ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്] 196

കപ്പം കൊടുത്ത് കീഴടങ്ങുകയാണെങ്കിൽ രക്തചൊരിച്ചിൽ ഒഴിവാക്കണം എന്ന് ഹിർക്കലിന്റെ കൽപനയുണ്ട്.

യുദ്ധത്തിൽ പിതാവും സഹോദരങ്ങളും വധിക്കപ്പെട്ട്… അനാഥയായ ഇഷ്താരയെ ബന്ദിയാക്കി, സേനാനായകൻ റാസ ബഘേരി കൊട്ടരത്തിൽ പിടിച്ച് കൊണ്ട് വന്നു.

കരഞ്ഞു കരുവാളിച്ച് പഴം തുണി പോലെ തളർന്നു വീണിരുന്ന അവളെ ദർബാറിലേക്ക് വലിച്ചിഴച്ചാണ് റാസ ബഘേരി കൊണ്ട് വന്നിട്ടത്.

കാബൂളിയൻ രാജവംശത്തിലെ അവശേഷിക്കുന്ന ഏക തരി.

വധിക്കണോ വേണ്ടയോ എന്ന് ചക്രവർത്തി ഹിർക്കലിന് തീരുമാനിക്കാം.

ഇഷ്താര മുഖമൊന്നുയർത്തി നോക്കിയപ്പോൾ കണ്ടത് സിംഹാസനത്തിലിരിക്കുന്ന ഹിർക്കലിനെയും, വലത് സമീപത്ത് അത് പോലെ മറ്റൊരു സിംഹാസനത്തിലിരിക്കുന്ന ശേബയെയുമാണ്….

പേർഷ്യൻ ചക്രവർത്തി തന്റെ ഭാര്യക്ക് ഭരണ കാര്യങ്ങളിൽ അതിയായ പ്രാധാന്യം നൽകിയിരുന്നു.

തന്റെ കുടുംബത്തിന്റെ
സമൂലനാശത്തിന് കാരണക്കാരനായ ഹിർക്കലിനെ കണ്ടതും ഇഷ്താര ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു…

എവിടെ നിന്നോ വന്ന ശക്തിയിൽ അവൾ പിടഞ്ഞെഴുന്നേറ്റ് നിന്ന് സുൽത്താനെ നോക്കി ചീറി.

“രക്തപ്പുഴയൊഴുക്കി ശിരസ്സില്ലാത്ത കബന്ധങ്ങൾ കുന്നുകൂട്ടി…. നിങ്ങൾ വിശാലമാക്കുന്ന പേർഷ്യാ സാമ്രാജ്യത്തിൽ നിങ്ങൾക്ക് അവസാന ഉറക്കമുറങ്ങാൻ ആറടി മണ്ണില്ലാത്തത് കൊണ്ടാവുമല്ലോ… അല്ലേ.. നിങ്ങൾ കാബൂളു കൂടെ പിടിച്ചെടുത്തത്….

അങ്ങയ്ക്ക് മനസ്സും മനസ്സാക്ഷിയും ഉണ്ടോ എന്നറിയില്ല. …..

സ്വന്തം കൺമുന്നിൽ പിതാവും സഹോദരങ്ങളും ബന്ധുക്കളും തലയറ്റും കുത്തേറ്റും പിടഞ് മരിക്കുന്നത് കാണാൻ ഇട വന്നൊരു പെൺകുട്ടി, ചങ്ക് പൊട്ടി ശപിച്ചാൽ തകർന്ന് തരിപ്പണമാകുന്ന ഉറപ്പേ നിങ്ങൾ ആണുങ്ങൾ ഉണ്ടാക്കുന്ന സിംഹാസനങ്ങൾക്കുള്ളൂ…..

പിറന്ന് വീഴുന്ന പെൺകുട്ടികൾക്ക് സംരക്ഷണം നൽകാനും വിവാഹപ്രായമായാൽ… അവരുടെ കൈ പിടിച്ചു കൊടുക്കാനും വീട്ടിലുള്ള പുരുഷൻമാരെ സംരക്ഷിക്കുന്നവരാകണം തന്റെ രാജാവ് എന്ന ഓരോ പെൺ പ്രജകകളുടെയും,സ്വപ്നത്തിന് മീതെയാണ് താങ്കളുടെ യുദ്ധങ്ങൾ മരണമണിയടിച്ചത് ”

സുൽത്താനെ അവമതിച്ച് കൊണ്ടുള്ള, ഇഷ്താരയുടെ വാക്കുകൾ ശേബയുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് പടർത്തി…

തികഞ്ഞ അഭ്യാസി കൂടിയായ ശേബയുടെ കൈകൾ അവളുടെ എളിയിലുള്ള സ്വർണ്ണം പതിച്ച ഉറയിലുള്ള “കുൻജാര ” യിൽ പിടിമുറുക്കി വിറച്ചു.(അറ്റം കൂർത്ത് നേർത്ത് അൽപം വളഞ്ഞ ഒരടി നീളമുള്ള സ്വർണ്ണം കെട്ടിയ കഠാര പോലുള്ള ആയുധം)

പ്രജകളുടെ ക്ഷേമത്തിൽ അത്രയധികം താൽപര്യമുള്ള, അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന, പ്രകൃതിദുരന്തങ്ങളും മഹാമാരികളും വരുമ്പോൾ അവരെയോർത്ത് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനാകുന്ന തന്റെ പതിയുടെ നേരെയാണ് ഒരു പെണ്ണ് നിന്ന് പുലിയെ പ്പോലെ ചീറ്റുന്നത്…

ഒന്ന് തേങ്ങിയിടറി ഇഷ്താര തുടർന്നു….

32 Comments

Add a Comment
  1. Poli next plss

  2. എനിക്ക് പറയാൻ വാക്കുകൾ ഇല്ല
    എത്രക്ക് ഗംഭീരം ആയിരത്തൊന്നു രാവുകൾ വായിച്ചപ്പോൾ ഉണ്ടായ അതേ അവസ്ഥ.
    അങ്ങേക്ക് എന്റെ ഒരായിരം കൂപുകൈകൾ

  3. വായനക്കാരൻ

    നല്ല കിടിലൻ കഥ
    Waiting for next part

  4. Dear Brother, വളരെ നന്നായിട്ടുണ്ട്. തുടർന്ന് എഴുതണം. അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
    Regards.

    1. സൂർ ദാസ്

      Thanks

  5. കിടിലനായിട്ടുണ്ട്
    സമാനും ഇഫ്രീതും ഒക്കെ എവിടെ?
    സമാനെ ഫസ്റ്റ് പാർട്ടിന് ശേഷം കണ്ടില്ല
    ഇഫ്രീതിനെ ഈ പാർട്ടിലും കണ്ടില്ല

    ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ കിട്ടും എന്ന് കരുതുന്നു
    Waiting….

    1. സൂർ ദാസ്

      സമാൻ വന്ന ഒരു മിഷൻ ഉണ്ട്… സമാൻ കൊട്ടാരത്തിലെത്തി… ബുദൂർ എങ്ങിനെ അവിടെയെത്തി എന്നൊന്ന് ചെറുതായി പറയാം എന്ന് കരുതിയതാണ്…. പിടി വിട്ടു പോയി….2 മൂന്ന് പാർട്ട് കൊണ്ട് തിരിച്ചെത്തും.

  6. Kollam poli sanam

    Pinne last paranja thudarano ennullathu ok vallatha arojakam aY thonni

    Waiting next part

    1. സൂർ ദാസ്

      താങ്ക്സ് …. ട്ടോ.
      ഭയങ്കര മടിയാണ് എഴുതാൻ….. അതോണ്ടാ അങ്ങിനെ പറയുന്നത് ….പിന്നെ വളരെ സെൻസിറ്റീവും ആണ്…. ദേഷ്യവും സങ്കടവും പെട്ടെന്ന് വരുന്ന കൂട്ടത്തിലാണ്… സബ്‌മിറ്റ് ചെയ്തത് പബ്ലിഷ് ആയി കണ്ടില്ലെങ്കിൽ പോലും ചിലപ്പോൾ തളരും….
      “ഞാൻ കൊള്ളാ…ല്ലേ…”
      ഹ ഹ ഹ

