Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോബ്രാ ഹില്‍സിലെ നിധി 2 [smitha] 311

Kambi Views 43093

അദ്ധേഹത്തില്‍ നിന്ന്‍ ഒരു ദീര്‍ഘനിശ്വാസം പുറത്തുവന്നു.
“കാലം കുറെക്കടന്നു,”
രാജശേഖര വര്‍മ്മ തുടര്‍ന്നു.
“കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയില്‍ ചില രേഖകളുണ്ട്. അതൊക്കെ പരിശോധിച്ചാല്‍ മനസ്സിലാകും, പല കാലഘട്ടത്തിലും പലരും നാഗത്താന്‍ മലയില്‍ നിധി അന്വേഷിച്ച് പോയിട്ടുണ്ടെന്നും അവരുടെയൊക്കെ ജീവന്‍ അവിടംകൊണ്ട് ഒടുങ്ങിയിട്ടുണ്ടെന്നും.”
വിവരണത്തിനിടയില്‍ അദ്ദേഹം ദിവ്യയെ ശ്രദ്ധിച്ചു.
അവള്‍ കഥയുടെ ആത്മാവില്‍ നിറഞ്ഞിരിക്കുകയാണ്.
“തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ആ മാപ്പുകള്‍ എന്‍റെ കൈയിലെത്തി.”
അദ്ദേഹം തുടര്‍ന്നു.
“എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരാളോടോഴിച്ച്. ഒരാളെ മാത്രം ഞാന്‍ വിശ്വസിച്ചു. രോഹിതിനെ. ഈ കഥകളൊക്കെപ്പറയുക മാത്രമല്ല, ആ മാപ്പുകള്‍ ഞാന്‍ അവനെ കാണിച്ചുകൊടുക്കുക പോലും ചെയ്തു. പക്ഷെ…”
അദ്ധേഹത്തിന്‍റെ സ്വരം പതറി.
“…പക്ഷെ നാഗത്താന്‍ മലയിലെ നിധി അവനെയും പ്രലോഭിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്ക് അവനെ പ്രേരിപ്പിച്ചു. നിധിയുടെ കഥ മാത്രമേ അവന്‍ വിശ്വസിച്ചുള്ളൂ. രാജവെമ്പാലയുടെ കഥ അവന്‍ അവിശ്വസിച്ചു. മാപ്പുകള്‍ മോഷ്ട്ടിച്ച്, അവ വിശദമായി പഠിച്ച്, അവന്‍ നാഗത്താന്‍ മലയിലെത്തി. ബാക്കി കഥകള്‍ ലോകത്തിന് മുഴുവന്‍ അറിയാം.”
തന്‍റെ ഹൃദയം മിടിക്കുന്നത് ദിവ്യ അറിഞ്ഞു.
“രോഹിത് അതിനുമുമ്പ് ഒരാളെക്കൂടി സംഘടിപ്പിച്ചിരുന്നു. അയാളെക്കൂടി നിധി അന്വേഷിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.”
“ഹൌ ഡൂ യൂ നോ ഇറ്റ്‌?”
അവള്‍ ചോദിച്ചു.

“നിധിയുടെ കഥയറിയാന്‍ എനിക്കത്ര ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞാല്‍ എന്തായിരുന്നു കൊഴപ്പം? എനിക്കെന്‍റെ രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം കിട്ടിയില്ല. എന്‍റെ ജനനത്തെപ്പറ്റി. അത് കൂടി കേട്ടിട്ട് ഞാന്‍ പറയാം എനിക്ക് സമാധാനമായോ ഇല്ലയൊ എന്ന്. കമോണ്‍ ഡാഡി!”
“അത് മോള്‍ടെ മമ്മി പറയും.”
“ഞാനെങ്ങും അത് പറയില്ല,”
അവര്‍ പെട്ടെന്ന് പറഞ്ഞു.
“നീ അമ്മയെയും കൂട്ടി എന്നും ഒരു എഴുന്നള്ളത്ത് നടത്താറില്ലേ? പൊഴക്കരേല്‍? അന്നേരം ചോദിച്ചാല്‍ മതി.”
ദിവ്യ എന്തോ പറയാന്‍ തുടങ്ങുന്നതിന് മുമ്പ് വാതില്‍ക്കല്‍ ഒരു പരിചാരിക പ്രത്യക്ഷപ്പെട്ടു.
“വിനോദ് സാര്‍ താഴെ നില്‍പ്പുണ്ട്,”
അവള്‍ അറിയിച്ചു.
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
അദ്ദേഹം താഴേക്ക് പോയി.
“മമ്മീ ഒരു മിനിറ്റ്,”
അദ്ധേഹത്തോടൊപ്പം താഴേക്കിറങ്ങാന്‍ ഭാവിച്ച ഗായത്രിദേവിയെ ദിവ്യ തടഞ്ഞു.
അവര്‍ ചോദ്യരൂപത്തില്‍ മകളെ നോക്കി.
“പ്രതീക്ഷിച്ച വെടിക്കെട്ട്‌ ക്ലൈമാക്സ് കഥയിലുണ്ടായിരുന്നു,”
ദിവ്യ പറഞ്ഞു.
“നല്ലൊരു ഹൊറര്‍ സ്റ്റോറിയാണ് ഡാഡി പറഞ്ഞത്. ഞാനത് ശരിക്കും എന്ജോയ്‌ ചെയ്തു. പക്ഷെ മമ്മി, ഈ കഥ ഞാന്‍ നേരത്തെയറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു കുഴപ്പം?”
ഗായത്രിദേവിയുടെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു.
“നീ വിശ്വസിക്കില്ല്യാന്ന്‍ എനിക്കറിയാം,”
അവര്‍ മകളുടെ തോളില്‍ കൈ ചേര്‍ത്തു,
“പക്ഷെ മോളെ, നിധി കാക്കുന്ന ആ നാഗം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനാണ്. ഭര്‍തൃമതിയല്ലാത്ത പെണ്ണിനെക്കണ്ടാല്‍ നാഗം ദംശിക്കും.”
ദിവ്യ പുഞ്ചിരിച്ചു.
“ഈ കഥയൊക്കെ കേട്ട് ത്രില്ലടിച്ച് നീ നാഗത്താന്‍ മലയിലെങ്ങാനും കറങ്ങിനടക്കാതിരിക്കാനാ നേരത്തെ ഇതൊന്നും പറയാതിരുന്നത്.”
ദിവ്യയും ഗായത്രിദേവിയും ഇറങ്ങിച്ചെല്ലുമ്പോള്‍ താഴെ ഗൌരവമായ ചര്‍ച്ചയിലാണ് വിനോദ് മേനോനും രാജശേഖര വര്‍മ്മയും.
“ഗുഡ് മോണിംഗ് മാഡം,”
വിനോദ് എഴുന്നേറ്റ് ഗായത്രിദേവിയെ വന്ദിച്ചു.
പിന്നെ അയാള്‍ ദിവ്യയുടെ നേരെ തിരിഞ്ഞു.
“ഗുഡ് മോണിംഗ് ദിവ്യാ.”
അവര്‍ പ്രത്യഭിവാദ്യം ചെയ്തു.
ആകര്‍ഷകമായ സ്യൂട്ടിനുമേല്‍ അയാള്‍ ടൈയും കൊട്ടും ധരിച്ചിരുന്നു.
ഗായത്രിദേവിയും ദിവ്യയും അവര്‍ക്കരികില്‍ ഇരുന്നു.
“വിനോദ്,”
രാജശേഖര വര്‍മ്മ വിനോദിനെ നോക്കി.
“നമ്മുടെ ഷെയര്‍ സെക്ക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ്റിലേ പുതിയ കുറെ ഡോക്യുമെന്‍റ്റ്സ് ഞാന്‍ ഇന്നലെ പഠിച്ചു. ചെറുതാണെങ്കിലും അതില്‍ കുറച്ച് ഏറെഴ്സുണ്ട്. ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത് അക്കൌണ്ട് ഡിവിഷനില്‍ ഏല്‍പ്പിച്ച് തിരുത്താന്‍ പറയണം.”
“സാര്‍.”
“പിന്നെ വിപ്രോയില്‍ നിന്ന്‍ മിസ്റ്റര്‍ അഗര്‍വാളുമായി ഒരു അപ്പോയിന്റ്റ്മെന്‍റ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. യൂ ആര്‍ അസൈന്‍ഡ് ഫോര്‍ മീറ്റിംഗ് ഹിം.”
“താങ്ക് യൂ, സാര്‍,”
വിനോദ് അദ്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. അയാള്‍ ഇരിപ്പിടത്തില്‍ നിന്ന്‍ എഴുന്നേറ്റു.
“വിനോദ് ഇരിക്കൂ,”
രാജശേഖര വര്‍മ്മ എഴുന്നേറ്റു.
“ഞാന്‍ ആ ഡോക്യുമെന്‍റ്റ്സ് എടുത്തുകൊണ്ട് വരാം.”
അദ്ദേഹം മുകളിലേക്ക് കയറിപ്പോയി.
“സുഖമാണോ വിനോദ്?”
ഗായത്രിദേവി ചോദിച്ചു.
“രണ്ടു ദിവസമായി കാണാനേയില്ലല്ലോ.”
“തിരക്കായിരുന്നു, മാഡം,”
അയാള്‍ ചിരിച്ചു.
“അറിയാമോ,ഒക്റ്റോബര്‍ നവംബറിലെ നമ്മുടെ ഇമ്പ്രസ്സീവ് പെര്‍ഫോര്‍മന്‍സ് കാരണം ഏപ്രിലിലെ എക്സ്പോര്‍ട്ട്‌ ട്വല്‍വ് പോയിന്‍റ്റ് സെവന്‍ ടൂ പെര്‍സെന്‍ടേജ് വര്‍ദ്ധിച്ചു. അതായത് ടു തൌസണ്ട് ക്രോര്‍ അധികം. ആന്‍ഡ് വീ എക്സ്പെക്റ്റ്….”
“സോറി വിനോദ്,”
അവര്‍ പറഞ്ഞു.
“എനിക്കീ സ്റ്റാറ്റിസ്റ്റിക്സ്‌ ഒന്നും മനസ്സിലാവില്ല.”
രാജശേഖര വര്‍മ്മ ഒരു ബ്രീഫ് കേയ്സുമായി മുകളില്‍ നിന്ന്‍ ഇറങ്ങിവന്നു.
അദ്ദേഹം അത് വിനോദിന് കൈമാറി.
“ഇതിലുണ്ട് ആ ഡോക്യുമെന്‍റ്റ്സ്.”
“ശരി,”
വിനോദ് എഴുന്നേറ്റു.
“ഞാന്‍ ഇറങ്ങുന്നു. ഹാവ് എ ഗുഡ് ഡേ, സാര്‍.”
വിനോദ് പ്രസരിപ്പോടെ പുറത്തേക്ക് നടന്നു.
“ഇത് പോലെ ഹാര്‍ഡ് വര്‍ക്കിംഗ് ആയ ഒരു എക്സിക്യൂട്ടീവ്…ആരുമില്ല ഇവനെപ്പോലെ.”
വിനോദിന്‍റെ ഹ്യൂണ്ടായി ആക്സേന്‍റ്റ് ദൃശ്യത്തില്‍ നിന്ന്‍ അകന്നുപോകുന്നത്‌ നോക്കി രാജശേഖരവര്‍മ്മ അഭിപ്രായപ്പെട്ടു.
“രോഹിതിനെക്കുറിച്ചും ദിവ്യേടച്ചന്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.”
അല്‍പ്പം അരോചകഭാവത്തില്‍ ഗായത്രിദേവി അദ്ധേഹത്തെ ഓര്‍മ്മപ്പെടുത്തി.
രാജശേഖരവര്‍മ്മയുടെ മുഖത്തുനിന്നും പ്രസന്നത മറഞ്ഞു.
“ങ്ങ്ഹാ, ഞാന്‍ പറഞ്ഞിരുന്നു,”
അസന്തുഷ്ട്ടിയോടെ അദ്ദേഹം പ്രതിവചിച്ചു.
“അവനെ ഞാന്‍ വിശ്വസിച്ചിരുന്നപ്പോള്‍. വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ് എന്ന്‍ അവന്‍ എന്നെ വിശ്വസ്സിപ്പിച്ച കാലത്ത്.”
അദ്ധേഹത്തിന്‍റെ മനസ്സ് നിറയെ രോഹിതിനോടുള്ള വിദ്വേഷം അവര്‍ കണ്ണുകള്‍ കൊണ്ട് അദ്ധേഹത്തിന് ആംഗ്യത്തിലൂടെ അത് കാണിച്ചുകൊടുത്തു.
രാജശേഖരവര്‍മ്മ ചിരിച്ചുകൊണ്ട്, തോളില്‍പ്പിടിച്ച് അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി.
“മോള് ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞതല്ലെയുള്ളൂ ഞാന്‍?”
അദ്ദേഹം ചോദിച്ചു.
എന്നിട്ടും അവള്‍ പ്രസന്നയായില്ല.
“ഐം സോറി, മഹാരാജാവിതാ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു. ഒരു തൊട്ടാവാടി രാജകുമാരിയുടെ മുമ്പില്‍.”
അദ്ദേഹം കൈകള്‍ ഉയര്‍ത്തി വിടര്‍ത്തി പരാജിതന്‍റെ ഭാവത്തില്‍ നിന്നു.
കണ്ണുകളിലെ നനവുകള്‍ക്കിടയിലും ദിവ്യ ചിരിച്ചു.
“ചിരിയൊക്കെ അവിടെ നിക്കട്ടെ,”
അദ്ദേഹം വീണ്ടും ഗൌരവപൂര്‍ണ്ണനായി.
“എനിക്ക് മോളോട് വേറെ ഒരു കാര്യം ചോദിക്കാനുണ്ട്.”
അദേഹത്തിന്‍റെ കണ്ണുകളില്‍ വീണ്ടും കുസൃതി നിറയുന്നത് അവര്‍ കണ്ടു.
“മോളും മോള്‍ടെ കൂട്ടുകാരും ആ ജയകൃഷ്ണനുമായി വഴക്കിട്ടതെന്തിനാ?
“അവന്‍ പറഞ്ഞു, അവനെന്നെ കല്യാണം കഴിക്കണന്ന്‍.”
“ഓഹോ!”
അദ്ദേഹം അദ്ഭുതപ്പെട്ടു.
“അതിന്? അതിന് മോള്‍ മോള്‍ടെ കൂട്ടുകാരോട് അവനെ തല്ലാന്‍ പറഞ്ഞു?”
“പക്ഷെ ഡാഡി, ഞാന്‍ നോ പറഞ്ഞപ്പം അവന്‍ മൈന്‍ഡ് ചെയ്തില്ല.”
“ഇതേ കാര്യം അവന്‍റെ അച്ചന്‍ കഴിഞ്ഞാഴ്ച്ച കുവൈറ്റീന്നു വിളിച്ച് എന്നോട് പറഞ്ഞിരുന്നു.”
“ങ്ങ്ഹേ?” ദിവ്യ അദ്ഭുതം ഭാവിച്ചു.
“അപ്പോള്‍ അവന്‍റെ അച്ഛനും എന്നെ കല്യാണം കഴിക്കണന്നോ? നെവര്‍! ഒരിക്കലും ഞാന്‍ സമ്മതിക്കില്ല!”
“പെണ്ണിന്‍റെ വാക് സാമര്‍ത്ഥ്യം കൂടുന്നു!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

38 Comments

Add a Comment
  1. രശ്മി മേനോൻ

    ദിവ്യ കോബ്രാ ഹിൽസിലെ രഹസ്യങ്ങളുടെ പിന്നാലെ പോകുന്നതു പോലെ ഞാനും സ്മിതയുടെ കഥകളുടെ പിന്നാലെ കൂടിയിട്ട് കുറച്ചു ദിവസമായി. ഒരോരോ കഥകൾ വായിച്ച് തീർത്ത് വരുന്നു. തീർച്ചയായും ഈ രണ്ട് പാർട്ടോടുകൂടി തന്നെ മനസിലായി ഒരിക്കലും നിരാശനാകേണ്ടി വരില്ലന്ന്. മുഴുവൻ വായിച്ചു തീർത്ത ശേഷം ബാക്കി കമെൻ്റ ഇടാം

  2. ഹിസ്റ്ററി…. മിസ്റ്ററി…

    കലക്കി…..

    ശാപമോക്ഷം…. അത് കിട്ടിയില്ലേ പറ്റൂ….

    കാത്തിരുന്നു…..

  3. ചാര്‍ളി

    നന്നാകുന്നുണ്ടല്ലോ…. രണ്ടു ഭാഗവും വായിച്ചു…

    ഇത് എഴുതി പൂർത്തി ആക്കിയ കഥയല്ലേ…. മുൻവിധികൾ തനിക്ക് മാത്രം നിശ്ചയം ഉള്ളത്….

    ഇതിൽ കഥാ പാത്രങ്ങളെക്കാലും മൂടി കിടക്കുന്ന മിസ്റ്ററി ആണ് അറിയാൻ ശരിക്കും ആകാംഷ….

    ????????

  4. പാപ്പൻ

    നന്നകുന്നുണ്ട് സ്മിത………. കുറച്ചു കൂടി പേജ് കൂട്ടണം ചെറിയ അഭ്യര്ഥനയാണ്……….നേരത്തെ എഴുതി എഴുതിക്കഴിഞ്ഞതാണെങ്കിലും കുഴപ്പമില്ല… തനിക് എങ്ങനെ present ചെയ്യണമോ അങ്ങനെ ചെയ്യ്….. അല്ലേലും കാത്തിരിപ്പിന്റെ സുഖം ഒന്ന് ഒന്ന് വേറെയാ

    1. ഇടാം പാപ്പന്‍ ചേട്ടാ,
      അഭിപ്രായത്തിന് വളരെ നന്ദി.

  5. സ്മിത കഥ സൂപ്പർ ആയിട്ടുണ്ട്.അടുത്ത് വരുന്ന പാർട്ടുകളും ഇതേ നിലവാരത്തിൽ എഴുതാൻ ശ്രമിക്കണം

    1. തീര്‍ച്ചയായും ശ്രമിക്കാം പ്രിയ Aadhu.

  6. AthiYaYittanu ingane Oru storY vaYikkunne ..aYnte Oru sandhosham ariYikkunu ..

    Kathirikkunnu adutha bagathinaY

    1. പ്രിയ ബെന്‍സി…
      ബാക്കി ഭാഗം വരുന്നു, ഉടനേ..
      നന്ദി, വളരെ വളരെ..

  7. അർജ്ജുൻ

    സ്മിത,
    അടിപൊളി…… ഗംഭീരം….. നല്ല    ആകാംഷയുണ്ട്    അടുത്ത   ഭാഗങ്ങൾ    വായിക്കാൻ……….

    പറഞ്ഞ   ഹിസ്റ്ററിയൊക്കെ   സത്യമാണോ??   ഇനി   അല്ലെങ്കിൽ   തന്നെ  ഞാൻ    വിശ്വസിച്ചുപോയി….
    പണ്ട്    പഴശ്ശിരാജയെ  കുറിച്ചു   പരീക്ഷയ്ക്ക്    ചോദിച്ചപ്പോൾ   മമ്മൂട്ടിയെന്ന്     എഴുതിയ   മഹാനാ….   അതോണ്ട്    വിശ്വസിച്ചാൽ    വിശ്വസിച്ചതാ….

    രോഹിത്തിനെ   മാപ്പ്    കൈവശപ്പെടുത്താനായി    മറ്റേയാൾ    കൊന്നതായി   കൂടെ…. ഐ   തിങ്ക്    രോഹിത്  വോസ്   ഇന്നസെൻറ്….  പിന്നെ   ഗന്ധർവ്വനും   ദിവ്യയും    തമ്മിൽ    എന്തോ   കണക്ഷൻ    ഫീൽ    ചെയ്തു….  ശമിപ്പിക്കാൻ    കഴിയാത്ത    വികാരം    ഗന്ധർവ്വനാൽ   ശമിപ്പിക്കപെടട്ടേ…. അങ്ങനെ    നാഗത്തിന്    ശാപമോക്ഷവും    കിട്ടട്ടേ……

    എല്ലാരും    പറഞ്ഞ പോലെ    ദിവ്യയുടെ    ജനനത്തിൻറെ    നിഗൂഢത    അറിയാനും   എൻറെ    സംശയ നിവാരണത്തിനും    പിന്നെ   റോസ്ലിൻറെ    ഭാവിയ്ക്കുമായി     കാത്തിരിക്കുന്നു……

    അർജ്ജുൻ………………

    1. പ്രിയ സുഹൃത്ത് അര്‍ജുന്‍,
      ഇന്‍സ്പിരേഷനല്‍ കമന്‍റ്റിന് ഒരുപാട് നന്ദി. പഴശ്ശിരാജയെ മമ്മുട്ടിയായി മനസ്സിലാക്കിയ അര്‍ജ്ജുന്‍റ്റെ നിഷ്ക്കളങ്കതയെ ഞാന്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കും. രോഹിതിനെപ്പറ്റി നടത്തിയ നിഗമനങ്ങള്‍ ആവേശം തരുന്നു. വളരെ നിസ്സാരമെന്ന്‍ മറ്റുള്ളവര്‍ക്ക് തോന്നാവുന്നയിടത്ത് പോലും അര്‍ജ്ജുന്‍ ഗൌരവത്തോടെ നിരീക്ഷിച്ചിരിക്കുന്നു. എനിക്ക് കുറെ സ്വയം മതിപ്പ് തോന്നുന്നു.കോളേജ് ഡെയ്സ് എഴുതിയ ആള്‍ എന്‍റെ കഥയെ ഇത്ര സീരിയസ് ആയി സമീപിക്കുമ്പോള്‍ അല്‍പ്പം, അല്ല, വളരെ തനക്കനം പോലും തോന്നുന്നു. യൂ മേയ്ക്ക് മീ ഫീല്‍ ഗുഡ്.
      നന്ദി, അര്‍ജ്ജുന്‍. നന്ദി ബ്രോ..
      പിന്നെ…
      നന്ദി…

  8. സ്മിത ചേച്ചി അടിപൊളി. ത്രില്ലെർ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടാണ്, ഈ ഒഴുക്കിൽ തന്നെ മുന്നോട്ട് പോവട്ടെ. സമയാ സമയത്ത് കമ്പിയും ചേർത്ത് നല്ല സൂപ്പർ ഹിറ്റ്‌ ആവട്ടെ

    1. ത്രില്ലര്‍ കഥകള്‍ ഇഷ്ട്ടമുള്ള കൊച്ചുവിനെ നിരാശപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിക്കും. പിന്നെ സമയാ സമയം ഒന്നുവീതം മൂന്ന്‍ നേരം ….അതും. ഹഹഹ

  9. Superb ..
    Nigudathakal niranja thriller novel..excellent avatharanam..
    Adutha bhagathil anthakum annariyanulla akamsha ..anthayalum atha akamshayoda kathirikkunnu smitha..

    1. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് നന്ദി, വിജയകുമാര്‍.
      താങ്കളെ നിരാശപ്പെടുത്താതെ എഴുതണം എന്ന്‍ ആഗ്രഹിക്കുന്നു.

  10. ജിന്ന് ??

    അടിപൊളി …
    നല്ല ത്രില്ലിംഗ് ആണല്ലോ.
    വായിച്ച് തീർന്നത് അറിഞ്ഞില്ല.അത്രക്ക് മനോഹരമായ അവതരണം.
    ദിവ്യയുടെ ജനനം, അതിന്റെ ചുരുൾ അഴിയുന്നത് കാണാൻ കാത്തിരിക്കുന്നു.
    പിന്നെ കഥ പറയുന്ന ആ സീൻ,അതൊക്കെ വായിച്ച് തീർത്തത് ഏതോ മായിക ലോകത്ത് നിന്നുകൊണ്ടാണ്..
    അത്രക്കും പെർഫെക്റ്റ് ആയി വിവരിച്ചു എഴുതാൻ തനിക്ക് കഴിഞ്ഞു..
    വളരെ നന്നായിട്ടുണ്ട് സ്മിത.
    All the best..

    1. പ്രിയ ജിന്ന്‍,
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി.
      വളരെ ഊര്‍ജ്ജം നല്‍കുന്നു സുഹൃത്തെ.
      “ഏതോ മായിക ലോകത്ത് നിന്ന് കൊണ്ടാണ്…”
      ഈശ്വരാ, സ്മിതയ്ക്ക് മറ്റൊന്നും വേണ്ട. ജിന്ന്‍ റിയലി…എന്താ പറയുക..ഐ ലവ് വാട്ട് യൂ സെഡ്.

  11. സ്മിത കുട്ടി എനിക്ക് ഒന്നും പറയാൻ ഇല്ല . കിടുക്കി കളഞ്ഞു. Nyce പാർട്ട്‌.
    ഞാൻ ആദ്യം പാർട്ടിൽ പറഞ്ഞപോലെ എന്തോ കാന്തിക ശക്തി ഈ കഥക്ക് ഉണ്ട്. അവതരണം കിടു. Divya യെ വളരെ അധികം ഇഷ്ടായി.

    അടുത്ത ഭാഗങ്ങൾ പെട്ടന്ന് പോരട്ടെ. കാത്തിരിക്കുന്നു അതിനായി.

    1. ആവേശം നല്‍കുന്ന അഭിപ്രായം. ദിവ്യയെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് വളരെ നന്ദി.
      അടുത്ത ഭാഗം ദീര്ഘിപ്പിക്കാതെ അയക്കാം.

  12. അജ്ഞാതവേലായുധൻ

    കഥ ഇൻട്രെസ്റ്റിംഗ് ആവുന്നുണ്ട്..ദിവ്യയുടെ ജനനത്തിനു പിന്നിലുള്ള ചുരുളഴിയാത്ത രഹസ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.

