഇത്തിരി അല്ലെങ്കിൽ നല്ലോണം വയികിട്ടു എന്ന് അറിയാം, എങ്കിലും എന്നെങ്കിലും ഈ കമന്റ്‌ കാണുവാണെങ്കി സന്തോഷിചോട്ടെ എന്ന് കരുതി ?

    ഒരുപാട് നല്ല മൊമെന്റ്‌സ്‌ തന്ന കഥ, കാമവും, സ്നേഹവും, പ്രേമവും, എല്ലാം ഒരുപോലെ നൽകി, ചേരേണ്ടവർ തന്നെ ചേർന്ന്, വല്ലാതെ ഇഷ്ടപ്പെട്ടു, ക്ലൈമാക്സ്‌ അമ്മയെ പറഞ്ഞു മനസിലാക്കിയത് ഇത്തിരി പെട്ടെന്ന് ആയി പോയി അത് ചിലപ്പോ സമയം ഇല്ലാത്തത് കൊണ്ട് ആകാം, സാരം ഇല്ല ☺️

    പിന്നെ എനിക്ക് തോന്നിയ ഒരു കൊറവ് അല്ലെങ്കിൽ ഒസീവാക്കായിരുന്നു എന്ന് തോന്നിയത് ആണ്, രേഷ്മ അവനെ അതുൽ എന്ന് വിളിക്കുന്നത്, കാരണം അവൾ അവനെ അതുട്ടാ എന്ന് എന്തായാലും വിളിക്കുന്നുണ്ട്, അപ്പൊ ചില സമയങ്ങളിൽ അതുൽ എന്ന് വിളിക്കുമ്പോ എന്തോ കൊറവ് പോലെ ഫീൽ ചെയ്തു, കല്യാണം കഴിഞ്ഞ് കൂടി അവൻ അവളെ ഫോൺ വിളിച്ചപ്പോളും അങ്ങനെ തന്നെ കണ്ടപ്പോ എന്തോ പോലെ തോന്നി, ബാക്കി ഒക്കെ അടിപൊളി ആയിരുന്നു ?❤️

    ഇനിയും ഇതുപോലെ മഹോഹരമായ കഥകൾ ആയി ഫ്രഡ്‌ഡി വരും എന്നാ പ്രതീക്ഷിക്കുന്നു ?

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  5. പഴയ കഥകൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ഈ കഥ വായിക്കുന്നത്. ഒന്നും പറയാനില്ല അസാധ്യ കഥയാണ്, അതുകൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. പിന്നെ ബ്രോ ഒരു അപേക്ഷ ഉണ്ട്, അതുവിൻ്റെയും രേഷ്മയുടെയും ഭാവി ജീവിതത്തെ കുറിച്ച് അറിയാനും അതിയായ താൽപ്പര്യം ഉണ്ട്. അതുകൊണ്ട് ഭാഗ്യദേവതയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *