കൊറോണ [Master] 1177

“തോമസേ, ജനറല്‍ ആശുപത്രിയില്‍ ഫോണ്‍ ചെയ്ത് ഈ വിലാസത്തിലേക്ക് ഉടന്‍ ഒരു ആംബുലന്‍സ് അയയ്ക്കാന്‍ പറയണം. ഒരു കോറോണാ സസ്പെക്റ്റ് അവിടെയുണ്ട്. അതും പ്രത്യേകം പറയണം”

“ശരി സര്‍”

അയാള്‍ പോയപ്പോള്‍ മധു പുറത്തിറങ്ങി ക്ലോക്കില്‍ നോക്കി. സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു. ഭാര്യ ചിക്കന്‍ വാങ്ങിക്കൊണ്ടു ചെല്ലണം എന്ന് പറഞ്ഞാണ് വിട്ടത്. സാധാരണ ആറുമണിക്ക് പോകുന്ന അയാള്‍ക്ക് അന്ന് ചില തിരക്കുകള്‍ കാരണം ഇറങ്ങാന്‍ സാധിച്ചില്ല.

“ഡ്രൈവര്‍, വണ്ടി ഇറക്ക്. ആരെങ്കിലും രണ്ടുപേരെ കൂടി വിളി” ഡ്രൈവറെ നോക്കി അങ്ങനെ പറഞ്ഞിട്ട് മധു പുറത്തേക്കിറങ്ങി.

ഒരു ഇടത്തരം വാര്‍ത്ത വീടായിരുന്നു അത്. പോലീസ് വാഹനം അവിടെത്തി ബ്രേക്കിട്ടപ്പോള്‍ അയലത്തുള്ള ആള്‍ക്കാര്‍ വേഗം പുറത്തിറങ്ങി. മധു വണ്ടിയില്‍ നിന്നുമിറങ്ങി നോക്കി. മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ട്. വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു ചെറുപ്പക്കാരി സ്ത്രീ പുറത്തേക്ക് വന്നു.

“നിങ്ങളാണോ ഫോണ്‍ ചെയ്തത്” മധു ചോദിച്ചു. അവര്‍ ഭീതിയോടെ തലയാട്ടി.

“എവിടെ ഭര്‍ത്താവ്?”

“ഉള്ളിലുണ്ട് സര്‍”

“വിളി”

അവര്‍ തലയാട്ടിയ ശേഷം ഉള്ളിലേക്ക് പോയി.

“പോലീസോ? എന്നെ വിളിക്കുന്നോ? എന്തിന്? ഞാനാരണ്ട്രെ സാമാനം മോട്ടിച്ചോ? പാന്‍ പറേടീ” അയാളുടെ അട്ടഹാസം മധുവിന്റെ കാതിലെത്തി. അയാളുടെ മുഖത്തേക്ക് കോപം ഇരച്ചുകയറി.

“ഇറങ്ങിവാടാ നായിന്റെ മോനെ കൈയ്ക്ക് പണി ഒണ്ടാക്കാതെ” ഉള്ളിലേക്ക് നോക്കി അയാള്‍ ആക്രോശിച്ചു. ഉടന്‍തന്നെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍, ലുങ്കി മാത്രം ധരിച്ച, ഏതാണ്ട് മുപ്പത്തിയഞ്ചു വയസ്സ് മതിക്കുന്ന ഇരുനിറവും തടിച്ച മുഖവും ശരീരവുമുള്ള ഒരു യുവാവ് പുറത്തെത്തി.

“ഇങ്ങോട്ടിറങ്ങി നില്‍ക്കടാ” മധു മുരണ്ടു.

The Author

Master

Stories by Master

41 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *