”കണ്ടു… കുഴപ്പമില്ല.” ഞാൻ വളരെ തണുപ്പൻ മട്ടിൽ മറുപടി നൽകി.
പക്ഷേ എന്റെ ആ തണുപ്പൊന്നും അവൾ ശ്രദ്ധിച്ചില്ല. അവൾ ആ വീഡിയോയെക്കുറിച്ച് വലിയ വായിൽ സംസാരിക്കാൻ തുടങ്ങി.
“ഹരീ… നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമൊന്നും ആയിരുന്നില്ല അത്. 16 ടേക്ക് എടുക്കേണ്ടി വന്നു ആ ഒരൊറ്റ വീഡിയോ കിട്ടാൻ. എന്റെ പണ്ടാരമടങ്ങിപ്പോയി!”
അവൾ ഒന്ന് ചിരിച്ചുകൊണ്ട് തുടർന്നു,
“ആ സൽമാൻ ഇല്ലേ… അവൻ ഓരോ തവണയും മനപ്പൂർവ്വം സ്റ്റെപ്പ് തെറ്റിക്കുവാ. ഡാൻസിന്റെ ഇടയിൽ അവൻ എന്നെ പിടിക്കുന്നതും തിരിക്കുന്നതുമൊക്കെ ഒന്ന് കറക്റ്റ് ആവാൻ വേണ്ടിയാണെന്ന് പറഞ്ഞിട്ട് അവൻ വീണ്ടും വീണ്ടും റീടേക്ക് ചോദിക്കും. ഇവനിങ്ങനെ തെറ്റിച്ച് തെറ്റിച്ച് ഞാനാകെ വിയർത്തു കുളിച്ചു എന്റെ ഹരി… 16-ാമത്തെ തവണയാ അത് ഓക്കേ ആയത്!”
സൽമാൻ മനപ്പൂർവ്വം റീടേക്ക് ചോദിക്കുന്നതും, എന്റെ ഭാര്യയെ വീണ്ടും വീണ്ടും സ്പർശിക്കാൻ അവൻ അവസരം ഉണ്ടാക്കുന്നതും അവൾ ഒരു തമാശ പോലെ വിവരിക്കുന്നത് കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. ഇത്രയും നേരം ഉള്ളിൽ ഒതുക്കി വെച്ച ദേഷ്യം ഒരു അഗ്നിപർവ്വതം പോലെ പുറത്തേക്ക് വന്നു.
”നിനക്ക് ഇതൊരു തമാശയാണല്ലേ അച്ചു?”
ഞാൻ അലറി.
”ഹരി… നീ എന്താ ഈ പറയുന്നേ?” അവൾ ഞെട്ടലോടെ ചോദിച്ചു.
”16 തവണ അവൻ നിന്റെ ദേഹത്ത് കേറി പിടിച്ചിട്ടും, അവൻ അത് മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ! ആ റീൽ കണ്ടപ്പോൾ എനിക്ക് തോന്നിയ ആ ഒരു അറപ്പ് നിനക്ക് മനസ്സിലാകുമോടി?” എന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu