അല്പനേരത്തിനുള്ളിൽ കയ്യിൽ ഒരു ഗ്ലാസ് ജ്യൂസും ഒരു പാത്രത്തിൽ അച്ചപ്പവുമായി ഭാമ എത്തി. ടീപോയിൽ അതൊക്കെ വച്ച് അവർ സജുവിനൊപ്പം സെറ്റിയിൽ ഇരുന്നു. “കഴിക്ക് ചെക്കാ…” അവരുടെ കണ്ണുകൾ അവനെ ആകമാനം ഒന്നുഴിഞ്ഞു. “എത്ര കാലമായി നിന്നെ കണ്ടിട്ട്… ചെക്കൻ വല്യ ആളായി.”
സജു ചമ്മലോടെ ജ്യൂസ് ഒരിറക്ക് കുടിച്ചു.
“ശ്യാമയുടെ കല്യാണത്തിന് നീ വന്നില്ലല്ലോ? ഞാൻ ചേച്ചിയോട് അന്വേഷിച്ചാരുന്നു. നീ ഏതോ ക്ലാസിനു പോയെന്ന് പറഞ്ഞു.”
സജു തലയാട്ടി. “അന്ന് ഞാൻ തിരുവനന്തപുരത്തായിരുന്നു കുഞ്ഞമ്മേ…”
“നീ എന്നെ ഇങ്ങനെ കുഞ്ഞമ്മേ എന്ന് വിളിക്കല്ലേ ചെക്കാ… എനിക്ക് അത്ര പ്രായം ഒന്നുമില്ല…” ഭാമ ചുണ്ട് കോട്ടി. “നീ എന്നെ ഭാമേച്ചി എന്ന് വിളിച്ചാൽ മതി…”
സജു ചിരിച്ചു. “പണ്ട് തൊട്ടേ കുഞ്ഞമ്മ എന്നല്ലേ വിളിക്കുന്നത്. ഇപ്പോ എന്താ പ്രശ്നം?”
“ഇത്രയും വലിയൊരു ചെക്കൻ കുഞ്ഞമ്മേ എന്ന് വിളിക്കുമ്പോ എന്തോ ഒരിത്…” ഭാമ കണ്ണ് പൊത്തിച്ചിരിച്ചു.
“ശരി… ഇനി ഭാമേച്ചി… അത് പോരേ?”
“മതിയെടാ… അല്ലെങ്കിലും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ… ഭാമേച്ചി മതി.” ഭാമ ചിരിയോടെ പറഞ്ഞു.
സജു ജ്യൂസ് മൊത്തം കാലിയാക്കി. “അല്ല. വിനു എവിടെ?”
“അവൻ കളിക്കാൻ പോയിരിക്കുവാ…” ഭാമ പറഞ്ഞു. “ചെക്കന് അവധി ആയാൽ പിന്നെ വീട്ടിൽ കയറണം എന്നില്ല…”
ഭാമയുടെ ഏക മകനാണ് വിനു. പ്ലസ് ടൂ കഴിഞ്ഞു. ക്രിക്കറ്റ് ഭ്രാന്തനാണ്. പണ്ട് വർഷങ്ങൾക്കു മുൻപ് അവധിക്കാലത്ത് ഒരിക്കൽ നാട്ടിൽ വന്നപ്പോൾ സജുവാണ് അവനെ കളി പഠിപ്പിച്ചത്.