    1. അഭിപ്രായത്തിനു വളരെ നന്ദി. കാത്തിരിപ്പ് വ്യര്‍ത്ഥമാവില്ല. ഇത് സ്മിതയുടെ വാക്ക്. വാക്കാണ്‌ സത്യം.

  13. First let me wish you a happy women’s day.

    വളരെ നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ പോരട്ടെ. കുറെ നിഗൂഢ രഹസ്യങ്ങൾ പുറത്ത് വരാൻ ഉണ്ട്.

    ഒരു അപേക്ഷ ഉണ്ട്. പകുതിക്ക് ഇട്ടു പോകരുത്. ഇത് പോലെ ഞങ്ങളെ ആകാംക്ഷയിൽ നിർത്തിയ ഒരു കഥ ആയിരുന്നു അനികുട്ടന്റെ ഫാഷൻ ഡിസൈനിംഗ് ഇൻ മുംബൈ. അതിന്റെ ക്ലൈമാക്സ് കാത്തിരിക്കാൻ തുടങ്ങി ഒരുപാട് നാളായി. ആ അവസ്ഥ ഉണ്ടാക്കരുത്.

    1. അസുരന്‍ ചേട്ടാ,
      അഭിപ്രായത്തിന് വളരെ നന്ദി.
      മുഴുമിക്കും. ഒന്നാമത് ഇത്‌ മുഴുവന്‍ തന്നെ എഴുതിക്കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ അടുത്ത അദ്ധ്യായത്തില്‍ എന്ത് എഴുത്തും എന്ന ചിന്താകുഴപ്പം ഇല്ല.
      സ്ക്രിപ്റ്റ് പൂര്ത്തിയായിട്ടാണ് ഷൂട്ടിംഗ് തുടങ്ങിയത്. ഹഹ..

      1. എന്നാല് പിന്നെ ഇഞ്ചിഞ്ചായി കൊല്ലണോ. ഒറ്റയടിക്ക് കൊന്നു കൂടെ. എല്ലാം എപിസോടും ഒരുമിച്ച് പ്രസിദ്ധീകരിച്ചു കൂടെ.

    2. എന്താണീ അമസോൺ. വെബ്സൈറ്റ് വല്ലതും ആണോ.

  14. സ്റ്റോറി ഇന്റെരെസ്റ്റിംഗ് ആകുന്നുണ്ട്. ഇതിൽ ഹൊറർ സസ്പെൻസ് ട്വിസ്റ്റ്‌ എല്ലാം വേണം. പിന്നെ ഒരു റിക്വസ്റ്റ് ഒണ്ട്. എഴുതി തുടങ്ങിയ കഥകൾ എല്ലാം കംപ്ലീറ്റ് ചെയ്യണം. പാതി വഴിക്ക് ഇട്ടേച്ചു പോകരുത്.

    1. പാതി വഴിയെന്നല്ല, മുക്കാല്‍ വഴിക്കുപോലും സ്മിത ആരെയും വിട്ടുപോകില്ല.അതുപോലെ എന്‍റെ കൂടെ ഇല്ലെങ്കില്‍ പോലും, തമാശക്കാരന്‍ ചേട്ടാ.

    2. അയ്യടാ…

  15. super story…really interesting…ur build up is again getting better..awaiting next part..if you can post on a regular fast interval then 15-20 pages should be ok…like the attention to details…

    1. സമയ ദൈര്‍ഘ്യം കുറച്ച് കഥ സെന്‍ഡ് ചെയ്യാം പ്രിയ ഡാര്‍ക്ക് ലോഡ്.
      നന്ദി.

  16. സൂപ്പർ ആയിട്ടുണ്ട് കഥ പേജ് എണ്ണം koottamo സ്മിത

    1. ശ്രമം നടത്താം ബാബു.
      സമയത്തിന്‍റെ പരിധിയാണ് പേജുകളുടെ എണ്ണക്കുറവിന് കാരണം.

