ഭാമയുടെ വീട് 1 [ശൃംഗാരവേലൻ] 79

ഭാമയുടെ കവിളുകൾ പ്രശംസ കേട്ട് തുടുത്തു… താൻ തെളിച്ച വഴിയെ കുഞ്ഞമ്മ നീങ്ങുകയാണ് എന്ന് സജുവിന് മനസ്സിലായി. അവൻ തുടർന്നു.
“എന്റെ കൂടെയൊക്കെ കോളേജിൽ പഠിക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ ചേച്ചിയെക്കാളും പ്രായം തോന്നിക്കും… ശരിക്കും ചേച്ചി മോഡേൺ ഡ്രസ്സിൽ ഒന്ന് ഒരുങ്ങി വന്നാൽ എന്റെ ക്ലാസ്മേറ്റ് ആണെന്നേ പറയൂ…”

“മതി ചെക്കാ… നിർത്ത്… തള്ളിത്തള്ളിയിത് എങ്ങോട്ടാ പോകുന്നത്? 18 തികഞ്ഞ ഒരു ചെക്കന്റെ അമ്മയാണ് ഞാൻ. അത് മറക്കല്ലേ…” ഭാമേച്ചി പുഞ്ചിരിയോടെ മുടി ഒന്ന് മാടിയൊതുക്കി.

“വിനുവിന് 18 വയസ്സായോ? അപ്പോൾ പതിനെട്ടാമത്തെ വയസ്സിൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞു അല്ലേ…” സജു അത്ഭുതത്തോടെ ചോദിച്ചു.

“ഒരു ജോത്സ്യൻ പറഞ്ഞതാ… 18 ൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ 38ലെ നടക്കൂ എന്ന്… അച്ഛൻ കയ്യോടെ പിടിച്ചു കെട്ടിച്ചു…”

“38ൽ ആണെങ്കിലും ഇഷ്ടം പോലെ ചെക്കന്മാരെ കിട്ടിയേനെ…” സജു വീണ്ടും സ്കോർ ചെയ്തു.

ഭാമ പൊട്ടിച്ചിരിച്ചു. “അതിനുമാത്രം എന്തു പ്രത്യേകതയാടാ എനിക്കുള്ളത്? നീ വെറുതെ തള്ളി മറിക്കല്ലേ…”

“അതൊക്കെ വിവരിക്കാൻ പറഞ്ഞു കഴിഞ്ഞാൽ എന്നെക്കൊണ്ട് കഴിയില്ല… വല്ല കവികളെയും വിളിക്കേണ്ടിവരും…” സജു ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

“ചെക്കൻ ആള് കൊള്ളാമല്ലോ… എന്തൊരു നാക്കാ… നീ ഇങ്ങനൊക്കെ മിണ്ടുന്ന ടൈപ്പ് ആണെന്ന് ഞാൻ വിചാരിച്ചില്ലടാ…” സ്വന്തം സൗന്ദര്യത്തെപ്പറ്റി വാ തോരാതെ ഒരാൾ മുന്നിൽ ഇരുന്നു പറഞ്ഞു കഴിഞ്ഞാൽ ഏതു പെണ്ണിനും ഇഷ്ടപ്പെടുമെന്ന് സജു ഓർത്തു.

The Author

Leave a Reply

Your email address will not be published. Required fields are marked *