?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3007

ഞാൻ പെട്ടെന്ന് മനസ്സിൽ വന്ന ഒരു ചോദ്യം അങ്ങ് ചോദിച്ചു“അതെന്താ… ചിത്ര എന്ന പേര് ഇതുവരെ കേട്ടിട്ടില്ലേ……”
ഹ്മ്മ്…. മലയാളിയായ എന്നോട് ചിത്ര എന്ന പേര് കേട്ടിട്ടില്ലെന്ന്“അതല്ല….. ബാംഗ്ലൂർ ഒക്കെ ജനിച്ചു വളർന്നിട്ട് ചിത്ര…. അങ്ങോട്ട് മാച്ച് ആവുന്നില്ല”“ഹ….. അത് എന്റെ മമ്മി ഇട്ടതാണ്, മമ്മി കട്ട ചിത്ര ചേച്ചി ഫാനാണ്…….

“ഓ…… അങ്ങനെ……”

ഞങ്ങൾ വീണ്ടും പല വിഷയങ്ങളെ പറ്റിയും സംസാരിച്ചു, പ്രധാനമായും ബാംഗ്ലൂർ ആയിരുന്നു സംസാര വിഷയം, ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ അല്ലാതെ ഞാൻ ബാംഗ്ലൂർ കണ്ടിട്ടില്ല, പിന്നെ റോഷൻ കഴിഞ്ഞ വെക്കേഷന് ബാംഗ്ലൂര് പോയി വന്നിട്ട് പറഞ്ഞ കഥകൾ ഒക്കെ കേട്ടിട്ടുള്ളത് കൊണ്ട് ബാംഗ്ലൂരിനെ പറ്റി എനിക്ക് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, ചിത്രയുടെ ഡാഡിക്ക് എന്തോ സർക്കാർ ജോലിയാണ്, പുള്ളിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയതാണ്, അവളുടെ മമ്മി ഒരു തൃശ്ശൂരുകാരി ആണെങ്കിലും അവൾ ജനിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിൽ വരുന്നതെന്ന് പറഞ്ഞു, അങ്ങനത്തെ ഡീറ്റെയിൽസ് ഞാൻ പിന്നെ കൂടുതൽ ചോദിച്ചില്ല.

ഏകദേശം ഒന്നര മണിക്കൂർ ഞങ്ങൾ രണ്ടുപേരും സംസാരിച്ചു, ഇതിൽ ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ച ഏറ്റവും കൂടുതൽ സംസാരിക്കുന്ന അമ്മു ഒന്നും മിണ്ടാൻ കഴിയാതെ ഞങ്ങൾക്ക് നടുവിൽ പെട്ട് ഇരിക്കുകയായിരുന്നു….
ദേവു ആണെങ്കിൽ ഇടയ്ക്കു ഇടയ്ക്ക് വാതിലിനടുത് വന്ന് എത്തി നോക്കി പോവുന്നുണ്ട്
എന്തൊക്കെ ആയാലും വെറും ഒന്നര മണിക്കൂർ ഇരുന്ന് സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ നല്ല കൂട്ടായി, തിരിച്ചു പോവുമ്പോൾ ചിത്രയും വളരെ സന്തോഷത്തിൽ ആയിരുന്നു, അവിടെ ബാംഗ്ലൂർ അത്ര അടുത്ത കൂട്ടുകാരൊന്നും ഇല്ലായിരുന്നു എന്നും ഇപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടിയെന്നും പറഞ്ഞു.. അത്ര പെട്ടെന്ന് ആരോടും കമ്പനി ആവാത്ത എനിക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു, സംസാരിച്ച കുറെ കാര്യങ്ങൾ വച്ച് ഏകദേശം എന്റെ അതെ വൈബ് ഉള്ള ആളാണ്‌ എന്നും തോന്നി….
നാളെ കാണാമെന്നു പറഞ്ഞു ചിത്ര പോയി, തിരിഞ്ഞു നടന്നപ്പോഴാണ് ഞാൻ അവളുടെ പട്ടുപോലെയുള്ള നീളൻ മുടി ശ്രദ്ധിച്ചത്, ഓ….. ആ സൗന്ദര്യം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ തീർച്ചയായും ആ മുടി ഒരു കാരണമാണെന്ന് തോന്നി പോയി…..

“എന്താ മോനെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ”
ചിത്ര പോയ ശേഷം അമ്മുവിന്റെ സംശയം

“ഒന്ന് പോ… പെണ്ണേ…. പ്രേമം കോപ്പാണ്”
പാവം അമ്മുവിന് അറിയില്ലല്ലോ ഉർവശി മേനക രംഭമാര് ഒരുമിച്ച് വന്നാലും ഇനി ഞാൻ വീഴില്ലെന്ന്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണാണ് ചിത്ര, പക്ഷെ എന്ത് ചെയ്യാൻ മാലാഖയുടെ എൻട്രി അല്പം വൈകിപ്പോയി, അതിന് മുന്നെ പിശാച് ഈ മനസ്സ് കീഴടക്കി കളഞ്ഞു………എന്റെ ദേവു……..

അന്നത്തെ ദിവസം ബാക്കി സമയം നെറ്റ്ഫ്ലിക്സിൽ സീരീസ് കണ്ട് ചിലവഴിച്ചു, അടുത്ത ദിവസം രാവിലെ അമ്മു സ്കൂളിൽ പോയതിന് ശേഷം ഞാനും ദേവും മാത്രമായി, എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം ദേവു എന്റെ അടുത്ത് വന്നിരുന്നു….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *