കൊറോണ [Master] 1165

“എ..എന്താ സാറെ..എന്താ കാര്യം”

ധൈര്യം ചോര്‍ന്ന്‍ മല എലിയായ പോലെ അവന്‍ കൈകൂപ്പിക്കൊണ്ട്‌ താഴേക്കിറങ്ങി.

“നിനക്ക് എത്ര ദിവസമായി പനിയായിട്ട്?”

“ഒരാഴ്ച”

“കൊറോണ എന്ന രോഗം പടര്‍ന്നു ലോകമെമ്പാടും പിടിക്കുന്ന വിവരം നീ മാത്രം അറിഞ്ഞില്ലേ?”

“ഉവ്വ്”

“എന്നിട്ട് നീ നിന്റെ രോഗം ഏതാണെന്ന് പരിശോധിച്ചോ?”

“ഇ..ഇല്ല”

“ഭ നായിന്റെ മോനെ. ഇത്തരമൊരു സാഹചര്യത്തില്‍ രോഗം ഉറപ്പായും പരിശോധിച്ച് ഉറപ്പ് വരുത്തണം എന്ന് നിനക്കറിയില്ലേടാ? നീ വന്ന ഫ്ലൈറ്റിലും, നീ യാത്ര ചെയ്ത ടാക്സിയിലും എല്ലാം ഒരു പക്ഷെ നീ രോഗാണുവിനെ വിതറിക്കാണില്ലേടാ? അതും പോരാഞ്ഞ് സ്വന്തം ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൂടി അത് നല്‍കാന്‍ നീ ശ്രമിച്ചില്ലേ? ഒരു തൊഴിക്ക് നിന്നെ കൊന്നു തള്ളേണ്ടതാണ്. അങ്ങോട്ട്‌ മാറി നില്‍ക്കടാ” സ്വയം മറന്ന നിലയിലായിരുന്നു മധുവിന്റെ സംസാരം. അവന്‍ ഭീതിയോടെ അയാള്‍ പറഞ്ഞിടത്തേക്ക് മാറി നിന്നു.

“ലോകം മുഴുവന്‍ ഈ വൈറസിനെ പ്രതോരിധിക്കാന്‍ വേണ്ട കരുതലുകള്‍ എടുക്കാനും, മറ്റുള്ളവരിലേക്ക് പകരാതെ രോഗികള്‍ സൂക്ഷിക്കാനും വേണ്ട ബോധവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ എന്ത് വന്നാലും പഠിക്കാത്ത നിന്നെപ്പോലെയുള്ള കുറെ മറ്റേ മോന്മാരാണ് പ്രശ്നം. നീ കാരണം ഇനി ഈ സ്ത്രീയും നിന്റെ മക്കളും ഇപ്പോള്‍ അപകട സാധ്യതയില്‍ ആയില്ലേ? തുടക്കത്തില്‍ത്തന്നെ നിനക്ക് പരിശോധന നടത്താന്‍ തോന്നിയിരുന്നെങ്കില്‍, ഇപ്പോള്‍ എനിക്കിവിടെ വരേണ്ടി വരില്ലായിരുന്നു”

“പേ..പേടിച്ചിട്ടാണ് സര്‍”

“ഭ നായെ. പേടിച്ചിട്ടാണോടാ നീ രോഗം പകരുമെന്ന് അറിഞ്ഞിട്ടും യാത്ര ചെയ്തതും സ്വന്തം വീട്ടില്‍ എത്തി താമസിച്ചതും? ചികിത്സിച്ചാല്‍ ഭേദമാകുന്ന അസുഖമാണ് ഇതെന്ന് നിനക്കറിയില്ലേ? പക്ഷെ ചികിത്സിക്കണം. മൂടി വച്ചു നടന്നാല്‍ ഉറപ്പായി നീ ചാകുകയും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു നല്‍കുകയും ചെയ്യും. കൊറോണ വൈറസിനെതിരെ പ്രതിരോധ മരുന്നാണ് ഇല്ലാത്തത്. പക്ഷെ അതുണ്ടാക്കുന്ന രോഗത്തിന് ചികിത്സയുണ്ട്; മനസ്സിലായോടാ റാസ്ക്കല്‍?”

The Author

Master

Stories by Master

41 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *