കൊറോണ [Master] 1165

കൊറോണ

Corona | Author : Master

 

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങിയ നേരത്താണ് ഫോണ്‍ ശബ്ദിച്ചത്.

“ഹലോ, പോലീസ് സ്റ്റേഷന്‍”

“സര്‍, എന്നെ സഹായിക്കണം. പ്ലീസ് സര്‍” മറുഭാഗത്ത് നിന്നും പരിഭ്രാന്തമായ ഒരു സ്ത്രീസ്വരം എസ് ഐ മധുവിന്റെ കാതിലെത്തി.

“ആരാണ് നിങ്ങള്‍? കാര്യം പറയൂ”

“സര്‍ എന്റെ ഭര്‍ത്താവ് പനിയുടെ ലക്ഷണങ്ങളുമായി വിദേശത്ത് നിന്നും വന്നിട്ടുണ്ട്. എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലില്‍ പോകുന്നില്ല. എനിക്കും കുട്ടികള്‍ക്കും പേടിയായിരിക്കുകയാണ് സര്‍. ഞാനിത് അദ്ദേഹം അറിയാതെയാണ് വിളിക്കുന്നത്. മറ്റു നിര്‍വ്വാഹം ഇല്ലാഞ്ഞിട്ടാണ് സര്‍..”

“ഓഹോ, നിങ്ങളുടെ വിലാസം നല്‍കൂ”

മധു പേപ്പറും പേനയും എടുത്ത് അവര്‍ നല്‍കിയ വിലാസം കുറിച്ചെടുത്തു.

“എത്ര ദിവസമായി അയാള്‍ എത്തിയിട്ട്?”

“രണ്ടു ദിവസം”

“കുട്ടികളെ നിങ്ങള്‍ ഏതെങ്കിലും ഒരു മുറിയിലാക്കുക. അയാള്‍ കുട്ടികളെ തൊടാനോ പിടിക്കാനോ പാടില്ല. നിങ്ങളും അയാളോട് ക്ലോസായി ഇടപടരുത്. ഞങ്ങള്‍ ഉടന്‍ എത്തുന്നതാണ്”

“ഞാന്‍ പരമാവധി കരുതല്‍ എടുത്തിരുന്നു സര്‍. കുട്ടികളെ ഞാന്‍ എന്റെ മുറിയില്‍ നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. പക്ഷെ അദ്ദേഹം അവരെ കാണണം എന്നുപറഞ്ഞു ബഹളമാണ്. കുടിച്ച് ലക്കുകെട്ട് എന്നെ കൊല്ലാന്‍ വരെ വന്നു സര്‍” ആ സ്ത്രീയുടെ കരച്ചില്‍ മധുവിനെ അസ്വസ്ഥനാക്കി.

“ഡോണ്ട് വറി. ഞാന്‍ വേണ്ടത് ചെയ്യാം”

ഫോണ്‍ വച്ചിട്ട് മധു ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.

Click here to download PDF

The Author

Master

Stories by Master

41 Comments

Add a Comment
  1. മാസ്റ്റർ…. അങ്ങയോട് രണ്ടു പ്രധാന കാര്യത്തിന് ക്ഷമ ചോദിച്ചുകൊണ്ട്, രണ്ടു വാക്ക് പറയട്ടെ. ഒന്ന്, ഈ കഥയെ ഒരു “കമ്പികഥ” ആണെന്ന് തെറ്റിദ്ധരിച്ച്, ഇത്ര ദിവസവും വായിക്കാതെ മാറ്റിവെച്ച്തിന്. മറ്റൊന്ന്, “കൊറോണ”എന്ന ശീർഷകം വായിച്ചിട്ടും… ഇതൊരു വെറും കമ്പികഥ എന്ന് വല്ലാതെ കരുതി പോയിൽ.
    പിന്നെ കഥയെക്കുറിച്ച്…. (അല്ലെങ്കിൽ കഥാരൂപത്തിൽ വന്ന ബോധവൽക്കരണ-ലിഖിതത്തെ കുറിച്ച്) കൂടുതലൊന്നും പറയാനില്ല. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം ഇന്ന്, അഭിനവ മാധ്യമ, വെളിച്ചപ്പാട് തമ്പുരാൻമാരുടെ അത്യാവശ്യവും അനാവശ്യവും, ആരോഗ്യപരവും, അനാരോഗ്യകരവുമായ സൃഷ്ടികൾ കൊണ്ടുള്ള… ബോധവൽക്കരണ ഉറഞ്ഞുതുള്ളലുകളുടെ കുത്തൊഴുക്കുകളാണ്.അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി വളരെ ലളിതവും… സുന്ദരവും, കൂടുതൽ കാടും പടലും തിരയാതെ, കൃത്യതയോടെ ഒതുങ്ങി നിന്ന് അത്യാവശ്യ കാര്യങ്ങൾ മാത്രം… ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തീർത്തും യുക്തിഭദ്രമായ കുഞ്ഞ് എഴുത്ത്. മാസ്റ്ററുടെ എഴുത്തിൻറെ മാറ്റുകൂട്ടുന്നതിനൊപ്പം,ഈ വേദി തന്നെ… ഒട്ടൊന്നു മാറി മൂല്യവത്തായ മഹത്തായ ഒരു കാര്യത്തിന്, അടിത്തറ പാകി സാമൂഹ്യ പ്രതിബദ്ധത ഉയർത്തി കാണിച്ചു എന്നുള്ളതിന്, മാസ്റ്റർക്കൊപ്പം തീർച്ചയായും ഒരുപാടൊരുപാട് അഭിമാനിക്കാം.
    അഭിനന്ദനങ്ങളോടെ…
    സ്നേഹത്തോടെ…
    സ്വന്തം
    സാക്ഷി,?️

  2. താങ്ക്സ് മാസ്റ്റർ

  3. ഈ കഥ സന്ദര്‍ഭത്തിനനുസരിച്ചായി, നന്നായി. മാസ്റ്ററുടെ കഥ ആകുമ്പോള്‍ ആരും വായിക്കാതെ പോവില്ല, അത്രത്തോളം വായനക്കാരില്‍ ഇതിനെക്കുറിച്ച് ബോധ്യമില്ലാത്തവരാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ കൂടി അറിയെട്ടെ ഈ പ്രശ്നത്തെക്കുറിച്ച്. ഏറെ നന്ദി, നമസ്കാരം.

  4. ചാക്കോച്ചി

    ആശാനേ…
    നിങ്ങ വേറെ ലെവലാണ്……

  5. നല്ലൊരു ചെറുകഥ. കലക്കി മാസ്റ്റർ

  6. സഹജീവികളോടുള്ള സ്നേഹത്തിനും കരുതലിനും ഏറെ നന്ദി.

  7. മാസ്റ്റർ നല്ല സന്ദേശം

  8. പങ്കജാക്ഷൻ കൊയ്‌ലോ

    അവസാനം ചിക്കൻ വാങ്ങാത്തതും
    നന്നായി….

    പക്ഷിപ്പനിയും പടരുന്നുണ്ട്.!

    1. നിങ്ങൾ കോഴിക്കോട്ടുകാരനാണല്ലേ

  9. PDF file ആണങ്കിൽ ഷെയർ ചെയ്യാമായിരുന്നു

  10. Apt one, thanks for reminding ?

  11. പൊന്നു.?

    നല്ലൊരു സന്ദേശം……

    ????

    1. വളരെയധികം നന്ദി
      ഇത് പോലെ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയിൽ വിഷയം നന്നായി അവതരിപ്പിച്ചിട്ടുണ്ട്
      സമകാലീന വിഷയങ്ങളും പറയുന്നതിൽ
      നമ്മുടെ കഥാകൃത്തുക്കൾ ശ്രദ്ധ കാണിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു
      (മറ്റു പലയിടത്തും കാണാത്ത ഒന്നാണിത്
      വെറും കമ്പികഥകൾ മാത്രം അല്ല, സാമൂഹിക വിഷയങ്ങളും, ഇവിടെ കാണുന്നത് നല്ല കാര്യമാണ്)

  12. Nice msg master.. കുട്ടൻ ??

  13. മാസ്റ്റെർ , സമയോചിതമായി ഇത്രനല്ല സാമൂഹ്യ സന്ദേശം വായനക്കാരായ ഞങ്ങൾക്ക് തന്നതിൽ അകൈതവമായ കൃതജ്ഞത അറിയിക്കുന്നു.

  14. തൊട്ടാലോ പിടിച്ചാലോ അതേപോലെ രോഗമുള്ളവരുടെ ശരീരത്തില്‍ നിന്നുള്ള സ്രവം മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ രോഗം പകരൂ. അതായത് രോഗമുള്ളവരുമായി വളരെ അടുത്തിടപഴകിയാല്‍ മാത്രം. അതുകൊണ്ട് ഭയക്കേണ്ട കാര്യമില്ല, പക്ഷെ കെയര്‍ ഉറപ്പായും സ്വീകരിക്കണം.
    വൈറസ് ബാധയുള്ള ഇടങ്ങളില്‍ നിന്നും എത്തുന്നവരുമായി ആരും ക്ലോസായി ഇടപെടരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. തിരക്കുള്ള സ്ഥലങ്ങളില്‍ പെടാതെ സൂക്ഷിക്കണം. ഏതെങ്കിലും കാരണവശാല്‍ തിരക്കില്‍ പെട്ടാല്‍, എത്രയും വേഗം കൈകള്‍ സോപ്പിട്ട് കഴുകണം. കൈകള്‍ കഴുകിയ ശേഷം മുഖവും കഴുകണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണുക. അലസതയാണ് ഇത്തരം രോഗങ്ങള്‍ വേഗം പകരാനുള്ള കാരണം. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക, ഒപ്പം ഈ അറിവുകള്‍ എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുക

    താങ്ക്സ് മാസ്റ്റര്‍ സാബ് ഈ മെസേജ് കലക്കി
    All writer’s & readers take care

    1. Kindly spread awareness..thank you

  15. ഐശ്വര്യ

    സമകാലിക പ്രസക്തമായ ഒരു വിഷയം ആളുകളിലേക്ക് എത്തിക്കാൻ ആളുകൾ വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫ്‌ഫോമാണ് നല്ലത്, അതു മനസ്സിലാക്കി പ്രവർത്തിച്ച മാസ്റ്റർക്ക് അഭിവാദ്യങ്ങൾ

    1. റോഷൻ ജോൺ

      Hi ormayundo

      1. ഐശ്വര്യ

        മറക്കാൻ പറ്റുമോ രോഷാ

  16. മറ്റുള്ളവരില്ലെങ്കില്‍ നമ്മളില്ലല്ലോ രാജാവേ. എത്രയോ മനുഷ്യരോട് നമ്മള്‍ കടപ്പെട്ടിരിക്കുകയാണ്‌ ഓരോ നിമിഷത്തിലും. കൂട്ടായ പരിശ്രമത്തിലൂടെയാണ് മനുഷ്യര്‍ മുന്‍പോട്ടു നീങ്ങുന്നത്. ഒരാള്‍ക്കും തനിച്ച് ഒന്നും സാധ്യമല്ല. അതുകൊണ്ട് മറ്റുള്ളവരെ ഇഷ്ടപ്പെടുക, സ്നേഹിക്കുക എന്നത് ശ്വാസോച്ഛ്വാസം പോലെ നമ്മള്‍ ഓരോരുത്തരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങളാണ്. മറ്റ് ഇടങ്ങളിലും ഞാന്‍ സന്ദേശങ്ങള്‍ എത്തിക്കുന്നുണ്ട്..താങ്കളും ചെയ്യുക.

  17. Great Awareness about korona.Really a great message to everyone Master jii.

  18. Thank you Smita, thank you all. Kindly create awareness as our state is also under the threat of this virus. Carelessness and easy attitude can worsen the situation. Let all of us do our level best to protect us and others. Spreading awareness is the need of the hour..please do that.

  19. മാലാഖയുടെ കാമുകൻ

    നല്ല അവതരണം. താങ്ക് യു മാസ്റ്റർ

  20. സോഷ്യലി റീലാവെന്റ് ആയ വിഷയം.അതിൽ ഒരു മികച്ച ചെറുകഥ.നന്ദി

  21. കാലിക പ്രസക്തിയുള്ള പ്രതികരണം…. വളരെ നന്നായി മാസ്റ്റർ…

  22. Thank you for this writing that manifests social commitment…

    1. നിഹാരസ്

      കഥ യിലൂടെ ഉപദേശം തന്നതിന് നന്ദി…
      .കൊറോണ വൈറസിനെ എത്രയും പെട്ടെന്ന് ബാധിത പ്രദേശങ്ങളിൽ നിന്നും തുടച്ചു നീക്കാൻ കഴിയട്ടെ…

  23. ഒരുപാട് നന്ദി മാസ്റ്റർ നല്ലൊരു സന്ദേശത്തിനു..

    1. Harshan, special thanks. Because right now, you are the star of this site. I really marveled to see the number of pages you wrote and the way readers received it.

      എന്റെ സ്നേഹം നിറഞ്ഞ അസൂയ മനപ്രയാസത്തോടെ അറിയിക്കുന്നു!

      1. ഒരിക്കലും എന്നെ സ്റ്റാർ എന്ന് വിളിക്കരുത് …………അതെല്ലാം നിങ്ങൾ ആണ് ……………..
        അതിനു ഞാൻ അർഹനല്ല
        എന്നെ ഭ്രമിപ്പിച്ച ലേഖയുടെ സൃഷ്ടാവ് ആണ് താങ്കൾ , വൈശാലിയിലെ അഭൗമ സുഗന്ധവാഹി ആയ ഇന്ദ്രഗുപ്തം എന്ന പുഷ്പം ആണ് എന്നെ സംബന്ധിച്ച് താങ്കൾ

        പിന്നെ സ്മിതേച്ചി …അത് അമൂല്യമായ കൃഷ്ണവൈഡൂര്യം ആണ് ,,

        രാജ സാർ ….ഋഷി ഏട്ടൻ ,,,,,,,,,,,സാഗർജി സുനിലേട്ടൻ ആൽബിചായ൯
        അച്ചുരാജ് തുടങ്ങി അനവധി പേ൪ രത്നങ്ങൾ ,

        ഞാൻ ഭ്രാന്തൻ ആണ് , അതാണ് ഞാൻ ആഗ്രഹിക്കുന്ന ഒരു അഭിസംബോധന
        അതിൽ കവിഞ്ഞു ഒന്നും വേണ്ട

        പിന്നെ ജോലി കഴിഞ്ഞു ഡൽഹിയിലെ ഫ്ലാറ്റിൽ ചെന്നാൽ
        ഒറ്റയ്ക്ക് ജീവിക്കുന്ന ഏകാന്തത അനുഭവിക്കുന്നവന് സമയ൦ പോകാൻ
        എന്തേലും വേണ്ടേ ,,,,,,,,,,,,,,,അതുകൊണ്ടു അത് എഴുത്തിൽ തീർക്കുന്നു എന്ന് മാത്രം …

        താന്കൾ തന്ന സ്പെഷ്യൽ ആയ താങ്ക്സ് പോലും ഞാൻ ബഹുമാനപൂർവ്വം നിരാകരിക്കുന്നു
        സ്പെഷ്യൽ ഇല്ലാതെ വെറും താങ്ക്സ് മാത്രം നോ മെൻഷൻ പറഞ്ഞു സ്വീകരിക്കുന്നു.

        1. മാസ്റ്റർ നല്ലൊരു മെസ്സേജ് തന്നതിന് നന്ദി

  24. Nalla message.

  25. അപ്പൂട്ടൻ

    മാസ്റ്ററിന് ഒരായിരം അഭിനന്ദനങ്ങൾ കാരണം ഈ അവസരത്തിൽ ഒരു നല്ല മെസ്സേജ് കൈമാറിയതിന്.

  26. നല്ല സന്ദേശം….

  27. Nalloru message..

  28. മാസ്റ്ററെ നല്ലൊരു സന്ദേശം അഭിനന്ദനങ്ങൾ ???

Leave a Reply

Your email address will not be published. Required fields are marked *