ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold] 24

രാഹുൽ ചന്ദന ഡപ്പി തുരന്നു അതിൽ വിരൽ ഇറക്കി വിരലിൽ ചന്ദനം ആക്കി ശാന്തിനിയുടെ നെറ്റിയിൽ നീട്ടി ഒരു കുറി വരച്ചു കൊടുത്തു ശാന്തിനീ രാഹുൽ തന്നേ ഒരുക്കുന്നത് നോക്കി കണ്ണിമാ ചിമ്മാതെ നിന്നു.. ചന്ദനം തൊട്ട് കൊടുത്തു രാഹുൽ അവളെ കണ്ണാടിയ്ക്ക് നേരെ നിർത്തി അവളുടെ മുടി കെട്ടിൽ അവൻ പുറത്ത് നിന്നു പറിച്ചു കൊണ്ടുവന്ന തുളസി കതിര് നുള്ളിയത് കുഞ്ഞ് ക്ലിപ്പിന് ഉള്ളിൽ ആക്കി വേച്ചു കൊടുത്തു മുടി മുന്നിലേക്ക് പിടിച്ചു ഇടത് തോളിൽ കൂടി ഇട്ടു അവളെ തിരിച്ചു് അവന്റെ നേരെ നിർത്തി..

കഴിഞ്ഞോ ഒരുക്കം.. മ്മ്മ്.. എല്ലാം… മ്മ്മ്.. രാഹുൽ മൂളി അപ്പൊ എന്റെ നെറുകിൽ സിന്ദൂരം ഇടണ്ടേ അതോ ഞാൻ ഒഴിഞ്ഞ നെറ്റിയും ആയി പോയാൽ മതിയോ.. ശാന്തിനീ രാഹുലിനെ നോക്കി ചോദിച്ചപ്പോ രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി.. അതും കൂടി വേച്ചു താ.. എന്ന് പറഞ്ഞു ശാന്തിനീ രാഹുലിന്റെ കയ്യിൽ സിന്ദൂര ചെപ്പു വേച്ചു കൊടുത്തു..

അവൻ അതിലേക്ക് നോക്കി മുഖം കുനിച്ചു നിന്നു.. കളിയാക്കി പറഞ്ഞതു അല്ല ഇനി അവിടെ സിന്ദൂരം വെക്കാൻ ഉള്ള അവകാശം നിനക്കെ ഒള്ളു ആ അധികാരത്തിൽ എന്റെ നെറുകിൽ സിന്ദൂരം വേച്ചു എന്നെ നിന്റെ സുമംഗലി ആക്കി താടാ ശാന്തിനീ ഉറച്ച സ്വരത്തിൽ രാഹുലിനെ നോക്കി പറഞ്ഞു..

രാഹുൽ സിന്ദൂരം തള്ള വിരലിൽ തൊട്ട് എടുത്തു ശാന്തിനീയുടെ വാതുപ്പ് ഇട്ട മുടി രേഖയ്ക്ക് നേരെ നെറ്റിയിൽ നിന്നു നീട്ടി വരച്ചു കൊടുത്തപ്പോ ശാന്തിനീ കണ്ണുകൾ അടച്ചു തല കുനിച്ചു നിന്നു.. 40 കാരിയെ.. 29 കാരൻ സുമംഗലിയാക്കിയപ്പോ…

The Author

Stone Cold

Leave a Reply

Your email address will not be published. Required fields are marked *