ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan] 351

 

ഊരി എറിഞ്ഞ ബനിയനും എടുത്തിട്ട്, ഫോണും പേഴ്സും എടുത്ത് നടക്കാനിറങ്ങി. ഇന്ന് കൊറേ നേരത്തെയാണ്. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ കുറേ നേരമങ്ങനെ…..!!

 

“””””””””””നീയീ രാവിലെയിത് എവിട പോയതായിരുന്നു…..??”””””””””””

 

“”””””””””ഞാനൊന്ന് നടക്കാൻ പോയതാ.”””””””””””

 

വീട്ട് പടിക്കൽ കേറുമ്പോ തന്നെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുവായിരുന്ന അച്ഛൻ തിരക്കി. അതിനുള്ള മറുപടിയും കൊടുത്ത് തിരിയുമ്പോ കാണുന്നത് നിലം തുടച്ച് വൃത്തിയാക്കുന്ന എന്റെ ചീക്കുട്ടിയേയാണ്. തളർന്ന് അവശയായിട്ടും അത് കൂസാതെ അവൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. കാഴ്ച മാറ്റാൻ ആവുന്നോളം ശ്രമിക്കുന്നുണ്ട്., എന്നാൽ കഴിയുന്നില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ച് പിടിച്ച് തല വെട്ടിച്ച് മാറ്റുമ്പോ കാണുന്നത് അവളെയാണ്, എന്റെ ചീക്കുട്ടിയെ കൊല്ലാകൊല ചെയ്യുന്ന കൂട്ടത്തിലെ പ്രധാനി, ഏട്ടന്റെ ഭാര്യ എന്നുള്ള ഒറ്റ അഡ്രസ്സിന്റെ പുറത്താ അവളിന്നും ഉയിരോടെ ഇരിക്കുന്നത് പോലും.

 

“”””””””””””ടി പെണ്ണേ, എന്റെ വണ്ടി കഴുകി ഇടാൻ പറഞ്ഞിട്ട് ചെയ്തായിരുന്നോ….??”””””””””””

 

അതേ കൊലച്ചിരി ആണ് അവളുടെ മുഖത്ത്.

 

“””””””””””അത് ഏട്ടത്തി, ദേവികാമ്മ പറഞ്ഞു തറ തുടക്കാൻ, അതാ ഞാൻ. ഇത് കഴിഞ്ഞുടൻ ഞാൻ വണ്ടി കഴുകിക്കോളാം…!!””””””””””””

 

“”””””””””””ഏഴ് മണിക്ക് എനിക്കും ഏട്ടനും ഒന്നുരണ്ടിടത്ത് പോവാനുണ്ട്., അതിന് മുന്നേ എല്ലാം ചെയ്ത് ഇട്ടേക്കണം…..!! കേട്ടോടി…….”””””””””””

 

അവളുടെ അലർച്ച അവിടെ മുഴങ്ങുമ്പോ എനിക്കെന്റെ നിയന്ത്രണം മൊത്തത്തിൽ ചോർന്ന് പോവുവായിരുന്നു. എന്നാലും പിടിച്ച് നിന്നു. ആദ്യത്തെ പാഠം ക്ഷേമ……!!

 

“”””””””””നിങ്ങള് ഈ അതിരാവിലെ എങ്ങോട്ടാ മോളെ……??””””””””””

 

അവളുടെ തന്തക്ക് വയ്ക്കരി ഇടാൻ….!!

 

“”””””””””ഇന്ന് ചെക്കപ്പുള്ളതാ. അപ്പൊ ഹോസ്പിറ്റലിൽ പോണം….!!”””””””””

 

“””””””””””””ഓഹ് ഞാൻ അതങ്ങ് മറന്നു. പോയെന്തേലും കഴിക്ക്. എന്നിട്ട് പോയ് വാ…..!!”””””””””””

 

സംഭാഷണം കഴിഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിലേക്കും, അവള് അടുക്കളയിലേക്കും തിരിഞ്ഞു……

 

മനസ്സ് കല്ലാക്കി എന്റെ ചീക്കുട്ടിയെയും താണ്ടി ഞാൻ മുറിയിലേക്ക് കേറി. ദേഷ്യം മുഴുവൻ ചുമരിന്മേൽ തീർക്കുമ്പോ വേദനയോ ചോരമയമോ ഞാനറിഞ്ഞിരുന്നില്ല. വെറി, വെറി മാത്രമായിരുന്നു വീട്ടുകാരോട്…….!!

 

………. ❤️❤️………..

15 Comments

Add a Comment
  1. Unknown kid (അപ്പു)

    Story കഴിഞ്ഞു എന്ന വിചാരിച്ചത്. ഇന്നിയും ഉണ്ടല്ലെ… waiting..❤️

  2. മനോഹരം അതി മനോഹരം,

  3. ആട് തോമ

    ശുഭം എന്നു കരുതി. ഇനിയും ഒണ്ടോ എങ്കിൽ കട്ട വെയ്റ്റിംഗ്

  4. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    സുഹൃത്തുക്കളെ, അടുത്ത ഭാഗം കുറച്ച് വൈകും. ഞാനിപ്പോ ചെന്നൈ യിലാണ് ഉള്ളത്. പെരിയപ്പാ, മരണപ്പെട്ടു. അങ്ങനെ രണ്ട് ദിവസമായി ഞാനിവിടെ. ഇപ്പോ മൂഡ് തന്നെ വല്ലാതെ ചേഞ്ച്‌ ആയത് പോലെ. ഒന്നിനുമൊരു ഉത്സാഹം കിട്ടുന്നില്ല. നേരത്തെ എഴുതി വച്ചിരുന്ന പാർട്ട്‌ ആയത് കൊണ്ടാണ് ഞാനിത് submit ചെയ്തതും. ഏതായാലും ഞാനിടും ഉറപ്പ് നൽകുന്നു. എന്നാലെപ്പോ എന്നുള്ളത് ഇപ്പോഴും ഒരു ❓️ മാത്രമാണ്. ക്ഷേമയോടെ കാത്തിരിക്കും എന്ന് തന്നെ വിചാരിക്കുന്നു എന്ന് സ്നേഹപൂർവ്വം

    Thambi nadippin nayakan ❤️

  5. തിരുമണ്ടൻ ?

    എന്തോ ഒരു ചതി മണക്കുന്നതായി തോന്നുന്നു ചിലപ്പോൾ എന്റെ മാത്രം സംശയം ആയിരിക്കും ??

    1. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

      എന്ത് ചതി ❓️

  6. തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കുന്നത് വളരെ നല്ല കാര്യമാണ്. തുടർന്നും എഴുതൂ.

  7. ദുര്യോദ്ദനൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല bro. ??അതുകൊണ്ടാണ് നിർത്തുന്നത്. അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. ഇത് ഒരുപാട് ഇഷ്ട്ടമായി.❤️❤️

  8. പൊന്നു മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ ???? ഇനി വയ്യ കരയാൻ ഒരുപാട് ഒരുപാട് ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤❤❤❤❤❤❤❤❤

  9. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ?

  10. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ?

  11. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    ❤️❤️❤️❤️❤️

  12. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?????

Leave a Reply

Your email address will not be published. Required fields are marked *