ഭാമയുടെ വീട് 1 [ശൃംഗാരവേലൻ] 79

“എന്താടാ ആലോചിക്കുന്നത്?” ഭാമേച്ചിയുടെ തേനൂറുന്ന സ്വരം കേട്ട് അവൻ ആ മുഖത്തേക്ക് നോക്കി.

അവൾ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ശെടാ… താൻ വായി നോക്കുകയാണെന്ന് അവർക്ക് തോന്നിക്കാണുമോ?

“രമേശേട്ടന് എന്താ അവിടെ പണി?” സജു വിഷയം മാറ്റാൻ പെട്ടെന്ന് വായിൽ തോന്നിയ ചോദ്യമെറിഞ്ഞു.

“ബിസിനസ് ആണെടാ… ഡീറ്റെയിൽ ആയിട്ട് ഒന്നും എനിക്ക് അറിയില്ല. നാട്ടിലും പല കച്ചവടം ഉണ്ടായിരുന്നു. ഒന്ന് രണ്ട് പാർട്ട്ണേഴ്സ് ഉണ്ട്. അവരുടെ കൂടെയാ പോയേക്കുന്നത്.” ഭാമേച്ചി പറഞ്ഞു. “ആദ്യമായിട്ടാണ് രാജ്യം വിട്ടു പോകുന്നത്. നേരത്തെ പലപ്പോഴും ബിസിനസ് കാര്യം പറഞ്ഞ് മാറി നിന്നിട്ടുണ്ടെങ്കിലും ഇത്രയും ദൂരത്തേക്ക് ആദ്യമായിട്ടാണ്… അതുകൊണ്ട് എനിക്കും ഒരു സമാധാനക്കേട്.”

ഭാമേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊ? അവർ നോട്ടം മാറ്റി.

“ചേച്ചി ടെൻഷൻ ആവണ്ട. ഇവിടെ ഒറ്റയ്ക്കല്ലല്ലോ… ഞങ്ങൾ രണ്ടുപേരില്ലേ കൂട്ടിന്?” സജു ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.

ഭാമേച്ചി അവനെ നോക്കി ചിരിച്ചു.
“ഓ ഇവന്റെ കാര്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. ഒന്നുകിൽ മൊബൈൽ ഫോൺ അല്ലെങ്കിൽ ക്രിക്കറ്റ്… ഇവിടുത്തെ കാര്യങ്ങൾക്കൊന്നും ഇവൻ ഉണ്ടാവില്ല.”

വിനു അത് കേട്ട ഭാവം നടിക്കാതെ ഫോണിൽ തോണ്ടിയിരുന്നു. സജു അവനെ നോക്കി ചിരിച്ചു. “അതെന്താടാ അമ്മയെ സഹായിച്ചാൽ?”

“അമ്മയെ സഹായിക്കാൻ നിന്നാൽ അമ്മ പണിയെടുപ്പിച്ചു കൊല്ലും…” വിനു തല ഉയർത്തി ചിരിച്ചു.

“അമ്പടാ… പണിയെടുക്കുന്ന ഒരുത്തൻ വന്നിരിക്കുന്നു… നീ ഇവിടെ എന്തു പണിയാ എടുക്കുന്നത് എന്ന് കൂടെ പറഞ്ഞെ.” ഭാമേച്ചി ഇടപെട്ടു.

The Author

Leave a Reply

Your email address will not be published. Required fields are marked *