    1. സൂർ ദാസ്

      Thanks ….tto bro

  7. ചാക്കോച്ചി

    മച്ചാനെ… ഉഷാറായിക്കണ്…..ബുദൂർ സ്വപ്നത്തിൽ കാണുന്ന ആകാശത്തു നിന്ന് ഇറങ്ങിവരുന്ന രാജകുമാരൻ ഇഫ്രീത് ആവും… അല്ലെ…. .എന്തായാലും സംഭവം നന്നായി….. വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു…

    1. സൂർ ദാസ്

      അത്ര ചെറിയൊരു ബിറ്റ് ,ഒന്നാം പാർട്ടിൽ നിന്ന് എത്രയോ സ്കിഡ് ചെയ്ത് പോയ നാലാം പാർട്ടി നെ അവിടെ കണക്റ്റ് ചെയ്തിട്ടതാണ്. ശ്രദ്ധയോടെ യുള്ള താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദി

  8. പണ്ട് 1001 രാവുകൾ വായിച്ചപ്പോൾ കിട്ടിയ ഒരു ഫീലാണ് ബ്രൊ നിങ്ങടെ എഴുത്തിനു….ഈ ടൈപ്പ് ഐഡിയ എവിടുന്നു വരുന്നു..കിടിലൻ….

    1. സൂർ ദാസ്

      Thanks …. Bro.

  9. പൊന്നു.?

    Kollaam……..

    ????

    1. സൂർ ദാസ്

      Thanks

  10. Set aanu mhn… Next part udane kanoo

    1. സൂർ ദാസ്

      ഒരാഴ്ചക്കുള്ളിൽ വിടാം.. ട്ടോ..

  11. Powli saaanam
    ??????
    Happy onam
    ??????

    1. സൂർ ദാസ്

      ഒത്തിരി നന്ദി….
      തുടർന്നെഴുതാനുള്ള പ്രചോദനമാണ് നിങ്ങളുടെയെല്ലാം കമൻറ്

  12. ഇഫ്രീത് എവിടെ പോയി സഹോ

    1. സൂർ ദാസ്

      ഇഫ്രീത് വരും…. wait & Stay tuned

  13. മോർഫിയസ്

    സൂപ്പറായിട്ടുണ്ട് ✌️

    കഥയിൽ ഫസ്റ്റ് കാണിച്ച സമാനിൽ എപ്പോഴാണ് ബ്രോ കഥ എത്തുക
    അവന്റെ കാഴ്ച്ചപ്പാടിൽ കാണുന്ന ജിന്ന് ലോകവും അവൻ അനുഭവിക്കുന്നത് അറിയാനും കാത്തിരിക്കുന്നു

    1. സൂർ ദാസ്

      അഭിപ്രായങ്ങൾക്ക് Thanks കഥ യിലെ ഹീറോയിന്റെ ഒരു ഫ്ളാഷ്ബാക്ക് ചെറുതായിട്ട് ഒന്ന് കൊടുക്കാം എന്ന് വിചാരിച്ചു… ഒന്ന് രണ്ട് പാർട്ടോടെ ഇഫ്രീത്തിന്റെ കൊട്ടാരത്തിൽ തിരിച്ചെത്തും എന്ന് കരുതുന്നു..

  14. ഇരുട്ടിനെ പ്രണയിച്ചവൾ

    വളരെ നന്നായിട്ടുണ്ട്… ഈ പാർട്ടിനായി കാത്തിരിക്കുകയായിരുന്നു

    1. സൂർ ദാസ്

      സന്തോഷം…. എന്തേലും നിർദേശങ്ങളോ പോരായ്മകളോ ഉണ്ടെങ്കിൽ പറയണം.

  15. ഓണാശംസകൾ

    1. സൂർ ദാസ്

      Thanks…. Same to you bro

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law