  17. വെടിക്കെട്ട്‌

    @Dr. പൈലി xvx:
    എന്‍റെ പൈലി ഡോക്ടറെ…
    ഈ ഇടയില്‍ കൂടി ഇമേജ് ഇടുന്ന പരിപാടി വല്ലാത്ത ബോര്‍ ആണ് കേട്ടോ… ഒരുമാതിരി മനുഷ്യനെ പ്രാന്ത് പിടിപ്പിക്കുന്ന പരിപാടി..
    നിങ്ങളെന്തിനാ ഈ ബുദ്ധിമുട്ടുന്നത് ഹേ..
    ഇവിടത്തെ കഥകള്‍ മറ്റ് സൈറ്റുകാര്‍ കൊണ്ട് പോകുന്നെങ്കില്‍ അങ്ങ് പോവട്ടെന്നു..
    അതിനു നിങ്ങള്‍ക്കെന്താ പ്രശ്നം..
    എഴുത്തും കഥയും വാക്കുകളും ഒന്നും ആരുടെതും സ്വന്തമല്ലല്ലോ, ആര്‍ക്കും കയ്യടക്കി വയ്ക്കാനും പറ്റില്ലല്ലോ..
    പിന്നെ ഇത്ര പോപ്പുലര്‍ ആയ കമ്പിക്കുട്ടനില്‍ ഒരിക്കല്‍ എത്തുന്ന ആരും ഇത് വിട്ടു പോവാനും പോണില്ല.. അത്ര മനോഹരമായല്ലേ ഈ സൈറ്റ് maintain ചെയ്യുന്നത്..
    (അവര്‍ക്ക് കുറച്ച് views ഓ സാമ്പത്തിക ലാഭമോ കിട്ടുന്നെങ്കി കിട്ടിക്കോട്ടേ ബ്രോ.. ഞങ്ങടെ വായനാസുഖം ഇങ്ങനെ ഓരോ പേജിലും ഇമേജ് കുത്തിക്കയറ്റി കളയരുതെന്നു മാത്രം..)

    @സ്മിത: ഞാന്‍ കഥ വായിച്ച് മുഴുവനായില്ല ഗഡീ… ഈ ഇമേജ് ഇട്ടു ബോര്‍ അടിപ്പിക്കുവല്ലേ
    മ്മടെ ഡോക്ടര്‍… ഞാന്‍ മുഴുവന്‍ വായിച്ച് പിന്നീട് അഭിപ്രായം പറയാം… 🙂

    1. ഡിയര്‍ വെടിക്കെട്ട്,
      കാത്തിരിക്കുന്നു.
      തിരക്കുകള്‍ ഒഴിയുമ്പോള്‍ വായിക്കൂ.
      അഭിപ്രായമെഴുതൂ.

  18. എനിക്ക് ഏറ്റവും സുഗന്ധമുള്ള വാക്കുകള്‍ അഭിപ്രായത്തിലൂടെ തന്നിട്ടുള്ളത് അങ്ങാണ്. കഥകള്‍ വായിച്ചുള്ള ആരാധനയാണ് അതിന് ആധാരം. അപ്പോള്‍ ഈ വാക്കുകള്‍ക്ക് മുമ്പില്‍ ഞാന്‍ എന്താണ് പറയേണ്ടത്?
    ഗുരുതുല്യന്‍ എന്ന്‍ ഞാന്‍ മുമ്പ് പറഞ്ഞത് ഭംഗിയ്ക്ക് വേണ്ടിയല്ല.
    പ്രണാമം.

  19. T A r s O N (SHaFI)

    വന്നാലോ, വായിക്കാതെ തന്നെ കണ്ണ് അടച്ചു പറയാം, നിങ്ങളുടെ സൃഷ്ട്ടി ആയ കാരണം മോശം ആവാൻ ചാൻസ് ഇല്ലാ,,,,,ബാക്കി വായിച്ചു കഴിഞ്ഞു പറയാം ട്ടോ,

    1. ഡിയര്‍ റ്റാര്‍സന്‍[ ഷാഫി],
      കാത്തിരിക്കുന്നു, ഷാഫി വായിക്കാനും അഭിപ്രായമാറിയാനും.

    2. T A r s O N (SHaFI)

      അടിപൊളി , അടുത്ത പാർട്ട് ഉടനെ ഇടൂ….വായിച്ചു മൂഡ് അയി വരുമ്പോ കഥ കഴിഞ്ഞു പോയി,30 പാർട്ട് ചെറുതാക്കി, ഒരു 15 പാർട്ട് ആക്കി പേജ് എണ്ണം കൂട്ടാൻ പറ്റോ പ്രിയാ കൂട്ടുകാരി,,, അപേക്ഷയാണുട്ടോ….കഥ തകർത്തു,അടുത്ത പാർട്ടിന് കാത്തിരിക്കാൻ സമയം ഇല്ല, വേഗം വരണേ….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: