കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 5 [മരിയ] 152

തിരിച്ചുള്ള വരവ് കുറച്ചു കഷ്ടമായിരുന്നു. ഭയങ്കര ശൂന്യത.

Monday കാണാമല്ലോ എന്നോർത്ത് സമാധാനിച്ചു.

ആറ് മാസങ്ങൾക്ക് ശേഷം………

ആറ് മാസങ്ങൾ കൊണ്ട് ഒരുപാട് മാറ്റങ്ങളാണ് ലൈഫിൽ വന്നത്.
ഡിഗ്രി കഴിഞ്ഞു, ഡിഗ്രി കഴിഞ്ഞതും അച്ഛൻ ട്രാവൽ ഏജൻസിയുടെ കോഴിക്കോട് ബ്രാഞ്ച് എന്റെ തലയിൽ വെച്ച് തന്നു. അച്ഛനത് മുന്നേ പ്ലാൻ ഉണ്ടായിരുന്നു.

ജോലിക്ക് കയറിയത് മേയിൽ ആണ്. ആദ്യമെല്ലാം കുറച്ചു കഷ്ടപ്പാടായിരുന്നു. പല പല പാക്കേജുകൾ… അതിൽ പലതും ഔട്ട്ഡേറ്റഡ് ആണ്. അതു മാറ്റി പുതിയത് കൊണ്ടു വരൽ ഒരു ചടങ്ങായിരുന്നു.

അങ്ങനെ എന്റെ ജീവിതം മാറിയപ്പോൾ മേഘയുടേതും മാറുന്നുണ്ടായിരുന്നു.അവൾ ജോബ് റിസൈൻ ചെയ്തു ബി. എഡ് എടുക്കാൻ പോയി. അവൾക്ക്‌ പിന്നെ കൊട്ടപ്പടി മാർക്ക്‌ ആയത് കൊണ്ട് യൂണിവേഴ്സിറ്റി സെന്ററിൽ തന്നെ കിട്ടി.

എനിക്കതൊരു ആശ്വാസമായിരുന്നു. അവിടെ ആർക്കും ഞങ്ങളെ അറിയാൻ വഴിയില്ല. കാമുകൻ ആണെന്ന് പറയാം. ഇടക്ക് പിക്ക് ചെയ്യാൻ പോകാം…

ക്ലാസ്സ്‌ തുടങ്ങുന്ന ആദ്യ ദിവസം ഞാൻ തന്നെ അവളെ കൊണ്ട് വിടണം എന്ന് എനിക്ക് വലിയ നിർബന്ധം ആയിരുന്നു.

“ഇനിയെന്നും സാരീ ഒക്കെ ഉടുക്കേണ്ടി വരും. പിൻ അങ്ങ് കേറ്റി കുത്തിക്കോളണം.. വയർ ആരും കാണരുത്.. Okey ?”

“സാധാരണ ബി. എഡ് പിള്ളേർ എന്നു പറഞ്ഞാൽ പൊതുവേ അമ്മായിമാർക്ക് വെല്ല്യ താല്പര്യമാ.. കല്യാണം ആലോചിക്കാൻ.. ആരേലും ആലോചന കൊണ്ട് വന്നാൽ എന്റെ നമ്പർ അങ്ങ് കൊടുത്തേക്കണം.. Okey?”

ഇങ്ങനെ നൂറു നൂറു നിർദേശങ്ങൾ കൊടുത്താണ് ഞാനവളെ വിട്ടത്. പരിചയക്കാരും കൂട്ടുകാരും ആരുമില്ലാതെ അവൾ ക്ലാസ്സിലേക്ക് കയറി പോകുന്നത് കണ്ട് എന്റെ നെഞ്ച് പിടച്ചു. രണ്ട് ദിവസം കൊണ്ട് ശരിയാകും എന്നോർത്ത് സമാധാനിച്ചു.

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. വിനോദൻ

    നല്ല രസായിണ്ട്
    ❤️

    1. thanks ♥️

Leave a Reply

Your email address will not be published. Required fields are marked *